Image

മികച്ച ചിത്രങ്ങൾക്കുള്ള ഓസ്‌കർ ഷോർട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള 'സന്തോഷ്' ഇടം പിടിച്ചു (പിപിഎം)

Published on 18 December, 2024
മികച്ച ചിത്രങ്ങൾക്കുള്ള ഓസ്‌കർ ഷോർട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള 'സന്തോഷ്' ഇടം പിടിച്ചു (പിപിഎം)

നിരവധി അവാർഡുകൾ നേടുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത സന്ധ്യ സൂരിയുടെ 'സന്തോഷ്' എന്ന ത്രില്ലർ ഈ വർഷത്തെ മികച്ച കഥ ചിത്ര വിഭാഗത്തിൽ ഓസ്‌കാർ അവാർഡിനു പരിഗണിക്കും. മത്സരത്തിന് പല രാജ്യങ്ങളിൽ നിന്നായി എത്തിയ 85 ചിത്രങ്ങളിൽ നിന്ന് അക്കാദമി അവസാന റൗണ്ടിലേക്കു തിരഞ്ഞെടുത്ത 15 എണ്ണത്തിൽ ഇന്ത്യയുടെ 'സന്തോഷ്' ഉൾപ്പെട്ടു.  

അടുത്തിടെ മികച്ച തിരക്കഥയ്ക്ക് ബ്രിട്ടീഷ് ഇൻഡിപെൻഡന്റ് ഫിലിം അവാർഡ്‌സ് മത്സരത്തിൽ 'സന്തോഷ്' രണ്ടു അവാർഡുകൾ നേടി. കാനിലും ലണ്ടനിലും ടൊറോന്റോയിലും ചലച്ചിത്ര മേളകളിൽ ശ്രദ്ധിക്കപ്പെട്ട 'സന്തോഷ്' പറയുന്നത് പോലീസ് കുപ്പായം അണിയേണ്ടി വന്ന സന്തോഷ് എന്ന യുവതിയുടെ കഥയാണ്. ദുർബല വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ മരണം ഊർജിതമായി അന്വേഷിക്കാൻ പുറപ്പെട്ടപ്പോൾ അവർ നേരിട്ട നിക്ഷിപ്ത താല്പര്യക്കാരുടെ വെല്ലുവിളികളാണ് സൂരി പറയുന്നത്.

ഷഹാന ഗോസ്വാമി, സുനിത രജ്വാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം ഡിസംബർ 27നാണു തിയറ്ററുകളിൽ എത്തുക.

ഓസ്‌കർ മത്സരത്തിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി 'ലാപ്പട്ട ലേഡീസ്' പുറത്തായി  

ഇന്ത്യൻ സംവിധായിക കിരൺ റാവുവിന്റെ 'ലാപ്പട്ട ലേഡീസ്' എന്ന ചിത്രം ഓസ്‌കർ മത്സരത്തിൽ നിന്നു പുറത്തായി. റാവുവിന്റെ ചിത്രം വിദേശ ചിത്രങ്ങളുടെ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരുന്നു. 

97ആം ഓസ്‌കർ അവാർഡിന് ഈ വിഭാഗത്തിൽ അവസാന റൗണ്ടിൽ പരിഗണിക്കുന്ന 10 ചിത്രങ്ങളുടെ പട്ടിക ചൊവാഴ്ച്ച അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസ് പുറത്തു വിട്ടു. റാവുവിന്റെ ചിത്രം അതിൽ ഉൾപെടാത്തത്‌ ഇന്ത്യയ്ക്കു നിരാശയായി.  

ബോളിവുഡ് ഇതിഹാസം ആമിർ ഖാന്റെ മുൻ ഭാര്യയായ റാവുവിന്റെ ചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസും ജിയോ സ്റുഡിയോസും ചേർന്നാണ് നിർമിച്ചത്. മാർച്ച് 1നു റിലീസ് ചെയ്ത പടത്തിൽ നിതാൻഷി ഗോയൽ, പ്രതിഭ റാന്ത തുടങ്ങിയവരാണ് അഭിനേതാക്കൾ.

Indian film SANTHOSH short-listed for Oscar 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക