Image

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു

Published on 11 December, 2024
 ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിക്കുകയായിരുന്നു. ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിൽ നിന്നാണ് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ വിഷ്ണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കൊട്ടേക്കാട് പള്ളിയ്ക്ക് മുമ്പിൽ ഇന്നലെയാണ് അപകടമുണ്ടായത്. തീ പിടിത്തത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കോർപ്പറേഷനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ദാരുണമായ അപകടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക