Image

അമിതമായ നിരക്കുകൾ ചുമത്തുന്നു: പാനമ കനാൽ തിരിച്ചു പിടിക്കാൻ മടിക്കില്ലെന്നു ട്രംപ് (പിപിഎം)

Published on 22 December, 2024
അമിതമായ നിരക്കുകൾ ചുമത്തുന്നു: പാനമ കനാൽ തിരിച്ചു പിടിക്കാൻ മടിക്കില്ലെന്നു ട്രംപ് (പിപിഎം)

പാനമ കനാലിൽ അമിതമായ നിരക്കുകൾ ചുമത്തുന്നു എന്നാരോപിച്ചു പാനമയെ ഭീഷണിപ്പെടുത്തി ഡൊണാൾഡ് ട്രംപ്. കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ മടിക്കില്ലെന്നു നിയുക്ത പ്രസിഡന്റ് വ്യക്തമാക്കി.

കനാൽ രാജ്യത്തിന്റെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് സുപ്രധാനമാണെന്നു അദ്ദേഹം പറഞ്ഞു. അതനുസരിച്ചുള്ള മര്യാദകൾ ആ രാജ്യം പാലിച്ചില്ലെങ്കിൽ കനാലിന്റെ നിയന്ത്രണം തിരിച്ചു തരണമെന്ന് ആവശ്യപ്പെടും.

"പാനമ കനാൽ യുഎസിന്റെ സുപ്രധാന ദേശീയ മുതലാണ്," ട്രംപ് ട്രൂത് സോഷ്യലിൽ എഴുതി. "അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്കും രാജ്യരക്ഷയ്ക്കും അത് നിർണായകമാണ്. യുഎസ് വ്യാപാരത്തിനും അറ്റ്ലാന്റിക് മുതൽ പാസിഫിക് വരെ വേഗത്തിൽ നാവിക സേനയെ വിന്യസിക്കാനും യുഎസ് തുറമുഖങ്ങളിലേക്കുള്ള സമയം കുറയ്ക്കാനും സുരക്ഷിതമായ പാനമ കനാൽ ആവശ്യമാണ്."

യുഎസ് വമ്പിച്ച നിക്ഷേപം നടത്തിയാണ് 110 വർഷം മുൻപ് പാനമ കനാൽ തീർത്തതെന്നു ട്രംപ് ഓർമിച്ചു. "പ്രസിഡന്റ് കാർട്ടർ ഒരു വിഢിയെപ്പോലെയാണ് ഒരു ഡോളറിനു അത് വിട്ടുകൊടുത്തത്. അന്നത്തെ വ്യവസ്ഥ പാനമ തന്നെ അത് നടത്തണം എന്നായിരുന്നു. ചൈനയോ മറ്റേതെങ്കിലും രാജ്യമോ അല്ല."

കനാലിൽ യുഎസ് സൈന്യത്തിനും കോർപറേഷനുകൾക്കും പാനമ അമിത നിരക്കുകൾ ചുമത്തുന്നുവെന്നു ട്രംപ് പറഞ്ഞു. "ഇത്തരം പിടിച്ചുപറി ഉടൻ നിർത്തണം."

Trump threatens to retake Panama Canal 

Join WhatsApp News
മലമേൽ മത്തായി 2024-12-22 22:17:43
കാനഡ 51 മത്തെ സ്റ്റേറ്റ് ആക്കണം. പനാമ കനാൽ തിരിച്ചു പിടിക്കണം. ചൈന 52 മത്തെ സ്റ്റേറ്റ് ആക്കണം. എന്റെ സുനിലേ ഹായ് ഷെയിം, മാത്യു സഖറിയാ നിങ്ങൾ എന്തെങ്കിലും ഒന്ന് ചെയ്യ് . ആ മസ്കിനെ വിളിച്ചിട്ട് പറയുമോ? റിപ്പബ്ലിക്കൻ കോൺഗ്രസ് പറഞ്ഞാൽ കേൾക്കില്ല . അവന്മാര് തിരിഞ്ഞു. പിന്നെ നിങ്ങളാണ് അമേരിക്കയുടെ പ്രതീക്ഷ. മൂത്തു വഷളാകുന്നതിനു മുൻപ് എന്തെങ്കിലും ഉടനെ ചെയ്യുമോ?
A reader 2024-12-22 23:24:15
I would support Trump on taking over the control from Panama Canal Authority. I learned that a cruise ship or large cargo ship have to pay hundreds of thousands of USD to cross Panama. If the US takes over the control, will it be able to bring down the tolls? Here in New York City, crossing a river costs almost $10. The toll goes up frequently despite the increase in revenue. If management of a bridge or tunnel requires frequent toll rise, what would happen to Panama Canal management ?
Matt 2024-12-23 00:10:37
He is going rogue!
Matt 2024-12-23 00:36:59
Why can’t he take over Strait of Hormuz as well?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക