യുഎസിൽ ബേർഡ് ഫ്ലൂ മൂലം മുട്ടയുടെ വില കുതിച്ചുയർന്ന് ഈ വർഷത്തെ ഏറ്റവും വലിയ ഉയരത്തിൽ എത്തി. ക്രിസ്തുമസ് സീസണിൽ ആവശ്യക്കാർ ഏറിയതും വിലവർധനയ്ക്കു കാരണമായി.
ഒരു ഡസൻ മുട്ടയ്ക്ക് വെള്ളിയാഴ്ച്ച $4.07 ആയെന്നു യുഎസ് കാർഷിക വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. ഈ വർഷം നേരത്തെ $1.1 ആയിരുന്നു വില.
തീരപ്രദേശങ്ങളിലാണ് ബേർഡ് ഫ്ലൂവിന്റെ ആഘാതം കൂടുതൽ വ്യാപകം. കാലിഫോർണിയ, ന്യൂ യോർക്ക് എന്നിവിടങ്ങളിലെ വിപണികളിലാണ് വില ഏറ്റവും കൂടിയത്.
2024ൽ മാത്രം മുട്ടയിടുന്ന 36.8 മില്യൺ പക്ഷികൾ ചത്തു. പ്രധാനമായും ബേർഡ് ഫ്ലൂ മൂലം. 38% നഷ്ടങ്ങളും നവംബർ 1നു ശേഷം ഉണ്ടായതാണ്, ഡിസംബറിൽ 28%.
കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ഈയാഴ്ച ബേർഡ് ഫ്ലൂ പരിഗണിച്ചു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മനുഷ്യരിലേക്കും വ്യാപിച്ച രോഗം 34 പേരെ ബാധിച്ചു.
US egg prices soar to yearly high