Image

സുധീര്‍ പണിക്കവീട്ടിലിന്‍റെ സാഹിത്യ നിരൂപണങ്ങള്‍ (പുസ്തക അവലോകനം : ജോണ്‍ വേറ്റം)

Published on 19 December, 2024
 സുധീര്‍ പണിക്കവീട്ടിലിന്‍റെ സാഹിത്യ നിരൂപണങ്ങള്‍ (പുസ്തക അവലോകനം : ജോണ്‍ വേറ്റം)

അമേരിക്കയിലുള്ള മലയാളം പ്രസിദ്ധീകരണങ്ങളില്‍, കഥ, കവിത, നര്‍മ്മം, നിരൂപണം, ലേഖനം, വിവര്‍ത്തനം തുടങ്ങിയ സാഹിത്യവിഷയ ങ്ങള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്ന ശ്രീ സുധീര്‍ പണിക്കവീട്ടില്‍, ഇപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളം വായനക്കാര്‍ക്ക്‌ സുപരിചിതനാണ്.    
  മുപ്പത്‌ വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള അമേരിക്കന്‍ മലയാ ള സാഹിത്യരംഗത്ത്‌, കാണപ്പെടുന്ന വികസിതപുരോഗതിയുടെ കാരണം, ഇവിടെയുള്ള മലയാളമാധ്യമങ്ങളുടെ പ്രോത്സാഹനവും, എഴുത്തുകാരുടെ സംഘടിതപ്രവര്‍ത്തനവുമാണ്. ഇന്ത്യയിലും വിദേശങ്ങളിലുമുള്ള മലയാളി കളുടെ സാഹിത്യരചനകളും അമേരിക്കന്‍ മലയാളമാധ്യമങ്ങളില്‍ പ്രസിദ്ധീ കരിച്ചുവരൂന്നത് അഭിമാനകരമാണ്. 
  ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍, ശ്രീ സുധീര്‍ പണിക്കവീട്ടില്‍ പ്രസിദ്ധീ  കരിച്ച അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ ഭാഗം- മൂന്നില്‍,  ‘വേണോ ഒരു ‘അമേരിക്കന്‍ മലയാളസാഹിത്യം’? എന്ന ശീര്‍ഷകത്തില്‍ അദ്ദേഹത്തിന്‍റെ ലേഖനം ചേര്‍ത്തിട്ടുണ്ട്. അമേരിക്കന്‍ മലയാളസാഹിത്യം എന്നൊന്ന് വേറിട്ട് വേണമോ എന്ന് സംശയിക്കുന്നവര്‍ക്കും, മലയാളസാഹി ത്യം എല്ലാം ഒന്നല്ലേ എന്നു ചിന്തിക്കുന്നവര്‍ക്കും നല്‍കുന്ന വിശദീകരണമാ ണ് അതിന്‍റെ ഉള്‍ക്കാമ്പ്. എന്തുകൊണ്ട് അമേരിക്കന്‍ മലയാളി എഴുത്തുകാ ര്‍ക്ക് സ്വതന്ത്രരായി നിന്നുകൂടാ? അമേരിക്കന്‍ മലയാളസാഹിത്യം എന്നപേ രില്‍, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പ്രസ്ഥാനത്തിന് നിലനില്‍പ്പു ണ്ടാക്കിക്കൂടേ? എന്തിന്‌ നാട്ടിലുള്ളവരെ ആശ്രയിക്കുന്നു? ഇപ്രകാരം, കുറെ അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ അതില്‍ നിരത്തിയിട്ടുണ്ട്. ഇവിടെ നിരൂപണ സാഹിത്യം ഇല്ലെന്നു വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയുന്ന തെറ്റായ ധാരണകളെക്കുറിച്ചും, അതിന്‍റെ ഹേതു എന്തെന്നും വ്യക്തമാക്കി    യിട്ടുണ്ട്. അമേരിക്കന്‍ മലയാളസാഹിത്യം വേറിട്ട് നില്‍ക്കേണ്ടതിന്‍റെ ആവ ശ്യവും, അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാര്‍ സ്വതന്ത്രരായിരിക്കേണ്ട തിന്‍റെ ഉദ്ദേശ്യവും വിശദീകരിച്ചിട്ടുമുണ്ട്.           
