നോർത്ത് അമേരിക്കക്കാർക്ക് സുപരിചിതയായ ഗായികയും വയലിനിസ്റ്റുമായ റീവ മരിയ വർഗീസും സംഘവും സംഘടിപ്പിക്കുന്ന "Reev's Band Houston"ന്റെ ആദ്യ സംഗീത പരിപാടി- Jingle Fusion--2024, ഡിസംബർ 23 തിങ്കളാഴ്ച വൈകിട്ട് ഹൂസ്റ്റണിൽ - ടെക്സസ് സമയം രാത്രി 8.30 ന് (ഇന്ത്യൻ സമയം ഡിസംബർ 24 ചൊവ്വാഴ്ച രാവിലെ 8ന്) നടക്കുന്നു . എഴുത്തുകാരനും ഗാന രചയിതാവും ഗായകനുമായ ഫാദർ ജോൺ പിച്ചാപ്പിള്ളി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും . മൂന്നു പേരടങ്ങുന്ന Reev's Band സംഘത്തിലെ Keyboard ഉം Melodica യും കൈകാര്യം ചെയ്യുന്നത് പ്രശസ്ത സംഗീത സംവിധായകനും പിയാനോ അദ്ധ്യാപകനും ബിസിനസുകാരനായ സാജു മാളിയേക്കൽ ആണ്. ബാൻ്റിനു താളം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകനും റിഥം പ്രോഗ്രാമറുമായ തോമസ് കുറുമശ്ശേരിയാണ് . കൂടാതെ ഈ ബാന്റിൻെറ ശബ്ദ നിയന്ത്രണവും വെളിച്ചവും Biju- Zac Audio ആണ് നിയന്ത്രിക്കുക .
ഗസ്റ്റ് സിoഗറായി മീര സക്കറിയയും പങ്കെടുക്കുന്ന പരിപാടിയിൽ ക്രിസ്മസ് ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും ഇൻസ്ട്രുമെൻ്റൽ ഫ്യൂഷനും ഉൾപ്പെടുത്തിയിരിക്കുന്നു - സോഷ്യൽ മീഡിയയിലൂടെ ലൈവ് ആയിട്ടാണ് സംഗീത വിരുന്ന് അരങ്ങേറുന്നത്. ഫേസ് ബുക്, ഇൻസ്റ്റഗ്രാം, യു ട്യൂബിൽ (Reeva varghese - FB YouTube) ൽ പ്രോഗ്രാം ലൈവ് ആയി കാണാൻ സാധിക്കും.