Geetham 44
This is my delight, thus to wait and watch at the wayside where shadow chases
light and the rain comes in the wake of the summer.
Messengers, with tidings from unknown skies, greet me and speed along the
road. My heart is glad within, and the breath of the passing breeze is sweet.
From dawn till dusk I sit here before my door, and I know that of a sudden
the happy moment will arrive when I shall see.
In the meanwhile I smile and I sing all alone. In the meanwhile the air is
filling with the perfume of prom-ise.
ഗീതം 44
വൃഥാ വിശാലവീഥി നോക്കി ഈവിധം ഇരിപ്പതാ
അതീവതുഷ്ടിയിന്നെനിക്കു നല്‍കിടുന്നതെന്നുമേ
സുഗന്ധവാഹിയായ മന്ദവാതമങ്ങിടയ്ക്കിടെ
സുഗന്ധിയാക്കിടുന്ന പാതയെത്ര മോദദായകം !
വസന്തമാഗമിപ്പു വര്‍ഷകാലമാഗമിക്കവേ
പ്രകാശ, ഛായയൊന്നു ചേര്‍ന്നു നര്‍ത്തനം നടത്തവേ
ദ്രുതം നടന്നു ദൂതരെന്റെ മുന്നിലൂടെ നീങ്ങവേ
അതൊക്കെ നോക്കിയേകയായിരിപ്പു ഞാനിവാതിലില്‍.
ശുഭസ്യമാം മുഹൂര്‍ത്തമേകിടുന്നു തൃപ്തി മാനസേ
അഭംഗമോദമോടെ പുഞ്ചിരിപ്പു ഞാനിടയ്ക്കിടെ
തനിച്ചരുന്നു ഗാനമാലപിപ്പു തുഷ്ടിയാര്‍ന്നു ഞാന്‍
മനോജ്ഞമായ മന്ദമാരുതന്റെയീ തലോടലില്‍
വിശാലവീഥിനോക്കി ഞാനിരിക്കെ, വീശിടുന്നിതേ
പ്രശാന്തമായ് സുഗന്ധ മന്ദമാരുതന്‍ ശനൈ ശനൈ:
യഥേച്ഛമീ വഴിക്കലേക്കു നോക്കി ഞാനിരിപ്പതാ
ണതീവ തൃപ്തിയെന്നുമേകിടുന്നെനിക്കു നിര്‍ണ്ണയം !
Geetham 45
Have you not heard his silent steps?
He comes, comes, ever comes.
Every moment and every age, every day and every night he comes, comes,
ever comes.
Many a song have I sung in many a mood of mind, but all their notes have
always proclaimed,'He comes, comes, ever comes.'
In the fragrant days of sunny April through the forest path he comes, comes,
ever comes.
In the rainy gloom of July nights on the thundering chariot of clouds he
comes, comes, ever comes.
In sorrow after sorrow it is his steps that press upon my heart, and it is the
golden touch of his feet that makes my joy to shine.
ഗീതം 45
ഭവാന്റെയാപ്പദധ്വനി ശ്രവിപ്പതില്ലയോ സഖേ !
ഭവാനണഞ്ഞിടുന്നു നിത്യമായ് യുഗായുഗങ്ങളായ്
ദിവാനിശം നിരാമയന്‍ വരുന്നിതെന്ന ഗാനമേ
വിവേകമറ്റ ഭ്രാന്തനെന്ന പോലെയാലപിപ്പു ഞാന്‍ !
വസന്തകാലമാ വനാന്തരത്തിലൂടെയേകനായ്
നിശാന്ധകാരവേളതന്നില്‍ മേഘമാം രഥത്തിലും
വരുന്നിതാ അരൂപനായനേക കാലമായ് ഭവാന്‍
സ്വരങ്ങളെന്റെ ഗാനമങ്ങുയര്‍ത്തിടുന്ന ദൂതിതേ !
വൃഥാവിലൂനമെന്റെ മാനസം തകര്‍ന്ന വേളയില്‍
പദധ്വനം മുഴക്കി സാന്ത്വനം തരുന്നു മല്‍ഭവാന്‍
അതീവ തുഷ്ടിയേകുമാ 'സ്പര്‍ശമണി'ത്തലോടലാല്‍
ഭദാകവേളയേയതി പ്രമോദമാക്കിടുന്നയേ !
ഭവാനിതാ ഗമിപ്പിതേ ഗമിച്ചിതേ, വരുന്നിതാ വരുന്നിതേ
ഭവല്‍ പ്രതാപമാര്‍ന്നിതാ വരുന്നുവെന്നു കേള്‍പ്പിതേ
ദിവാനിശം വരുന്നിതേ, യുഗങ്ങളായ് ഗമിപ്പിതേ
വിവാദമറ്റു ഞാനുരച്ചിടുന്നി ഗാനപല്ലവി.
--
സ്പര്‍ശമണി = ഒരു വിശേഷതരം കല്ല്.
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
(Yohannan.elcy@gmail.com)
Read More: https://emalayalee.com/writer/22