കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ വെട്ടിക്കൊന്ന കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഹൈക്കോടതി ശരിവയ്ക്കുകയുംചെയ്തു.
കെ.എസ് ഷാന്‍ 2021 ഡിസംബര്‍ 18ന് രാത്രിയാണ് ഷാനിനെ ആര്‍.എസ്.എസ്- ബി.ജെ.പി സംഘം വെട്ടിക്കൊന്നത്. ആര്‍.എസ്.എസ് ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഇതിനു തൊട്ടുപിന്നാലെ 19ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊന്നിരുന്നു.