Image

സെനറ്ററാകാനുള്ള താല്പര്യം ഉപേക്ഷിച്ചെന്ന് ലാറാ ട്രംപ്; കൂടുതൽ വലിയ ചുമതല വരും (പിപിഎം)

Published on 22 December, 2024
സെനറ്ററാകാനുള്ള താല്പര്യം ഉപേക്ഷിച്ചെന്ന് ലാറാ ട്രംപ്; കൂടുതൽ വലിയ ചുമതല വരും (പിപിഎം)

ഫ്ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്റർ മാർക്കോ റുബിയോ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി പോകുന്ന ഒഴിവിൽ സെനറ്റിലേക്കു പോകാനുള്ള താല്പര്യം ഉപേക്ഷിച്ചെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൾ ലാറാ ട്രംപ് (42) പ്രഖ്യാപിച്ചു. അടുത്ത മാസം താൻ ഉൾപ്പെട്ട ഒരു വമ്പൻ പ്രഖ്യാപനം ഉണ്ടാവുമെന്നും അവർ പറഞ്ഞു.

ഒട്ടേറെ ചിന്തിച്ച ശേഷമാണു താൻ പിന്മാറുന്നതെന്നു അവർ വ്യക്തമാക്കി.

കഴിഞ്ഞ മാസം റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി കോ - ചെയർ സ്ഥാനത്തു നിന്നു രാജിവച്ച ലാറ വൈറ്റ് ഹൗസിൽ സുപ്രധാന പദവി ഏൽക്കും എന്നാണ് നിഗമനം. ട്രംപിന്റെ ആദ്യ ഭരണത്തിൽ കനത്ത സ്വാധീനം ചെലുത്തിയ മകൾ ഇവൻക ഇക്കുറി മാറി നിൽക്കുന്നതിനാൽ പുത്രൻ എറിക് ട്രംപിന്റെ ഭാര്യ അതുപോലൊരു ചുമതലയിൽ എത്തിയേക്കാം.

റുബിയോക്കു പകരം 2026 അവസാനം വരെ സെനറ്ററാവാൻ ഒരാളെ ഗവർണർ ഡിസാന്റിസിനു നോമിനേറ്റ് ചെയ്യാം.

Lara Trump doesn't want to be Senator  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക