ഫിലാഡല്‍ഫിയാ: പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്‌സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന ഗവര്‍മെന്റിലെ ഏറ്റവും ഉന്നതമായ കാബിനെറ്റില്‍ ഏതാനും ഇന്‍ഡ്യന്‍ വംശജരും ഉള്‍പ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്‍ഡ്യക്കാര്‍. എക്‌സിക്യൂട്ടീവ് നിയമനങ്ങളില്‍ തുളസി ഗബ്ബാര്‍ഡ്, വിവേക് രാമസ്വാമി, കാഷ്യപ് പട്ടേല്‍, ഡോ. ജെയ് ഭട്ടാചാര്യാ, ഹര്‍മിത് ധില്ലന്‍ എന്നിവരുണ്ട്. വൈസ് പ്രസിഡന്റ് ഇലക്റ്റ് ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സ് സെക്കന്റ് ലേഡി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി കഠിനമായി പ്രവർത്തിച്ചവറാൻ ഇവരിൽ പലരും.
ഒന്നാം ലോക ശക്തിയായ അമേരിക്കയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഭരണഘടന നിബന്ധനകള്‍ക്കനുസൃതമായി നടത്തുവാനുള്ള അധികാരവും ഉത്തരവാദിത്വവും പ്രസിഡന്റും വൈസ് പ്രസിഡന്റും അടങ്ങുന്ന എക്‌സിക്യൂട്ടീവ് ബ്രാഞ്ചായ ക്യാബിറ്റിനുണ്ട്. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ.)യും എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയും പൂര്‍ണ്ണമായും അമേരിക്കന്‍ പ്രസിഡന്റിന്റെ നിയന്ത്രണത്തിലായതിനാല്‍ ഈ വിഭാഗത്തിന്റെ തലവന്മാരെ ക്യാബിനറ്റ് അംഗങ്ങളായി അംഗീകരിച്ചിട്ടുണ്ട്.
ഫെഡറല്‍ റിസേര്‍വ് ബോര്‍ഡ് (ഫെഡ്), സെക്യൂരിറ്റിസ് & എക്‌സേഞ്ച് കമ്മീഷൻ എന്നിവ അടക്കമുള്ള 50 ലധികം ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാരെയും ഫെഡറല്‍ ജഡ്ജസിനെയും വിവിധ ലോക രാജ്യങ്ങളിലേയ്ക്കുള്ള അമ്പാസഡര്‍മാരെയും പ്രസിഡന്റ് നിയമിക്കുന്നു.
ട്രംപിന്റെ ദീര്‍ഘകാല വിശ്വസ്തൻ കാഷ്യപ് പട്ടേലിനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ.) ഡയറക്ടറായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി സെനറ്റ് അംഗീകരിക്കണം.
ദീര്‍ഘ കാലമായി റിപബ്ലിക്കന്‍ പാര്‍ട്ടിയിൽ കരുത്തയായ ഇന്‍ഡ്യന്‍ വംശജയായ നിക്കി ഹേലിയെ ഉന്നത സ്ഥാനങ്ങളിലേക് പരിഗണിക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്കത് താത്പര്യമില്ലെന്ന് ഹേലിയും വ്യക്തമാക്കിയിരുന്നു