Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രായോഗികമോ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 21 December, 2024
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രായോഗികമോ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഇരുപതോളം ബി ജെ പി എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിലാണ് ബിൽ അവതരിപ്പിക്കപ്പെട്ടത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ബില് ജെ പി സിയുടെ പരിഗണക്ക് വിടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തെ അറിയിച്ചു. എന്നാൽ ജെ പി സി യിൽ ആരൊക്കെയുണ്ടാകുമെന്ന് രണ്ടു ദിവസത്തിനകം അറിയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം. ബി ജെ പിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഒരു വിഷയമായിരുന്നു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ലോകസഭയിലും എല്ലാ നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള ബില്ലാണ് ലോക്സഭയിൽ അവതരിപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിൽ. ഒരേ സമയമുള്ള തിരഞ്ഞെടുപ്പ് 2034 ൽ സാധ്യമാക്കും വിധമുള്ളതാണ് ബില്ലിലെ വ്യവസ്ഥ ആദ്യ ഘട്ടമായി ലോക്സഭയിലേക്കും നിയമ സഭകളിലേക്കും ഒരേ സാമ്യം തിരഞ്ഞെടുപ്പ് നടത്തുക. അടുത്ത ഘട്ടത്തിൽ നൂറു ദിവാസിത്തിനകം തദ്ദേശ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതാണ് മുൻ രാഷ്‌ട്രപതി റാം നാഥ് ഗോവിന്ദ അധ്യഷനായി ഇതിനായി രൂപീകരിച്ച സമിതിയുടെ ശുപാർശ. ആ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബറിൽ കേന്ദ്ര മന്ത്രിസഭ ബിൽ അവതരിപ്പിക്കാൻ അനുമതി നൽകിയിരുന്നു. അതിനെ തുടർന്നാണ് ബില് ലോക് സഭയിൽ അവതരിപ്പിച്ചത്. 

ഈ ബില്ലിൽ പറയുന്നതനുസരിച്ച് ഒരേ സമയം തിരെഞ്ഞെടുപ്പിന് വ്യവസ്ഥ ചെയ്ത ഭരണ ഘടനയിൽ 82 എ വകുപ്പ് ഉൾപ്പെടുത്തും. 2029 ൽ പുതിയ തിരെഞ്ഞെടുപ്പ് നടന്ന് ലോക് സഭ ആദ്യമായി സമ്മേളിക്കുന്ന ദിവസം ഈ വ്യസ്ഥ പ്രാബല്യത്തിലാക്കി രാഷ്‌ട്രപതി വിജയാപനമിറക്കും. അതിനു ശേഷമായിരുക്കും അടുത്ത തിരഞ്ഞെടുപ്പോടെ അതായത് 34ൽ ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുക. ബില്ലിലെ വ്യവസ്ഥ അനുസരിച്ച് ലോക്‌സഭയുടെ കാലാവധിക്കൊപ്പം നിയമ സഭകളുടെയും കാലാവധി അവസാനിക്കും. അഞ്ചു വർഷത്തെ ലോക്‌സഭയുടെ പൂർണ്ണ കാലാവധിക്കു മുൻപ് ലോക് സഭ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാൽ അവശേഷിക്കുന്ന കാലയളവിലെ പൂർത്തികയാത്ത കാലാവധിയായി കണക്കാക്കും. തുടർന്ന് നടക്കുന്നത് ഇടക്കാല തിരഞ്ഞെടുപ്പാണ്. അതിലൂടെ രൂപപ്പെടുന്ന ലോക സഭയ്ക്കെ ബാക്കി സമയത്തേക്ക് മാത്രമാകും കാലാവധി.നിയമ സഭകളുടെ കാര്യത്തിലും ഇതേ രീതി പാലിക്കും. ഏതെങ്കിലും ലോക് സഭക്കൊപ്പം തിരഞ്ഞെടുപ്പ് സാധ്യമല്ലെങ്കിൽ മറ്റൊരു സമയത്ത് അവിടെ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിയുടെ ശുപാര്ശ ചെയ്യും. അങ്ങനെ രൂപീകരിക്കുന്ന നിയമ സഭയുടെ കാലാവധിയും ലോക സഭക്കൊപ്പം അവസാനിക്കുകയും ചെയ്യും. ചുരുക്കത്തിൽ ലോക സഭ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരിക്കും നിയമ സഭ കളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും തിരഞ്ഞെടുപ്പുകളുടെ ഭാവി നിർണ്ണയിക്കുക.