  നോര്‍ത്തമേരിക്കയിലെ മലയാളസാഹിത്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും, ഈ വിദേശഭൂമിയില്‍ ജീവിതം ആരംഭിച്ചതിനുശേഷം മലയാളഭാഷ പഠിച്ചവരല്ലെന്ന്, കേരളത്തിലുള്ളവരും  തിരിച്ചറിയണം. സംവത്സരങ്ങളോളം കേരളത്തിലെ മാധ്യമരംഗത്തു സേവ നം അനുഷ്ഠിച്ചവരും, അദ്ധ്യാപകരും, മികച്ച കലാകാരന്മാരും, ഗ്രന്ഥകര്‍  ത്താക്കളും, ബിരുദധാരികളും, മത രാഷ്ട്രിയ സാംസ്ക്കാരിക തലങ്ങളില്‍ പ്രവര്‍ത്തിച്ചവരും, വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും, വിവര്‍ത്തക രും, സാങ്കേതികവിദഗ്ധരും ഉള്‍പെട്ട, അറിവും അനുഭവസമ്പത്തുമുള്ള, ഒരു വലിയ മലയാളിസമൂഹമാണ് ഇവടെയുള്ളത്. അതുകൊണ്ടുതന്നെ,  അമേരിക്കന്‍ മലയാളസാഹിത്യം വേറിട്ട്‌ നില്‍ക്കണമെന്നും, സ്വതന്ത്രമായി വളരണമെന്നും താല്‍പര്യപ്പെടുന്നത്‌ യുക്തിഭംഗമല്ല.        
  കേരളത്തിലെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍, ജാതി മത രാഷ്ട്രിയ സാമൂ ഹിക പ്രശ്നങ്ങളിലും, പരംബരയായുള്ള ആചാരങ്ങളിലും, ഭിന്നവിശ്വാസ ങ്ങളിലും, മാധ്യമ സഹായികളിലും ഒതുങ്ങുന്നു. തത്സമയം, ആഗോളവ്യാപ കമായ വിഷയങ്ങള്‍, ആശയവിനിമയ വൈദഗ്ധ്യം, ഉപരിപഠനത്തിനുളള അനുകൂലസാഹചര്യം, തൊഴിലവസരങ്ങള്‍, പുരോഗതിക്കുള്ള പ്രകാശവഴി   കള്‍, ശാസ്ത്രജ്ഞാനം, സഞ്ചാരസൗകര്യം, സാമ്പത്തികനേട്ടം എന്നിവ അമേ രിക്കന്‍ മലയാളികളെ വ്യത്യസ്തരാക്കുന്നു. ഇവയെല്ലാം അമേരിക്കയിലുള്ള  മലയാളസാഹിത്യപ്രവര്‍ത്തകരെ വേറിട്ട്‌ നില്ക്കാന്‍ സഹായിക്കുന്നുണ്ട്.   
  സാഹിത്യസൃഷ്ടികള്‍ നിരൂപണവിധേയമാക്കുന്നതിന്‍റെ ആവശ്യവും ഉദ്ദേ ശ്യവും എന്തെന്ന് മനസ്സിലാക്കുന്ന എഴുത്തുകാര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. രചയിതാ ക്കളുടെ ആഗ്രഹവും ലക്ഷ്യവുമനുസരിച്ചും, അനുഭവം, അറിവ്, ആശയം, ഗവേഷണം, പ്രതിപാദ്യവിഷയം, ഭാവന, സാക്ഷ്യം എന്നിവ ഉപയോഗിച്ചും പുസ്തകം എഴുതി പ്രസിദ്ധീകരിക്കുമ്പോള്‍, അതിന്‍റെ ഉള്ളടക്കത്തില്‍ ഉണ്ടാ കാവുന്ന ചെറുതും വലുതുമായ തെറ്റുകള്‍, എല്ലാ വായനക്കാരും മനസ്സി ലാക്കണമെന്നില്ല. എന്നാല്‍, ഒരു ഗ്രന്ഥത്തിലുള്ള നന്മകളും പോരായ്മകളും,  വിട്ടുപോയതും, കൂട്ടിച്ചേര്‍ക്കേണ്ടതും, നീക്കം ചെയ്യേണ്ടതും എന്തെല്ലാമെ ന്നും, എന്തിനുവേണ്ടിയെന്നും ചൂണ്ടിക്കാണിക്കാനും, സൃഷ്ടിയുടെ മൂല്യനി ര്‍ണ്ണയം നടത്താനും വിദഗ്ദ്ധനിരൂപകന് സാധിക്കും. നീതിയോടെ നിഷ്‌പക്ഷ നിരൂപണം ചെയ്യുകയെന്നത് ലളിതമായ പ്രവൃത്തിയല്ല, മറിച്ച് സങ്കീര്‍ണ്ണ മാണ്.          
  ഭാഷകളിലും, കലാരൂപങ്ങളിലും, കാലാനുസരണം നവീകരണം ഉണ്ടാ കുന്നു. ആവിധം സാഹിത്യനിരൂപണത്തിലും മാറ്റങ്ങള്‍വന്നിട്ടുണ്ട്. അവ, ആധുനിക സര്‍ഗ്ഗാത്മകതയില്‍ ആരംഭിച്ചു. ആംഗീകാര അവലോകനം, എഡിറ്റോറിയല്‍ അവലോകനം, താരതമ്യപഠനം, തൊഴില്‍പരമായ പരിഗ ണനം, പണ്ഡിതവിമര്‍ശനം, വായനക്കാരുടെ അഭിപ്രായം എന്നിങ്ങനെയു ള്ള വിവിധ പേരുകളില്‍ പുതിയ നിരൂപണരീതികള്‍ അഭിപ്രായത്തിലോ തീരുമാനത്തിലോ എത്തിച്ചേരുന്നതിനു ഉപയോഗിക്കുന്നുണ്ട്. ഇത് വ്യക്തിഗ ത വിഷയങ്ങളെ വേര്‍തിരിച്ചു വിമര്‍ശിക്കുന്ന രീതിയാണ്.  
  ഇപ്പോഴും മുന്നിട്ടുനില്‍ക്കുന്ന പുസ്തകനിരൂപണത്തില്‍, വ്യത്യസ്ത സ്വ ഭാവത്തോടുകൂടിയ രണ്ട് തരം നിരൂപണങ്ങളുണ്ട്. അവയില്‍ ഒന്ന്, എഴു ത്തുകാരെ സംബന്ധിച്ചിടത്തോളം, വിനാശകരവും രൂക്ഷവുമായ വിമര്‍ശന മാണ്. ഇത് മിക്ക രചനകളെയും നിഷേധാത്മകമായി കാണുകയും, കുറവു  കളെയും കുറ്റങ്ങളെയും മാത്രം എടുത്തുകാണിക്കുകയും ചെയ്യുന്നു. ഒരു കഥയില്‍ അല്പം അരുചിയോ ആസ്വാദനക്കുറവോ ഉണ്ടെങ്കില്‍, മുഴുരചന യും കേടുള്ളതെന്നു വിധിക്കുന്ന രീതിയാണ്. ഇത്‌ നിശിതവും നിഷ്പക്ഷവു  മാണെങ്കിലും, എഴുതാനുള്ള സ്വാഭാവിക അഭിലാഷത്തോടെ പ്രസിദ്ധീകര ണരംഗത്ത് കടന്നുവരുന്ന സാഹിത്യസ്നേഹികളുടെ ഹൃദയങ്ങളില്‍, നിരാശ യും നിരുത്സാഹവും വേദനയും ചൊരിയുന്നു.                                                   
  ഓരോ രചനയും ശ്രദ്ധാപൂര്‍വ്വം വായിച്ച്, സൂക്ഷ്മമായി പഠിക്കുകയും അതിന്‍റെ മേന്മ നിര്‍ണ്ണയിക്കുകയും; അലങ്കാരം, ആകര്‍ഷണീയത, ആശയം, സാങ്കേതികത, സൗന്ദര്യം, ഗുണദോഷങ്ങള്‍ എന്നിവയുടെ ആഴങ്ങള്‍ തിട്ടപ്പെ  ടുത്തുകയും ചെയ്യുന്ന രീതിയാണ് രണ്ടാമത്തേത്. ഇത്‌ ഒട്ടും വിനാശകരമല്ല. എഴുത്തുകാരെ പ്രൊത്സാഹിപ്പിക്കുന്നതിലുപരി, തെറ്റ് കൂടാതെ എഴുതാനും  രചനകളെ കൂടുതല്‍ മെച്ചപ്പെടുത്താനും, സജീവമായ ആത്മവിശ്വാസം നല്‍  കുന്നതുമാണ്. ഉയര്‍ച്ച കാംക്ഷിക്കുന്ന എഴുത്തുകാര്‍ ഏറെ ഇഷ്ടപ്പെടുന്ന രീതിയും ഇതുതന്നെ. ഇവയില്‍ ഏതാണ് സുധീര്‍ പണിക്കവീട്ടില്‍ സ്വീകരി ച്ചിട്ടുള്ളതെന്ന്, അദ്ദേഹത്തിന്‍റെ നിരൂപണങ്ങള്‍ വായിച്ചാല്‍ വ്യക്തമാവും.            
  ഏകദേശം മുപ്പതു വര്‍ഷത്തെ പ്രവര്‍ത്തനപാരംബര്യമുള്ള അമേരിക്കന്‍ മലയാളസാഹിത്യം പുരോഗതിയുടെ പാതയിലാണ്. 2006 -ജൂണ്‍ മാസത്തില്‍, ന്യൂയോര്‍ക്കിലെ കള്‍ച്ചറല്‍ സെന്‍റെറില്‍, “അമേരിക്കന്‍ മലയാളസാഹിത്യം ഇന്നലെ ഇന്ന് നാളെ” എന്ന ശീര്‍ഷകത്തില്‍ സുധീര്‍ പണിക്കവീട്ടില്‍ എഴുതി യ ലേഖനം അദ്ദേഹം തന്നെ അവതരിപ്പിച്ചു. അത്, അമേരിക്കന്‍ മലയാള സാഹിത്യവേദിയില്‍, നിരൂപണ സാഹിത്യത്തിന്‍റെ തുടക്കമായിരുന്നു.  
  സുധീര്‍ പണിക്കവീട്ടിലിന്‍റെ, അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണ ങ്ങള്‍ മൂന്നാം ഭാഗം പുസ്തകത്തില്‍, നോര്‍ത്തമേരിക്കയിലും വിദേശങ്ങളി ലുമുള്ള, ഇരുപത്തിഎട്ട് എഴുത്തുകാരുടെ, നാല്പത്തിഅഞ്ച് പുസ്തകങ്ങ ളെ സംബന്ധിച്ച നിരൂപണങ്ങളുണ്ട്‌. അനുഭവ സ്മരണകള്‍, അവതാരിക, കഥാസമാഹാരങ്ങള്‍, കവിതാ സമാഹാരങ്ങള്‍, കുറിമാനം, ഖണ്ഡകാവ്യം, നോവല്‍, ബൈലൈന്‍, ലഘുപഠനവും സംഗ്രഹവും, ലേഖനസമാഹാരങ്ങള്‍, സഞ്ചാരവിവരണം, എന്നീ വിഷയങ്ങളെപ്പറ്റി എഴുതിയ ഈ പുസ്തകം പഠനാര്‍ഹമാണ്. ഒന്നിലധികം ഭാഷകളില്‍ പരിചയവും, വിവിധ വിഷയ ങ്ങളെക്കുറിച്ച് ആഴമേറിയ പരിജ്ഞാനവുമുള്ള ബഹുമുഖപ്രതിഭയാണ് നിരൂപകന്‍ എന്നുകൂടീ ഈ ഗ്രന്ഥം തെളിയിച്ചിട്ടുണ്ട്! രചനകള്‍ക്കു നല്‍കു ന്ന, അനുയോജ്യവും ആസ്വദിക്കത്തതുമായ ശൈലിയും, ലളിതവും മധുര വുമായ അവതരണവുമാണ് വിജയരഹസ്യം.          
