Photo: മരുമകൻ ആൻ്റണി, ഭാര്യ ഡെയ്‌സി, പ്രേം പ്രകാശ്, ചെറുമകൾ അഞ്ജലി, മകൾ തങ്കം, ചെറുമകൾ തന്യ
നടനും നിർമ്മാതാവുമായ പ്രേംപ്രകാശും ഭാര്യ ഡെയ്‌സിയും തങ്ങളുടെ അമ്പത്തിയാറാം വിവാഹവാർഷികം അമേരിക്കയിൽ ആഘോഷിക്കുന്നു. ഗായിക കൂടിയായ മകൾ തങ്കം എലിസബത്തിന്റെ കുടുംബത്തിനൊപ്പം ഫോർ മൗണ്ട്, ഡാളസിലാണ് ആഘോഷം. വലിയ പരിപാടികളൊന്നും ഇല്ലെന്നാണ് കുടുംബം അറിയിച്ചത്
തങ്കവും ഭർത്താവ് ആന്റണിയും അവരുടെ മക്കളായ അഞ്ജലിയും ടാനിയയും ടെക്സസിലാണ് താമസം. തിരക്കഥാ കൃത്തുക്കൾ കൂടിയായ മക്കൾ ഡോ. ബോബിയും സഞ്ജയും കുടുംബത്തോടൊപ്പം കേരളത്തിലാണ്.
മകൾ നല്ലൊരു ഗായിക ആയതും ആൺമക്കൾ തിരക്കഥാകൃത്തുക്കൾ ആയതും കലയ്ക്ക് അദ്ദേഹം കൊടുത്ത പ്രോത്സാഹനം കൊണ്ടാണ്.
ഇത് രണ്ടാം തവണയാണ് അദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത്. ഇതിനിടയിൽ സൗത്ത് ഫ്ലോറിഡ, ഹൂസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലുള്ള മലയാളികൾ ഇവരെ തങ്ങൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനും ക്ഷണിച്ചിട്ടുണ്ട്.
ഭാര്യ ഡെയ്‌സി, പ്രേം പ്രകാശ്, മകൾ തങ്കം
പിതാവിന്റെയോ സഹോദരന്റെയോ മേൽവിലാസത്തിൽ ചലച്ചിത്രമേഖലയിലേക്കുള്ള രംഗപ്രവേശം ഏറെക്കുറെ എളുപ്പമാകുമെങ്കിലും സ്വന്തമായൊരിടം നേടിയെടുക്കാൻ അധികംപേർക്കും സാധിക്കില്ല. ഇവിടെയാണ് പ്രേംപ്രകാശ് എന്ന നടനും നിർമ്മാതാവും വ്യത്യസ്തനാകുന്നത്. മലയാള സിനിമയിൽ വില്ലനായി അരങ്ങു വാണ ജോസ് പ്രകാശിന്റെ അനുജൻ എന്നത് അഭിമാനപൂർവ്വം ഇന്നും അദ്ദേഹം പറയുമെങ്കിലും അങ്ങനൊരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നിലയിൽ മലയാള സിനിമയിൽ അദ്ദേഹം കയ്യൊപ്പ് ചാർത്തിക്കഴിഞ്ഞു.
1968 ൽ കാർത്തിക എന്ന സിനിമയ്ക്കായി യൂസഫലി കേച്ചേരി രചിച്ച് എം.എസ്. ബാബുരാജ് ഈണമിട്ട കാർത്തികനക്ഷത്രത്തെ എന്ന ഗാനം പാടിക്കൊണ്ട് പിന്നണിഗാനരംഗത്തേക്കാണ് കറിയാച്ചൻ എന്ന പ്രേംപ്രകാശ് സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. കോട്ടയത്തെ പള്ളി ക്വയറിൽ സജീവസാന്നിധ്യമായിരുന്ന അദ്ദേഹത്തിന് ഗായകൻ എന്ന നിലയിൽ ശോഭിക്കാൻ സാധിച്ചില്ല.1970 ൽ വിഖ്യാത സംവിധായകൻ കെ.എസ്. സേതുമാധവന്റെ അരനാഴികനേരത്തിലൂടെ അഭിനയത്തിൽ ഒരുകൈനോക്കി. 1979 ൽ പെരുവഴിയമ്പലമെന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞു. പത്മരാജൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത് .
ആകെ നിർമ്മിച്ച 19 സിനിമകളിൽ പെരുവഴിയമ്പലം, കൂടെവിടെ, ആകാശദൂത്, എന്റെ വീട് അപ്പൂന്റേം എന്നിവയ്ക്ക് ദേശീയ പുരസ്കാരവും അയാളും ഞാനും തമ്മിൽ എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചു. അവസ്ഥാന്തരം, അവിചാരിതം, ആഗ്നേയം എന്നിങ്ങനെ നിർമ്മിച്ച മൂന്ന് സീരിയലുകൾക്കും മികച്ച ടെലിവിഷൻ പരമ്പരയ്ക്കുള്ള സ്റ്റേറ്റ് അവാർഡും മറ്റ് അനേകം അവാർഡുകളും ലഭിച്ചു. ഇദ്ദേഹം നിർമിച്ച ചിത്രങ്ങൾ പത്മരാജന് ആദ്യ ദേശീയ പുരസ്കാരം, സിബി മലയിലിനും ലാൽജോസിനും മികച്ച സംവിധായകർക്കുള്ള സംസ്ഥാന അവാർഡ് എന്നിവയും നേടിക്കൊടുത്തു.
അശോകൻ, ബിജു മേനോൻ, റഹ്മാൻ എന്നീ നായകതാരങ്ങളുടെ ഉദയവും സുഹാസിനി, എൻ.എഫ്. വർഗീസ് തുടങ്ങിയവരുടെ മുന്നേറ്റവും പ്രേംപ്രകാശ് നിർമ്മാതാവായ സിനിമകളിലൂടെ ആയിരുന്നു. നൂറോളം സിനിമകളിലും 25 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം (2016), മികച്ച സീരിയൽ നടനുള്ള സംസ്ഥാന പുരസ്കാരം, പത്മരാജൻ പ്രതിഭാ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.
55 വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിനിടയിൽ, യുവാവ് മുതൽ അപ്പൂപ്പനായി വരെ വേഷമിടാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ശ്രദ്ധേയവേഷങ്ങൾ: ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, ജോണി വാക്കർ, നിർണായകം, ചിന്താമണി കൊലക്കേസ്, ഇവിടം സ്വർഗ്ഗമാണ്, അവിചാരിതം (സീരിയൽ), സ്വപ്നം (സീരിയൽ), അൽഫോൻസാമ്മ (സീരിയൽ).
മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം (2016), മികച്ച സീരിയൽ നടനുള്ള സംസ്ഥാന പുരസ്കാരം,പത്മരാജൻ പ്രതിഭാ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.
പ്രകാശവർഷങ്ങൾ എന്ന ആത്മകഥ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു. ഭാര്യ:ഡെയ്സി ലൂക്ക്. (റിട്ടയേഡ് ഇംഗ്ലീഷ് പ്രഫസർ, ബി.സി.എം. കോളജ്, കോട്ടയം).
ചലച്ചിത്രരംഗപ്രവേശം:
1968 ൽ കാർത്തിക എന്ന സിനിമയ്ക്കായി, യൂസഫലി കേച്ചേരി എഴുതി, എം.എസ്. ബാബുരാജ് ഈണമിട്ട കാർത്തികനക്ഷത്രത്തെ എന്ന ഗാനം പിന്നണി പാടിക്കൊണ്ട്.
അഭിനയത്തുടക്കം:
1970 ൽ വിഖ്യാത സംവിധായകൻ കെ.എസ്. സേതുമാധവന്റെ അരനാഴികനേരത്തിലൂടെ.
ആദ്യനിർമാണം:
1979 ൽ പെരുവഴിയമ്പലമെന്ന ചിത്രം (പത്മരാജന്റെ ആദ്യ സംവിധാനം).
നിർമ്മിച്ച പ്രധാനസിനിമകൾ:
പെരുവഴിയമ്പലം (ഇന്ത്യൻ പനോരമ, ദേശീയ അവാർഡ്)
കൂടെവിടെ (ഇന്ത്യൻ പനോരമ, ദേശീയ അവാർഡ്)
ആകാശദൂത് (ഇന്ത്യൻ പനോരമ, ദേശീയ അവാർഡ്)
ജോണി വാക്കർ
എന്റെ വീട് അപ്പൂന്റേം (ഇന്ത്യൻ പനോരമ, ദേശീയ അവാർഡ്)
അയാളും ഞാനും തമ്മിൽ (സംസ്ഥാന അവാർഡ്)
(ആകെ 19 സിനിമകൾ)
നിർമിച്ച സീരിയലുകൾ:
അവസ്ഥാന്തരം
അവിചാരിതം
ആഗ്നേയം
(മികച്ച ടെലിവിഷൻ പരമ്പരയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് ഈ മൂന്നു സീരിയലുകൾക്കും ലഭിച്ചു. പുറമേ, അനേകം അവാർഡുകളും)
നിർമിച്ച ചിത്രങ്ങളിലൂടെ:
പത്മരാജന് ആദ്യ ദേശീയ പുരസ്കാരം.
സിബി മലയിലിനും ലാൽജോസിനും മികച്ച സംവിധായകർക്കുള്ള സംസ്ഥാന അവാർഡ്.
അശോകൻ, ബിജു മേനോൻ, റഹ്മാൻ എന്നീ നായകതാരങ്ങളുടെ ഉദയം.
സുഹാസിനി, എൻ.എഫ്. വർഗീസ് തുടങ്ങിയവരുടെ മുന്നേറ്റം.
A.J. ജോസഫെന്ന സംഗീതസംവിധായകന്റെ ഉദയം.
നടൻ - ഇതുവരെ:
നൂറോളം സിനിമകളിലും 25 സീരിയലുകളിലും അഭിനയിച്ചു.
ശ്രദ്ധേയവേഷങ്ങൾ:
ഒരിടത്തൊരു ഫയൽവാൻ
കൂടെവിടെ
ജോണി വാക്കർ
നിർണായകം
ചിന്താമണി കൊലക്കേസ്
ഇവിടം സ്വർഗ്ഗമാണ്
അവിചാരിതം (സീരിയൽ)
സ്വപ്നം (സീരിയൽ) അൽഫോൻസാമ്മ (സീരിയൽ)
അവാർഡുകൾ :
മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം (2016 - നിർണായകം)
ഏഷ്യാനെറ്റ്
ഹെൻകോ
ഫിലിം ക്രിട്ടിക്സ്
ഫിലിം ഫെയർ
മികച്ച സീരിയൽ നടനുള്ള സംസ്ഥാന പുരസ്കാരം
പത്മരാജൻ പ്രതിഭാ പുരസ്കാരം