തിരഞ്ഞെടുപ്പുകളിൽ ചിലവഴിക്കുന്ന ഭീമമായ തുക ലഭിക്കുകയെന്നതാണ് ഇതിന്റെ ഒരു ലക്ഷ്യമെന്നാണ് ബി ജെ പി യുടെ ഭാഷ്യം. ഇന്ത്യയിലെ ലോക്സഭാ തിരെഞ്ഞെടുപ്പിൽ ചിലവഴിക്കുന്നത് 600 ബില്യൺ ഇന്ത്യൻ രൂപയോ അല്ലെങ്കിൽ 7 ബില്യൺ ഡോളറോ ആണെന്നാണ് കണക്കുകൾ പറയുന്നത്. നിയമസഭ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകൾക്ക് പുറമെയാണ് ഈ കണക്ക്. നിയമ സഭകളിലെ തിരഞ്ഞെടുപ്പുകൾക്ക് 45 ബില്യൺ രൂപയാണ് ചിലവഴിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളും ഒരേ സമയം നടത്തിയാൽ ചിലവ് കുറയുകയും പണം ലഭിക്കുകയും ചെയ്യാമെന്നാണ് സർക്കാർ നിയോഗിച്ച റാം നാഥ് ഗോവിന്ദ് കമ്മറ്റി പറയുന്നത്. ആ ലാഭം ഇന്ത്യയുടെ ജി ഡി പ്പിയുടെ വളർച്ചയെ വർധിപ്പിക്കാൻ സഹായിക്കും. ഏകദേശം ഒന്നര ശതമാനം വളർച്ച ഓരോ വർഷവും കൂടാൻ ഇത് സഹായിക്കുമെന്നാണ് പറയുന്നത്.

എന്നാൽ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെ കാണുന്നത് തിരഞ്ഞെടുപ്പുകളിൽ വാൻ തട്ടിപ്പ് നടത്താനുള്ള ബി ജെ പിയുടെ തന്ത്രമായിട്ടാണ്. വോട്ടിങ് മെഷീനിൽ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പിനെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരികയെന്ന താണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നാണ് അവർ ഇതിനെ എതിർക്കുന്നതിനെ കാരണമായി പറയുന്നത്. നോട്ടു നിരോധനമുൾപ്പെടെ മോദി കൊണ്ടുവന്ന നടപടികൾ ഒന്നും തന്നെ ജനത്തിനോ രാജ്യത്തിനോ ഗുണപ്രദമായിരുന്നില്ലയെന്നാണ് അവർ പറയുന്നത്.
ലോകത്ത് മൂന്ന് രാജ്യങ്ങൾ മാത്രമേ ഒരേ സമയം ഒരേ ഇലക്ഷൻ എന്ന രീതി അവലംബിക്കുന്നുള്ളു. ബെൽജിയും സ്വീഡൻനും സൗത്ത് ആഫ്രിക്കയും. മിഡ് ടെം തിരഞ്ഞെടുപ്പോ രാഷ്‌ട്രപതി ഭരണമോ പോലെയുള്ള സാഹചര്യങ്ങളിൽ ഒരു പാർട്ടിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുമ്പോൾ അതിനെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച വ്യക്തതയില്ല. ഒരേ സമയം തിരെഞ്ഞെടുപ്പ് നടത്തുമ്പോൾ പ്രാദേശിക പാർട്ടികളുടെ സാധ്യതകളെ തടസ്സപ്പെടുത്തും. കാരണം അവർക്ക് പ്രാദേശിക പ്രശ്നങ്ങൾ പ്രധാനമായി ഉയർത്തിക്കാട്ടാൻ കഴിയില്ല. പണത്തിന്റെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയും കാര്യത്തിൽ ദേശീയ പാർട്ടികളോടെ മത്സരിക്കാൻ അവർക്ക് ശക്തി കിട്ടില്ല. പ്രാദേശിക പാർട്ടികൾക്ക് പരിമിതമായ സഹങ്ങളെ കിട്ടുകയുള്ളു. ദേശീയ പാർട്ടികൾക്ക് കൂടുതൽ ഫണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിക്കുമ്പോൾ പ്രാദേശിക പാർട്ടികൾക്ക് വളരെ കുറച്ചു മാത്രമേ ഫണ്ട് ലഭിക്കുകയുള്ളു. ഇത് അവരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കും. ഇതുമൂലം കൂടുതൽ ഫണ്ട് കിട്ടുന്ന ദേശീയ പാർട്ടികൾക്ക് മുന്നിൽ ഇവർക്ക് പ്രാദേശിക വിഷയങ്ങൾ ഉന്നയിക്കാൻ വേണ്ട പ്രാധാന്യം കിട്ടാതെ പോകും. ചുരുക്കത്തിൽ ഈ സംവിധാനം പ്രാദേശിക പാർട്ടികളുടെ പ്രാധാന്യം ഇല്ലാതാക്കുകയും പ്രദേശിക വിഷയങ്ങളുടെ പ്രസക്തി ദേശീയ വിഷയങ്ങളിൽ അപ്രസക്തമാകുകയും ചെയ്യുമെന്നതാണ് ഒരു യാഥാർഥ്യം. ഇന്ത്യയിൽ ബി ജെ പിയും കോൺഗ്രസ്സിനുമോഴിച്ച് മറ്റൊരു പാർട്ടികൾക്കും പ്രസക്തികിട്ടാതെ പോകുമെന്ന് ചുരുക്കം. അങ്ങനെ കാലക്രമേണ പ്രാദേശിക പാർട്ടികൾക്ക് പ്രസക്തിയില്ലാതെയാകുകയും ഒന്നോ രണ്ടോ ദേശീയ പാർട്ടികൾ മാത്രമായി ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് രംഗം മാറുകയും ചെയ്യും.

അമേരിക്കയും മറ്റു വികസിത രാജ്യങ്ങളിലും ഇന്നും ദേശീയ തിരഞ്ഞെടുപ്പിനൊപ്പമല്ല സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾനടത്തുക. പല ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. അവരൊക്കെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന തത്വം ഇപ്പോഴും അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്. ദേശീയ വിഷങ്ങളോടൊപ്പം പ്രാദേശിക വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്നതോടൊപ്പം തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പു വരുത്തുകകൂടിയുണ്ട്. നോർത്ത് കൊറിയ പോലെയുള്ള ഏകാധിപത്യ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് കേവലം ഒരു ചടങ്ങായി മാത്രമാണ്. ഒരു കാലത്ത് ഇന്ത്യയുടെയും തിരഞ്ഞെടുപ്പ് അങ്ങനെയായി മാറുമോ.
 

Join WhatsApp News
സുരേന്ദ്രൻ നായർ 2024-12-21 02:20:45
തീർച്ചയായും ജനാധിപത്യ സമൂഹം ചർച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ് പറയുന്നത് എന്നാൽ ആരോഗ്യകരമായ ചർച്ചക്ക് പര്യാപ്തമല്ലാത്ത രണ്ട് കാര്യങ്ങൾ ആദ്യത്തെ ഖണ്നികയിൽ തന്നെ പറയുന്നു ഒന്നാമതായി എത്രയോ ഭരണകക്ഷി എംപി മാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു എന്നു ആരോപിക്കുന്നത് പാർലമെന്ററി വിവരങ്ങളുടെ അറിവില്ലായ്മയാണ് . വിഷയാവതരണത്തിനു മിനിമം അംഗസംഖ്യയുടെ പിന്തുണ മാത്രമേ വേണ്ടതുള്ളൂ അല്ലാതെ പിന്തുണക്കുന്നവരുടെ ഭൂരിപക്ഷം അവിടെ ആവശ്യമില്ല. രണ്ടാമത് പറയുന്ന അബദ്ധം പ്രതിപക്ഷ പ്രതിഷേധം കാരണം ബില്ല് ജെപിസി ക്കു വിട്ടുവെന്നത്. ദീർഘമായ ചർച്ചകൾ ആവശ്യമായ പ്രത്യേകിച്ചും ഭരണഘടന ഭേദഗതി ആവശ്യമായ ബില്ലുകൾ JPC ക്ക് വിടുന്നത് നടപടി ക്രമങ്ങളുടെ ഭാഗം കൂടിയാണ്. പിന്നൊരു കാര്യം സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ പിന്നാലെ പോകണം എന്ന് പറയുന്നത്, ലോക്സഭയും ഇടക്ക് ഇല്ലാതായാൽ പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പും ശേഷിക്കുന്ന കാലാവധിക്ക് മാത്രമാണ്. ഗുണങ്ങളും ദോഷങ്ങളും ഇതിൽ ഉണ്ടാകും. ഇൻഡി മുന്നണിയിലെ ഘടക കക്ഷികൾ പറയുംപോലെ കോൺഗ്രസ് ജയിച്ചാൽ ഇലട്രോണിൿ വോട്ടിങ് തികച്ചും വിശ്വസനീയം അവർ തോറ്റാൽ ക്രമക്കേട്, അതൊക്കെ വെറും ക്ളീഷേ. അമേരിക്കയിൽ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചല്ല എന്ന് പറയുമ്പോൾ ലേഖനത്തിൽ പറയുംപോലെ പ്രാദേശിക പാർട്ടികളുടെ സാന്നിധ്യം എവിടെയുമില്ല ബൈപാർട്ടി സിസ്റ്റം തന്നെയാണ് കാണുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക