Image

ദൈവത്തിന്റെ കൈയ്യൊപ്പിൽ നവീൻ ബാബുവിന്റെ മരണം പുതിയ വഴിത്തിരിവിൽ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 14 December, 2024
ദൈവത്തിന്റെ കൈയ്യൊപ്പിൽ നവീൻ ബാബുവിന്റെ മരണം പുതിയ വഴിത്തിരിവിൽ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

എ ഡി എം നവീൻ ബാബുവിന്റെ മരണം പുതിയ വഴിത്തിരിവിൽ. കുടുംബം അതൊരു കൊലപാതകമെന്നെ ആരോപിച്ചിരുന്നെങ്കിൽ അതിനെ ബലപ്പെടുത്തുന്ന രീതിയിലാണ് ഇൻക്വസ്‌റ് റിപ്പോർട്ട് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ അടിവസ്ത്രത്തിൽ രക്ത കറയുള്ളതായി ഇൻക്വിസ്റ്റിൽ പറയുന്നു. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അത് വ്യക്തമല്ല.അതൊരു ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണെന്ന സംശയം ബലപ്പെടുന്ന രീതിയിൽ ഇൻക്വസ്‌റ് റിപ്പോർട്ട് വന്നത് ജെട്ടിക്കുന്നതുതന്നെയെന്നതിൽ സംശയമില്ല. പല രാജ്യത്തും ഇൻക്വസ്‌റ് റിപ്പോർട്ട് തയ്യാറാക്കുന്നത് ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ വിവിധ രീതികളിലാണ് . ഇന്ത്യയിൽ മരണത്തിന്റെ സാഹചര്യങ്ങളനുസരിച്ച് സർക്കിൾ ഇൻസ്പെക്ടറിൽ കുറയാത്ത റാങ്കുള്ള പോലീസുദ്യോഗസ്ഥനോ മജിസ്‌ട്രേറ്റോ ആണ് ഇൻക്വസ്‌റ് തയ്യാറാക്കുന്നത്. ആത്മഹത്യയോ കൊലപാതകമോ വിവാദമാകുകയാണെങ്കിൽ അത് മജിസ്‌ട്രേറ്റിൽ കുറയാത്ത ആളായിരിക്കും ഇൻക്വസ്‌റ് തയ്യാറാക്കുക. ക്രിമിനൽ നടപടി ക്രീമിന്റെ ( ആർ പി സി ) സെക്ഷൻ 174 അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. നാവിൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും അത് സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചപ്പോൾ കേസ്സ് അനേഷിക്കാൻ തങ്ങൾക്ക് സമ്മതമാണെന്ന് സി ബി ഐ കോടതിയെ അറിയിച്ച സമയത്താണ് ഇൻക്വസ്റ്റിൽ രക്തക്കറയുടെ പരാമർശം വന്നത്. ഇത് കേസന്വേഷണത്തെ കൂടുതൽ ബലപ്പെടുത്തും.
കണ്ണൂർ എ സി പിയുടെ നേത്രത്വത്തിലാണ് ഇൻക്വസ്‌റ് റിപ്പോർട്ട് കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയിരിക്കുന്നത്.  അവരുടെ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടതായി റിപ്പോട് ചെയ്യുന്നെകിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അത് രേഖപ്പെടുത്തിയിട്ടില്ല. രണ്ട് റിപ്പോർട്ടിലേയും പൊരുത്വക്കേട് ആത്മഹത്യയിൽ നിന്നെ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നുയെന്നാണ് പലരും പറയുന്നത്. വിവിധ റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ ഇന്ന് മറ്റൊരു വിവാദത്തിന് തിരി കൊടുത്തിരിക്കുന്നുഎന്ന് വേണം പറയാൻ.
നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും സംശയം പ്രകടിപ്പിച്ചതാണ്. എന്നാൽ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. മാത്രമല്ല തുടക്കം മുതൽ അവർ ഇതിനെ ഒരു ആത്മഹത്യയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പോലും ശക്തമായ അന്വേഷണം നടത്താൻ കാര്യമായി ഒന്നും തന്നെ ചെയ്തില്ലയെന്നാണ് ആക്ഷേപം. ആരുടെയോ സമ്മർദ്ദം അതിനുപിന്നിൽ ഉണ്ടെന്നും പറയപ്പെടുന്നത് ഈ ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നു. ഭരണത്തിലിരിക്കുന്നവർക്കും ഭരണത്തെ താങ്ങിനടക്കുന്നവർക്കും സി ബി ഐ വരുന്നതിനോട് യോജിപ്പില്ലാത്തതെന്തു കൊണ്ടാണ്. സി ബി ഐ അന്വേഷണം അവശ്യ പെട്ടുകൊണ്ട് കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ സർക്കാർ സി ബി ഐ അന്വേഷണം വേണ്ടെന്ന് പറഞ്ഞതും ആരെയോ സംരക്ഷിക്കാൻ വേണ്ടിയാണോ. നവീൻ ബാബുവിന്റെ കുടുംബത്തിനെ നീതി കിട്ടാൻവേണ്ടി സർക്കാർ ശ്രെമിക്കുമെന്ന് പറയുമ്പോൾ തന്നെ സി ബി ഐ അന്വഷണത്തെ സർക്കാർ കോടതിയിൽ എതിർക്കുകയും കൂടി ചെയ്യുന്നത് എന്തിനുവേണ്ടി ആർക്കുവേണ്ടി.
അടിവസ്ത്രത്തിൽ രക്തകറ കണ്ടത് നവീൻ ബാബുവിന്റെ മരണം ദുരൂഹതയിലേക്ക് വിരൽ ച്ചുണ്ടുന്നെങ്കിലും അത് കൊലപാതകമാണോ ആണെങ്കിൽ അതിനുപിന്നിൽ ആര് എന്നത് കണ്ടെത്തേണ്ട ഉത്തരവാദിത്വം അത് അനേഷിക്കുന്ന ഉദ്യോഗസ്ഥർക്കാണ്. അതിന് നിക്ഷ്പക്ഷവും നീതുപൂർവവുമായ രീതിയിൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലെ ഇതിനുപിന്നിൽ ആരുടെ കൈകളാണെന്ന് കണ്ടെത്താൻ കഴിയു. ഒരു തെളിവും ബാക്കിവയ്ക്കാത്തരീതിയിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടത് പിന്നെ അന്വേഷണം വഴിമുട്ടുമെന്നറിയാവുന്നവർ അത് തുടക്കത്തിലേ ഇല്ലാതാക്കിയെന്നെ വേണം കരുതാൻ അതാണ് രണ്ട് രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. മുവാറ്റുപുഴ ആർ ഡി യോ ആയിരുന്ന സന്തോഷിന്റേയും സിസ്റ്റർ അഭയയുടേയുമൊക്കെ പോലെ തന്നെ.
സിസ്റ്റർ അഭയയുടെ കേസിലെ പ്രതികളെ ശിക്ഷിച്ചെങ്കിലും മുവാറ്റുപുഴ ആർ ഡി ഓ ആയിരുന്ന സന്തോഷിന്റെ മരണത്തിലെ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നുയെന്നതാണ് ഒരു യാഥാർഥ്യം. കർക്കശക്കാരനായ ഉദ്യോഗസ്ഥനായിരുന്ന സന്തോഷിന് ശത്രുക്കൾ ഏറെയുണ്ടായിരുന്നു. പ്രത്യേകിച്ച് മണൽ മാഫിയ. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്തിന്റെ അടുത്ത ദിവസമായിരുന്നു മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടത്. ഭക്ഷണം കഴിച്ച പാത്രങ്ങളും മറ്റും അതെപടി ടേബിളിൽ ഉണ്ടായിരുന്നു. തലേ ദിവസം രാത്രിയിൽ അദ്ദേഹത്തിനെ കാണാൻ രണ്ടു പേര് വന്നിരുന്നു. സ്വാഭാവിക മാറണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും പല കാര്യങ്ങളും അസ്വാഭാവികമായി കാണുകയും അതിനെ കുറിച്ച് അന്വേഷിച്ചില്ല എന്നതായിരുന്നു പ്രധാന ആരോപണം. ജീവന് ഭീഷണിയുയർത്തി ചിലർ വെല്ലുവിളിച്ചിട്ടും അവരെ ശക്തമായി ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ തുനിചില്ലെന്നാണ് പറയപ്പെടുന്നത്. തലേ രാത്രി അദ്ദേഹത്തെ കാണാൻ വന്നവരെക്കുറിച്ചും അന്വേഷണമുണ്ടായില്ല. അങ്ങനെ അന്വേഷണം ആർക്കോവേണ്ടി നടത്തിയപ്പോൾ ആ മരണത്തിലെ സത്യാവസ്ഥ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലയെന്നുവേണം പറയാൻ. അദ്ദേഹത്തിന്റെ 'അമ്മ നിയമ പോരാട്ടം നിരവധി തവണ നടത്തിയെങ്കിലും അത് വെള്ളത്തിലെ വരപോലെയായി. ഒടുവിൽ അവർ നീതി കിട്ടാതെ ഈ ലോകത്തോട് വിടപറഞ്ഞു. അങ്ങനെ മറ്റൊരു ദുരൂഹമരണമായി ആ മരണവും എഴുതപ്പെട്ടു കിടക്കുന്നു.
ആ ഒരാവസ്ഥയിലേക്കാകുമോ നവീൻ ബാബു എന്ന ഉദ്യോഗസ്ഥന്റെയും മരണം. തുടക്കത്തിൽ സർക്കാരും പാർട്ടിയും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമെന്ന് വീമ്പിളക്കി കൊണ്ട് രംഗത്തു വരികയുണ്ടായെങ്കിലും ഇപ്പോൾ മലക്കം മറിയുന്ന രീതിയിലാണ് അവരൊക്കെ. ഇരക്കൊപ്പമെന്നത് മാറ്റി പ്രതിക്കൊപ്പമെന്ന പ്രതീതിയാണ് ഇപ്പോൾ. വാദിയെക്കാൾ പ്രതി പ്രിയപ്പെട്ടവരാണെന്നത് തന്നെ. ഇന്ന് രാഷ്ട്രീയ പാർട്ടികളോ സമുദായ സംഘടനകളോ രംഗത്തില്ല. എല്ലാവരുടെയും ആവേശം കെട്ടണഞ്ഞപോലെയായി. ഇപ്പോൾ വീട്ടികാർ മാത്രമായി. ഒറ്റക്ക് അവർക്ക് പൊരുതാൻ എത്രനാൾ കഴിയും. പോലീസ് കേസ് ഡയറിയിലെ മറ്റൊരു ദുരൂഹ മരണമായി ഈ മരണവും മാറ്റപ്പെടരുത്. ദൈവത്തിന്റെ കൈയ്യൊപ്പ് ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനെ നീതികിട്ടാത്ത ഒരവസ്ഥ ഉണ്ടാകരുത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക