Image

മരണ പാശങ്ങളിൽ അകപ്പെട്ട് മലയാളം (കവിത: ജയൻ വർഗീസ്)

Published on 11 December, 2024
മരണ പാശങ്ങളിൽ അകപ്പെട്ട് മലയാളം (കവിത: ജയൻ വർഗീസ്)

മാനസ സരോവരങ്ങൾക്കരികിലായ് തുഞ്ചന്റെ

പാടുന്ന തത്തേ മലയാള മനോഹരീ ,

മാവിന്റെ പൂവിൻ മണം പേറി മകരമാം

മധുവിധുവുണ്ണുന്ന കുളിരായിരുന്നു നീ !


എവിടെ നിൻ ചെഞ്ചുണ്ടി ലടരുന്ന തേൻകണം

എവിടെ നിൻ ഉലയുന്ന മാറിട ശിഞ്ജിതം,

ഏഴിലം പാലപ്പൂ ചൂടും നിൻ വാർമുടി

യേതോ ഗതകാല നോവ് പോൽ മൽസഖീ ?


പ്രേമിച്ചു പ്രേമിച്ചു നിന്നെയെൻ ജീവിത

പാതിയായ് സ്വീകരിച്ചാനയിച്ചീടവേ,

കാമം കനത്തവർ മേലാള വേട്ടയി -

ലോമൽ തിടമ്പേ നീ യെങ്ങോ മറഞ്ഞു പോയ് !


പോരൂ പ്രിയപ്പെട്ട പക്ഷീ യെന്നോതിയെൻ

ചേതന വീണ്ടും ചിറകിട്ടടിക്കവേ,

പോരുവാനാകുമോ യന്തപ്പുരങ്ങളിൽ

വാളുമായ് ഷണ്ഡന്മാർ കാവലായ്  നിൽക്കവേ ?


വാടിക്കരിഞ്ഞ മലർച്ചെണ്ടായ് മാറിയോ

ക്രൂര  ബലാൽസംഗ ശേഷിപ്പ് പോലെ നീ  ?

കാലം വിളിച്ചാൽ ഫിനിക്‌സായി വീണ്ടുമെൻ

ചാരത്തണയുമോ മുഗ്ദ സ്വപ്നങ്ങളായ് ?

Join WhatsApp News
Sudhir Panikkaveetil 2024-12-11 16:28:08
കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി മതിമോഹന ശുഭനര്‍ത്തനമാടുന്നയിമഹിതേ മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ ! അങ്ങനെ മലയാള ഭാഷ നവതാരുണ്യം നേടുമ്പോൾ ബുൾഗാനി താടി വച്ച കപട ബുദ്ധിജീവികൾ അത്തരം കവിതകൾ പൈങ്കിളിയാണെന്ന മൂഢത്തരം വിളമ്പി രംഗം കയ്യേറി. അന്ന് മുതൽ മലയാള ഭാഷയെ കശ്മലന്മാർ ബലാൽസംഗം ചെയ്യാൻ തുടങ്ങി... വികലാംഗരായ അവരുടെ സന്താനങ്ങൾ മുടന്ത കാലിൽ നിന്നും രണ്ടു കാലുമുള്ളവരെ കൊഞ്ഞനം കൊത്തി ... മതവും, പണവും മാത്രമെന്ന് ചിന്തിക്കുന്ന സമൂഹം ഇതൊന്നുമറിഞ്ഞില്ല. അങ്ങനെ അങ്ങനെ ഇപ്പോൾ ശ്രീ ജയൻ വർഗീസിനെപ്പോലുള്ളവർ വിലപിക്കാൻ തുടങ്ങി . ആധുനിക കവിതയുടെ കവിളത്തടിച്ച് കൈ പങ്കിലമാക്കില്ലെന്നു പറഞ്ഞു അകന്നു നിൽക്കുന്നവരും ചെറുതായി ദ്രോഹം ചെയ്യുന്നു.
(ഡോ .കെ ) 2024-12-11 18:27:26
അത്യന്തം മോഹനസുന്ദരമായ ജന്മം നൽകിയ അമ്മയെ ആദ്യമായി അമ്മേ…..യെന്ന് വിളിച്ച് ആളുകളാണ് അതെ സുന്ദരമായ മാതൃഭാഷയിൽ ‘തെണ്ടി കവിതകൾ’എഴുതി അമേരിക്കയിലെ മലയാള സാഹിത്യമേഖലയിൽ പുതിയ കവിതാലോകം തുറന്ന് നാണം കെടുത്തിയത് ആരും മറന്നിട്ടില്ല.
K.P. Rajendran 2024-12-11 19:03:11
പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ- ചങ്ങമ്പുഴ അങ്ങനെ ഒരു കാലം ഇനിയും മലയാളകവിതക്ക് ലഭിക്കുമോ? അമേരിക്കൻ മലയാള കവികളിൽ ഭൂരിപക്ഷവും ആധുനികതയിൽ (തെണ്ടി കവിത) അഭിരമിക്കുന്നു . ഡോക്ടർ കെ .പറഞ്ഞത് സത്യം.
Jayan varghese 2024-12-11 19:40:06
ഷണ്ഡൻ എന്നതിനർത്ഥം തെണ്ടിയെന്നല്ലാ സാർ
josecheripuram 2024-12-11 19:53:12
Mr, Jayan I been reading you for a long time, we have to under stand that we are living in a very fast changing world, the lyrics you wrote may interest me, but the new Generation think this is Garbage, I have to go along with the new generation.
(ഡോ .കെ ) 2024-12-11 21:54:51
അരനൂറ്റാണ്ടോളം അമേരിക്കയിലെ മലയാള സാഹിത്യലോകത്ത് തളർന്നും വളർന്നും നിന്ന കെ പി രാജേന്ദ്രൻ ഇന്നലെയും,ഇന്നും ,നാളെയും മാറ്റമില്ലാതെ, കാല്പനികതയിൽ നീന്തി നീന്തി മുങ്ങിയും പൊങ്ങിയും കാലം കഴിക്കുന്നു.കാല്പനികതക്കപ്പുറത്ത് മറ്റൊരു സാഹിത്യലോകമുണ്ടെന്ന യാഥാർഥ്യം ജീവിതത്തിൽ ആശാദീപമായി എന്നെങ്കിലും തെളിയാതിരിക്കില്ല.
American Mollakka 2024-12-11 22:19:53
കവിതയെ തെണ്ടി കവിതയാക്കിയത് ചുള്ളിക്കാടും അയാളുടെ ഗുരുവായ സച്ചിദാനന്ദനും കൂടിയാണ്. അവന്മാര് ഈ അടുത്ത ഇടയ്ക്ക് പ്രസംഗിക്കാൻ പോയിട്ട് പണം ശരിക്കുകൊടുത്തില്ലെന്നു പറഞ്ഞു അടിയുണ്ടാക്കിയത് മറന്നിട്ടില്ല യാതൊരു അച്ചടക്കവും ഇല്ലാതെ വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്ന് എഴുതിവിട്ടിട്ട് അതിനകത്ത് കവിതയുണ്ട് ഭാവനയുണ്ടെന്നും മണ്ണാങ്കട്ടയുണ്ടെന്നും പറയാൻ സ്ഥിരം നിരൂപകരും. അവർ പറയുന്ന വാക്കുകൾ കേട്ട് വീണ്ടു വീണ്ടും മനുഷ്യർക്ക് വായിച്ചാൽ മന്സിൽകാത്ത ചവറു എഴുതി വിടുന്ന വാലില്ലാത്ത കപികളും “ എന്നും തീരും എന്റെ ദുഃഖം ഇന്നീ മണ്ണിലെ എന്നിവർ നേരെയാകും ആർക്കറിയാമേ ‘
American Malayalee 2024-12-11 23:28:13
കാല്പനികതയെ എതിർക്കുന്നവർ ഷണ്ഡന്മാർ ആണെന്ന് കേൾക്കുന്നത് ശരിയാണോ ശ്രീ ജയൻ വർഗീസ്. പിന്നെ കെ പി രാജേന്ദ്രൻ 1974 മുതൽ അമേരിക്കൻ മലയാള സാഹിത്യത്തിൽ പങ്കെടുക്കുന്നു എന്ന ഡോക്ടർ കെ യുടെ പ്രസ്താവന ശ്രീ ജോർജ്ജ് മണ്ണിക്കരോട്ടിന്റെ അമേരിക്കൻ മലയാള സാഹിത്യ പുസ്തകത്തിൽ കാണുന്നില്ല. അര നൂറ്റാണ്ടു മുന്നേ അമേരിക്കൻ മലയാള സാഹിത്യം നില നിന്നിരുന്നെങ്കിൽ മലയാളിയുടെ മാതൃഭാഷ സ്നേഹം അപാരം തന്നെ.
American Mollakka 2024-12-11 23:46:32
അമേരിക്കൻ മൊല്ലാക്ക എന്ന പേരിൽ ഒരു ബ്യാജൻ ബെളിയിൽ ബന്നിരിക്കുന്നു. എന്നാലും എന്തിനാ അസ്സേ ഞമ്മന്റെ പേര് തന്നെ കള്ളാ പേരിനു ഉപയോഗിക്കുന്നത്. ഞമ്മന്റെ ഭാസയും അഭിപ്രായങ്ങളും ബായനക്കാർക്ക് തിരിച്ചറിയാം സുഹൃത്തേ... ഞമ്മളെ ബിട്ടു പിടി.. അപ്പൊ അസ്സലാമു അലൈക്കും. ഞമ്മള് ഇങ്ങൾക്ക് ഒരു ദ്രോഹവും സെയ്തില്ലല്ലോ. ഞമ്മള് ബായനക്കാരെ രസിപ്പിക്കുന്ന ബല്ലതും എയ്തി കയിഞ്ഞോട്ടെ. ഇങ്ങള് ഇതിനു മുന്നും ഞമ്മടെ പേര് ഉപയോഗിച്ചു. പടച്ചോനാണേ ആരായാലും പൊന്നു സാറേ അത് വേണ്ട ഞമ്മന്റെ അപേക്ഷയാണ്
(ഡോ .കെ ) 2024-12-12 18:54:11
മണ്ണിക്കരോട്ടിന്റെ പുസ്തകമാണോ അവസാനവാക്ക്?അതിനു മുൻപും സാഹിത്യ കൂട്ടായ്‌മകൾ അമേരിക്കയിലുണ്ടായിരുന്നു.അരനൂറ്റാണ്ടോളം ( അരനൂറ്റാണ്ടായി എന്നല്ല )അമേരിക്കൽ സാഹിത്യപരിസരത്ത് നിറഞ്ഞു നിന്നിരുന്ന,ഇപ്പോഴും നിറഞ്ഞു നില്ക്കുന്ന, ശ്രീ സുധീർ പണിക്കവീട്ടിലിന്റെ പേര് മണ്ണിക്കരോട്ടിന്റെ ആ പുസ്തകത്തിലുണ്ടോ? അമേരിക്കയിൽ അദ്ദേഹത്തിന്റെ സഹായം തേടാത്ത സാഹിത്യകാരന്മാർ വിരളം.അവതാരികയിൽ അദ്ദേഹത്തെ കുറിച്ച് രണ്ടുവാക്ക് നന്ദി .അതോടെ കഴിഞ്ഞു.നാട്ടിൽ പോയി ഇമ്മിണി വലിയ സ്റ്റേജുകളിൽ സാഹിത്യ പ്രസംഗങ്ങൾ ചൊരിയും. ആരും ഒരു സ്റ്റേജിലും അദ്ദേഹത്തിന്റെ പേര് പറയുന്നതായി കേട്ടിട്ടില്ല.അദ്ദേഹത്തിന് അതിന്റെ ആവശ്യവുമില്ലെന്ന് അടിവരയിടട്ടെ .പല രീതിയിൽ ഈ എഴുതുന്ന ആൾക്ക് വിവിധ പ്രകാരത്തിൽ പല ശകാരങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ട് .എന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടല്ല മറിച്ച്‌ അദ്ദേഹം സാഹിത്യത്തെ അങ്ങേയറ്റം സ്നേഹിക്കുന്നതു കൊണ്ടാണ്.
(ഡോ .കെ ) 2024-12-12 19:48:04
ലാന അദ്ദേഹത്തെ, ശ്രീ സുധീർ പണിക്കവീട്ടിലിനെ എപ്പോഴെങ്കിലും അംഗീകരിച്ചിട്ടുണ്ടോ?എന്നെങ്കിലും ആദരിച്ചിട്ടുണ്ടോ?സാഹിത്യമേഖലയിൽ ലാനയെപോലെ നാണംക്കെട്ട മറ്റൊരു സംഘടനയെ നേരിൽ കണ്ടിട്ടില്ല.രാഷ്ട്രീയം സ്വജനപക്ഷവാദം , വർഗ്ഗീയത,അപ്രമാണിത്വം,അരാജകത്വം,പുരുഷാധിപത്യം എല്ലാംകൊണ്ടും അമേരിക്കയിലെ ഏറ്റവും അധമസംഘടനയായി ലാന തരം താഴ്ന്നിരിക്കുന്നു. അടുത്ത ലാനയുടെ ഭരണാധികാരികൾ പ്രസിഡന്റും സെക്രട്ടറിയും സ്ത്രീകളായിരിക്കണം .ഇപ്പോഴുള്ള ആളുകൾ രാജിവെച്ചൊഴിയണം.ലാന ഭാരവാഹികൾ അധികാരത്തിന്റെ ആർത്തിസംസ്ക്കാരമൂലം അമേരിക്കയിൽ ഗൂഢവൽക്കരിക്കപ്പെട്ട ലിംഗങ്ങളായി മാറിയിരിക്കുന്നു. ലാനയല്ല ,മറിച്ച് അമേരിക്കയിൽ മലയാള സാഹിത്യത്തെ പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ഈ മലയാളിയിലൂടെ ശ്രീ.ജോർജ് ജോസഫാണ്.അമേരിക്കയിൽ സാഹിത്യമേഖലയെ അങ്ങേയറ്റത്തെ അഭുതപൂർവ്വമായ ഭാഷാപരമായ വികാസങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും സാഹിത്യത്തെ പൊതുജനങ്ങളുടെ ഇടയിൽ പ്രചാരമാക്കി, ജനകിയമാക്കിയതിൽ ഈ മലയാളിയുടെ അനിഷേധ്യമായ പങ്ക് വളരെ വലുതാണ്, അങ്ങേയറ്റം പ്രശംസിനീയമാണ്
നരായണൻ നായർ 2024-12-12 20:43:03
എന്താണ് യഥാർഥത്തിൽ അമേരിക്കയിലെ എഴുത്തുകാർ സാമൂഹ്യ പരിഷകരണത്തിന് വേണ്ടി ചെയ്യുന്നത് ? ആരെങ്കിലും കവിത വായിച്ചോ കഥവായിച്ചോ നന്നായിട്ടുണ്ടോ? അതുപോട്ടെ ഇതൊക്കെ എഴുതിവിടുന്നവർ നന്നായിട്ടുണ്ടോ? ഇല്ല. എല്ലാവര്ക്കും അവാര്ഡ് കഥയാണ് കവിതയാണ് നല്ലതെന്നു വാഴ്ത്തി പുകഴ്ത്തണം . എല്ലാവരും സൃഷ്ടിപരമായ വിമർശനം വേണമെന്ന് പറയും. ഒള്ളകാര്യം തുറന്നുപറഞ്ഞാൽ പിന്നെ ചീത്തവിളി.എല്ലായിപ്പോഴും പൊക്കിപ്പറയാൻ പറ്റുമോ. ഡോ. കെ വളരെ തന്റേടത്തോടെ എഴുതുന്നത് അഭിനന്ദനിയമാണ്. ലാന, ഫോമാ ഫൊക്കാന ഇതൊക്കെ സ്വയം പൊക്കി കാണിക്കാനുള്ള തട്ടകങ്ങളാണ്. പിന്നെ ഈ സുധീർ പണിക്കവീട്ടിലിന് മുഖം ഇല്ലേ? അദ്ദേഹത്തിനെ ഇന്നുവരെ കണ്ടിട്ടില്ല. നല്ല നല്ല ലേഖനങ്ങൾ എഴുതുകയും നിരൂപണങ്ങൾ നടത്തുന്ന അദ്ദേഹത്തിന് ഒരു ഫലകം എങ്കിലും കൊടുക്കത്തത് കഷ്ടമാണ്. ഇതാണ് ഇവിടുത്തെകുഴപ്പം അർഹിക്കുനമവർക്ക് കിട്ടില്ല. ഒരു പക്ഷെ അദ്ദേഹത്തിന് കിംഗ് മേക്കർ ആയിരിക്കുന്നതായിരിക്കും ഇഷ്ടം. എന്തായാലും ജയൻ വറുഗീസിന്റെ വെടിമരുന്നിന് തീ പിടിച്ചു. അദ്ദേഹം ഇപ്പോൾ ചാരു കസേരയിൽ ഇരുന്നു കുലുങ്ങി ചിരിക്കുന്നുണ്ടായിരിക്കും
Jayan varghese 2024-12-12 21:02:39
സത്യം. ഇ മലയാളി ഇല്ലായിരുന്നുവെങ്കിൽ ഞാനുൾപ്പെടെയുള്ള എഴുത്തുകാർ തങ്ങളുടെ സാഹിത്യം പട്ടിക്ക് കിട്ടിയ മുഴുവൻ തേങ്ങ പോലെ വെറുതേ കൈവശം വയ്ക്കുവാനേ കഴിയുമായിരുന്നുള്ളൂ . നാട്ടിലെ തൊരപ്പന്മാർ അവരുടെ മാളം അടച്ച് അകത്തിരിക്കുന്നതിനാൽ അത് തുറപ്പിക്കണമെങ്കിൽ നല്ല ഡോളർ നോട്ടുകൾ തന്നെ വാരിയെറിയണം !
Nainaan Mathullah 2024-12-12 21:21:21
Time is moving forward. Nobody can race against time. If you try, sure to fail. Solomon, the wisest among wise said in Ecclesiastics, “Do not say, “Why were the old days better than these?” For it is not wise to ask such questions”. In the vision Prophet Daniel in Bible saw, the head of the image representing the Babylonian empire of Nebuchadnezzar was made of Gold as it was the strongest and very glorious empire. Now we are in the period of the feet made of clay and iron. Nobody wants to go back to the Babylonian period of history. Sanskrit is a dead language as nobody uses it now to speak. It is a very difficult language to learn. The rules of poem writing while Sanscrit was ruling were different. Changampuzha while I admire him is from that older generation who knew Sanskrit well to write such poem as ‘Kaavyanarthaki’ with its rules of ‘Vrutham’. Now ‘Kavitha’ is ‘janakeeyam’. Any thought that stir up your mind can be ‘kavitha’. Encourage poem writing, instead of crying about the past glory. Trying to go back to the glorious old times is futile.
Atheist 2024-12-12 23:32:06
Time doesn’t move. You are the one moving. Your brain is filled with nonsense stories written in the Bible years ago. You can’t convience Trump that Solaman is the wisest man. In his New China edition Bible ($66) he is going replace Jesus story with his story. Religious fenatics are make this world unbearable to live. Why can’t you all die and go to heaven. Leaves us alone. Why are you making our life misarable by looting our money and stealing a our women.
Nainaan Mathullah 2024-12-13 06:24:34
'Atheist', watch your words! Your words reveal the hatred you have towards Bible and Christians. This comment is about 'kavitha' and the article also is about 'kavitha'.
Vayanakkaran 2024-12-13 14:14:11
കവിതയെക്കുറിച്ചു സംസാരിച്ചാലും രാഷ്ട്രീയം പറഞ്ഞാലും എന്തു പറഞ്ഞാലും അത് ബൈബിളിനെ ചുറ്റിപറ്റിയല്ലാതെ വേറെയൊന്നും വായനക്കാർ ഇവിടെ വായിച്ചിട്ടില്ല. അപ്പോൾ എത്തിസ്‌റ്റ പറഞ്ഞതിൽ എന്താണ് തെറ്റ് നൈനാൻ മാത്തുള്ള. മഹാകവി സൈമണും മറ്റു ചിലരുംമൊഴിച്ചു ഏതു ക്രിസ്തിയാനിയാണ് കവിതയ്ക്ക് സംഭാവന നൽകിയിട്ടുള്ളത് ? കവി സൈമണിനെ തന്നെ ഹിന്ദു കവിയായി ചിത്രീകരിക്കാൻ ബ്രദർകാർ ശ്രമിച്ചു. പിന്നീട തലയിൽ കയറ്റിവച്ച് ചുറ്റിക്കറങ്ങി. സാമൂഹിയ പരിഷ്കരണത്തിന് ജാതിമതവിവേചനം ഇല്ലാത്ത കവിതകളിലെ നല്ല അംശങ്ങൾ എടുക്കാൻ പഠിക്കണം. മതഭ്രാന്ത് കേറിയാൽ ഒരു മതങ്ങൾക്കും അത് സാധ്യമല്ല. ചങ്കൂറ്റത്തോടെ എത്തിസ്റ്റ് വർത്തമാനാം പറയുമ്പോൾ സൂക്ഷിക്കണം എന്നൊക്കെ പറയുന്നത് വിവരക്കേടല്ലാതെ മറ്റെന്താണ്. ഇതൊക്കെയാണെങ്കിലും ജയൻ വറുഗീസിന്റെ കവിതവിഷയത്തോടും മറ്റു ചിലർ പറഞ്ഞ തെണ്ടി കവിതകൾ എന്ന അഭിപ്രായത്തോടും യോജിക്കുന്നു.
Nainaan Mathullah 2024-12-14 01:05:18
കവിതയെക്കുറിച്ചു സംസാരിച്ചാലും രാഷ്ട്രീയം പറഞ്ഞാലും എന്തു പറഞ്ഞാലും അത് ബൈബിളിനെ ചുറ്റിപറ്റിയല്ലാതെ വേറെയൊന്നും വായനക്കാർ ഇവിടെ വായിച്ചിട്ടില്ല. Better to say you don’t remember anything other than Bible that I wrote as comments as you can’t see anything good in me. An eye checkup or a soul searching is suggested for Vaayanakkaran. Who authorized Vaayanakkaran to talk for all emalayalee readers? അപ്പോൾ എത്തിസ്റ്റ പറഞ്ഞതിൽ എന്താണ് തെറ്റ് നൈനാൻ മാത്തുള്ള. My question was to Atheist and Vaayanakkaran responding to it means, possible that both of them are the same person. Or, both belong to the same emalayalee gang out there writing articles and comments for propaganda purpose. They want to shape public opinion as part of the fascist ideology of the ruling Central government of India. Both Atheist and Vaayanakkaran have a history of attacking Bible, Christians and their priests. ‘Poocha kannadachu paal kudikkunnathu poleyanu’. They think nobody notice such things. മഹാകവി സൈമണും മറ്റു ചിലരുംമൊഴിച്ചു ഏതു ക്രിസ്തിയാനിയാണ് കവിതയ്ക്ക് സംഭാവന നൽകിയിട്ടുള്ളത് ? That question itself reveals the racist thinking of the person behind the question. If you are blind with racism, you can’t see the good in other races. Is ‘kavitha, the only branch of literature? Is not journalism and the work emalayalee is doing also part of it. You are blind to see or appreciate it. Can you appreciate the contributions of Hermann Guntart? If Ezhuthachan is the father of ‘Malayala saahithyam’ Hermann Guntart is the ‘valarthachan’. How about printing and writing script developed here? You don’t see Christian contributions in it? Again blind to see such things or appreciate it because of the racist thinking. I didn’t study a poem of Simon or a story from Bible in my school Malayalam books. The ruling class had control over the selection of school curriculum. School books were full of stories from Ramaayanam and Mahabharatham. May be that the ruling class of India identify the Christians of India with the British. Another reason Simon’s poem was not selected in school books is that other mainstream Christian groups didn’t want to promote a marginalized Christian group that they considered as enemy. Christians are lacking in job opportunities and other recognition in Kerala and India, and so Christian youths are trying to escape from Kerala. Appointments are not based on merit or talents. The decision making bodies are mostly controlled by racists. Take a statistics of all the appointment in government including MP, MLA and political appointments. Is it proportional to the population statistics? Once the upper class, Communists and politically united Muslims divide the Lion’s share of appointments, Christians are left with very few positions. Another reason is that Christians are not united to collectively ask for more share of the pie. This is the case throughout India. Talents drained from India. Not that Indians are not without brain. But, if you go to market, there is not even a needle in the market designed by Indian mind as skills and talents or merit not promoted. Considerations are given to race and religion, and so talents drain from India. We are unable to compete at an International level due to this. We just copy what the west is doing. Then we beg for technology from the west instead of developing it using our own talents. സാമൂഹിയ പരിഷ്കരണത്തിന് ജാതിമതവിവേചനം ഇല്ലാത്ത കവിതകളിലെ നല്ല അംശങ്ങൾ എടുക്കാൻ പഠിക്കണം. What a contradiction or ‘virodhabhasam’ in Vaayanakkaran’s advice here? Pure racism is plain is all the different power spheres of society and such people are accusing Christians of discrimination. Is it not the schools, colleges and education system and changes that the British and Christians started here behind the present GDP of India? മതഭ്രാന്ത് കേറിയാൽ ഒരു മതങ്ങൾക്കും അത് സാധ്യമല്ല. As Vivekanandan pointed out that ‘matha bhranthu’ of the upper class that controlled power in Kerala, and India that is behind this situation. Kerala is a little different because Communists sharing power. Nobody forget the tradition of Dronachryar asking for the thumb finger of Ekalavyan of a lower caste to prevent Arjun from becoming second in archery skills. ചങ്കൂറ്റത്തോടെ എത്തിസ്റ്റ് വർത്തമാനാം പറയുമ്പോൾ സൂക്ഷിക്കണം എന്നൊക്കെ പറയുന്നത് വിവരക്കേടല്ലാതെ മറ്റെന്താണ്. Vaayanakkaran calls such racism here as boldness of Atheist. Very pathetic indeed! ഇതൊക്കെയാണെങ്കിലും ജയൻ വറുഗീസിന്റെ കവിതവിഷയത്തോടും മറ്റു ചിലർ പറഞ്ഞ തെണ്ടി കവിതകൾ എന്ന അഭിപ്രായത്തോടും യോജിക്കുന്നു. Again reveals the racist mentality of Vaayanakkaran in calling such poems ‘thendi kavithakal’. Pure intolerance of other groups due to racism! Poem is always poem. Any thought that stir up (madhikka) mind can be a poem. It can be ‘kavitha’ or ‘Gadhya kavitha’. Who set the rules of Kavitha? The ruling class set it. The language of the ruling class was Sanskrit. The upper class had better knowledge of Sanscrit, and their poems were only selected as poems. Sanskrit is a dead language, and now even the upper class lack knowledge of Sanskrit and the rules also changed as a different class is sharing power with the upper class in Kerala. Now nobody can write poem like Changambuzha. This is what I said time is moving forward. Atheist mocked me when I said so. Do you know what will happen here tomorrow? No matter how hard you try, you can’t race against time. What is happening in history is played out like the script of a movie because; it is the fingers of God that write history. World history is exactly as prophesied in the Bible. You may not like it. Sorry! It is already decided. Trying to go back to the good old days is futile although the Central ruling party is trying to go back to the old days. There we are lagging behind in competing at an international level. A country prosper when people work together. Time is moving forward.
Jesus 2024-12-14 02:54:12
Why can’t you preach to the Christians voted for Trump by rejecting me? The people who claim that they are my followers and voted for Trump are worst than Peter who rejected me three times. Poetry is not your field. You are supposed to go after the lost Christians of America.
Ninan Mathullah 2024-12-14 04:11:51
Ariyethra ennathinu payar anghazi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക