ന്യു യോർക്ക്: യോർക്ക് ടൌൺ ഹൈറ്റ്സിലെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് ഫാമിലി നൈറ്റിൽ ഫോമാ നേതാവ് മോൻസി വർഗീസിനെ ആദരിച്ചു. 65 വയസ് പിന്നിട്ടവരെ ആദരിക്കുന്നതായിരുന്നു ചടങ്ങ്.
തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്ത പൊന്നാട അണിയിച്ചു.
വെസ്റ്ചെസ്റ്ററിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ദശാബ്ദങ്ങളായി സജീവ സാന്നിധ്യമായ മോൻസി വർഗീസ് കേരള സമാജം ഓഫ് യോങ്കേഴ്‌സ് സ്ഥാപകനാണ്. ഫോമാ തുടങ്ങുമ്പോൾ നാഷണൽ ജോ. ട്രഷററായിരുന്നു. ഭാര്യ ലിസി മോൻസി ഇപ്പോൾ ഫോമാ നാഷണൽ കമ്മിറ്റി അംഗമാണ്.