  അനുഗ്രഹീതനായ ഈ സാഹിത്യകാരന്‍, മറ്റ് ആവിഷ്കാരങ്ങള്‍ക്ക് പുറമേ, 120  പുസ്തകങ്ങളുടെ നിരൂപണം സ്തുത്യര്‍ഹമായിനിര്‍വ്വഹിച്ചു വെന്ന് അദ്ദേഹത്തിന്‍റെ നിരൂപണ ഗ്രന്ഥങ്ങള്‍ സാക്ഷ്യംവഹിക്കുന്നു!     ശ്രീ സുധീര്‍ പണിക്കവീട്ടിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍!
 

Join WhatsApp News
(ഡോ .കെ ) 2024-12-19 03:58:16
ഒരു പുസ്തകം നിരുപണം ചെയുമ്പോൾ ആ പുസ്തകം പ്രസിദ്ധീകരിച്ച വർഷം ,ആരാണ് അത് പ്രസദ്ധീകരിച്ചത് ആ പബ്ലിഷറുടെ പേര്,വിലാസം, ഫോൺ നമ്പർ എത്ര പേജുകൾ , എത്ര ലേഖനങ്ങൾ തുടങ്ങിയ അറിയിപ്പുകൾ അതിലുണ്ടാകണം. നിരൂപണം ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം പുസ്തകം ആളുകൾ വാങ്ങിക്കുകയെന്നതാണ്.പുസ്തകം നിരൂപണം വായിച്ചതിന് ശേഷം ഈ പുസ്തകം എവിടെകിട്ടും എന്ന ചോദ്യം ചോദിക്കേണ്ട ഗതികേടിലാണ് വായനക്കാർ.
ജോണ്‍ വേറ്റം 2024-12-19 05:16:59
ഡോ. കെയുടെ പ്രതികരണത്തിനു നന്ദി. പുസ്തകം വാങ്ങാന്‍ താല്‍പര്യം ഉള്ളവര്‍ American Malayala Sahithya Niroopanangal, Sarovaram Books, Muthuvadathur po, Purameri, Kozhikode pin 673503. എന്ന വിലാസത്തില്‍ പുസ്ത വില Rs 300 അയയ്ക്കുക. ഡോ. കെ യുടെ പൊയ്മുഖം മാറ്റി ശരിനാമം എഴുതുമല്ലോ.
(ഡോ.കെ) 2024-12-19 13:28:34
ഡോ.കെ എന്നത് പേരിന്റെ ചെറിയ രൂപമാണ്.എന്ത് പൊയ്മുഖം? ഡോ.ശശിധരൻ കൂട്ടാല ഇമെയിൽ :koottaladr@gmail.com
ജോസഫ് എബ്രഹാം 2024-12-20 10:51:37
സുധീർ പണിക്കവീട്ടിൽ സാഹിത്യനിരൂപണത്തിലും എഴുത്തിലും നൽകുന്ന സംഭാവനകളെ എടുത്തുകാണിച്ചതു തികച്ചും ഉചിതമായി എഴുത്തിനും നിരൂപണത്തിനും പുറമെ ഇവിടെ വരുന്ന ഓരോ എഴുത്തുകളും അദ്ദേഹം ശ്രദ്ധയോടെ വായിക്കുകയും അതിലെല്ലാം തന്റെ അഭിപ്രായം ആദരവോടെ പറയുന്നതും കാണാം. ശ്രീ സുധീർ പണിക്കവീട്ടിലിന്റെ സാഹിത്യപ്രവർത്തനത്തെ വിലമതിക്കുവാനും അംഗീകരിക്കുവാനും എഴുത്തുകാരും ബാധ്യതയുണ്ട്
ജോണ്‍ വേറ്റം 2024-12-21 02:23:00
സുധീര്‍ പണിക്കവീട്ടിലിന്‍റെ “അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍” എന്നപുസ്തകത്തെ സംബന്ധിച്ച അവലോകനം വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കും ഹാര്‍ദ്ദമായ നന്ദി!
Sudhir Panikkaveetil 2024-12-21 04:26:55
നന്ദി ശ്രീ ജോൺ വേറ്റം സാർ. അഭിപ്രായങ്ങൾ എഴുതിയ പ്രിയപ്പെട്ടവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക