പെൻസിൽവാനിയായിലെ ഇന്ത്യൻ സഭകളുടെ മുപ്പത്തിയെട്ടാമതു എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം 2024 ഡിസംബർ 7, ശനിയാഴ്ച 2 .30 PM ഫിലാഡൽഫിയയിലെ ജോർജ് വാഷിംഗ്ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വളരെ വിജയകരമായി നടത്തപ്പെട്ടു .പെൻസിൽവാനിയയിൽ ഉടനീളമുള്ള 22 എപ്പിസ്കോപ്പൽ പള്ളികൾ ക്രിസ്തു യേശുവിന്റെ തിരുജനനം ആഘോഷിക്കാൻ ഈ ക്രിസ്മസ് സീസണിലും ഒത്തുചേർന്നു .ക്നാനായ അതിഭദ്രാസനത്തിന്റെ നോർത്ത് അമേരിക്ക, കാനഡ, യൂറോപ്പ് മേഖലാധിപൻ അഭിവന്ദ്യ ഡോക്ടർ മോർ സിൽവാനോസ് മുഖ്യയാ തിഥിയായിരുന്നു. ഭാരത ക്രൈസ്തവ സമൂഹത്തിന്റെ പരമ്പരാഗത പൈതൃകത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വർണ്ണപൊലിമയോടെ ആരംഭിച ഘോഷയാത്രയോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .
ഈ വർഷത്തെ പ്രോസെഷന് നേതൃത്വം നൽികിയതു യൂത്ത് കോർഡിനേറ്റർസ് ആയ ജിതിൻ പോൾ ,ജോയേൽ മനോജ് എന്നിവർക്കൊപ്പം രാജു ഗീവര്ഗീസ് ,ലിസി തോമസ് ,ജോസഫ് കുരുവിള,രിബ ജേക്കബ് ,ശാന്തി കുരുവിള ,സാറ ഐപ്പ് എന്നിവരുടെ കൂട്ടായ പ്രവർത്തനം ഘോഷയാത്രക്കു മാറ്റുകൂട്ടി ചടുലവും ആകർഷകവുമായ ചെണ്ടമേളം , സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ച ഫിലാഡൽഫിയ ആയിരുന്നു. അതോടൊപ്പം ക്രിസ്റ്റോസ് മാർത്തോമാ ചർച്ച നടത്തിയ കരോൾ സംഘത്തിന്റെ ഭക്തി സാദ്രമായ അവതരണം ആത്മീയ ഉണർവ്വു പകർന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന ഹൈലൈറ് ആയ നേറ്റിവിറ്റി ഘോഷയാത്ര, ക്രിസ്തുയേശുവിന്റെ എളിമയും വിശുദ്ധിയും വിളിച്ചറിയിച്ചു. നേറ്റിവിറ്റി ഘോഷയാത്രക്ക് ഈ വര്ഷംവും നേത്രത്വം നൽകിയത് സെൻ തോമസ് സീറോ മലബാർ ഫോറൻ കത്തോലിക്ക ചർച് കുടുംബാഗങ്ങളും ,കുട്ടികളും ആയിരുന്നു.
എക്യൂമെനിക്കൽ മുപ്പത്തിയെട്ടാമതു ക്രിസ്മസ് ആഘോഷം ചെയര്മാന് റെവ.ഫാദർ അനിൽ കെ തോമസ് ക്രിസ്മസ് ട്രീ തെളിയിച്ചു ഉത്ഘാടനം ചെയ്തു .സെക്രട്ടറി. സ്വപ്ന സെബാസ്റ്റ്യൻ എല്ലാവരേയും എക്യൂമെനിക്കൽ ക്രിസ്മസ് പ്രോഗ്രാമിലേക്കും ,പൊതു സമ്മേളനത്തിലേക്കും സ്വാഗതം ചെയ്തു .മുപ്പത്തിയെട്ടാമതു ക്രിസ്മസ് ആഘോഷത്തോടൊപ്പം ,പൊതുസമ്മേളനം ക്നാനായ അതിഭദ്രാസനത്തിന്റെ നോർത്ത് അമേരിക്ക, കാനഡ, യൂറോപ്പ് മേഖലാധിപൻ അഭിവന്ദ്യ ഡോക്ടർ മോർ സിൽവാനോസ് നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്തു മുഖ്യ പ്രഭാഷണവും നിർവഹിച്ചു . എല്ലാവരും സ്നേഹത്തിലും ഒരുമയിലും ജീവിക്കാൻ പ്രോത്സാഹിപ്പിക്കുകയും സുവിശേഷത്തിന്റെ മൂല്യങ്ങൾ അനുഭവിച്ചറിഞ്ഞ് പിന്തുടരുകയും വിശ്വാസത്തിൽ അചഞ്ചലരായി നിലകൊള്ളുകയും ചെയ്‍വാൻ ആഹ്വാനം ചെയ്തു.റെവ.ജേക്കബ് ജോൺ അച്ചൻ പൊതുസമ്മേളനത്തിനുള്ള പ്രാത്ഥനക്കു നേതൃത്വവും നൽകി . അതോടൊപ്പം എക്യൂമെനിക്കൽ ചെയർമാൻ റെവ. ഫാദർ അനിൽ കെ തോമസ് അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷണത്തിൽ ദൈവവുമായി ഉള്ള നമ്മുടെ ബന്ധത്തെ, നമ്മുടെ കുടുംബങ്ങളുമായും സമൂഹങ്ങളുമായും ഉള്ള ബന്ധങ്ങളെ പ്രതിഫലിക്കുന്നു, പരസ്പര കൂട്ടായേമ്യ ദൈവത്തോടുള്ള നമ്മുടെ ബന്ധം ശക്തമാകുന്നത് കൂടുതൽ ഊന്നൽ നൽകുവാൻ ആഹ്വാനം നൽകി. എക്യൂമെനിക്കൽ പൊതുസമ്മേളനത്തിൽ വിശിഷ്ട അതിഥി ആയീ വന്ന ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്റിൽ ലുട്ടാണെന്ന്റ് മൈക്കിൾ ല്യൂബ്രിസ് എല്ലവർക്കും ക്രിസ്മസ് പുതുവത്സര ആശമസ്കളും അർപ്പിച്ചു. പൊതുസമ്മേളനത്തിൽ സ്തുത്യർഹമായ സേവനം ചെയ്ത് പുതിയ ഇടവകളിലേക്ക് മാറി പോകുന്ന മുന്ന് വൈദികസ്രേഷ്ടർ റെവ ബിജു സൈമൺ ,റെവ.ടി.ജെ ജോസ് ,റെവ.ടി.ടി. സന്തോഷ് എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു .
2024 ചാരിറ്റി റാഫിൾ നറുക്കെടുപ്പിൽ വിജയികൾക്ക് സമ്മാനവും ,സ്പോൺസേർസ് ആയ റജി ഫിലിപ്പ് ഗ്ലോബൽ ട്രാവൽസ്, ജോസഫ് മാത്യു ഓൾ സ്റ്റേറ്റ് ഇൻഷുറൻസ് ,റജി എബ്രഹാം ജമുന ട്രാവെൽസ് എന്നിവരോടുള്ള നന്ദിയും കടപ്പാടും തദവസരത്തിൽ രേഖപ്പെടുത്തുകയും ചെയ്തു . ചാരിറ്റി കോഓർഡിനേറ്റർ ആയീ ഈ വര്ഷം പ്രവർത്തിച്ച രാജു ഗീവർഗീസ് നോടുള്ള അഗാധമായ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. 2024 സുവനീർ പ്രകാശനം ഈ വർഷത്തെ എക്യൂമെനിക്കൽ പ്രവർത്തനങ്ങൾക്ക് വലിയ ഒരു മുതല്കൂട്ടായിരുന്നു . സുവനീർ ചീഫ് എഡിറ്റർ ജോർജ് എംമാത്യു , കോർഡിൻറ്റർ കെ വര്ഗീസ്, എന്നിവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അർപിക്കുന്നു എക്യൂമെനിക്കൽ ചർച്ചിന്റെ കീഴിലുള്ള 20 ചർച്ചിന്റെ കൾച്ചറൽ പ്രോഗ്രാംസ് അവതരിപ്പിച്ചു . ഇതിനു ചുക്കാൻ പിടിച്ചത് ഈ വർഷത്തെ എക്യൂമെനിക്കൽ പ്രോഗ്രാം കോഡിനേറ്റർസ് ആയ സുമോദ് ജേക്കബ്, മെർലിൻ അഗസ്റ്റിൻ എന്നിവരുടെ കൂട്ടായ പ്രവർത്തനം മൂലം കൃത്യ സമയത്തു തുടങ്ങ്‌കയും അതോടോപ്പും എല്ലാം സമയബന്ധിതമായി പര്യവസാനിക്ക്പക്കുവാൻ സാധിക്കുകയൂം ചെയ്‌തു . മാതാ ഡാൻസ് അക്കാദമി പ്രൊഫഷണൽ ഡാൻസ് ഈ വർഷത്തെ ക്രിസ്മസ് പരിപാടികൾക്ക് മാറ്റുകൂട്ടി. ബിജു എബ്രഹാമിന്റെ നേത്രത്തിൽ ഈ വർഷത്തെ എക്യൂമെൿനിക്കൽ ക്രിസ്മസ് ഗായകസംഗം വളരെ മനോഹരമായി ക്രിസ്മസ് ഗാനങ്ങൾ അവതരിപ്പിച്ചു. സജു വര്ഗീസും ,ഷൈല രാജനും പൊതുവായി സ്വാഗതം ചെയുകയും ,ട്രഷറർ ജെയിൻ കല്ലറക്കൽ പൊതുസമ്മേളനത്തിൽ കൂടിവന്ന എല്ലവർക്കും നന്ദിയും അർപ്പിച്ചു .
EFICPയുടെ ഈ വർഷത്തെ എക്യൂമെനിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പ്രതിബദ്ധതയോടെ അകമഴിഞ്ഞ് അശ്രാന്തം സഹായിച്ചത് ചെയര്മാന് റെവ ഫാദർ. അനിൽ കെ. തോമസ്, കോ ചെയര്മാന് റെവ ഫാദർ ബാബു മടത്തില്പറമ്പിൽ,റിലീജിയസ് ആക്റ്റിവിറ്റി കോർഡിൻറ്റർ റെവ ഫാദർ ജേക്കബ് ജോൺ, സെക്രട്ടറി സ്വപ്ന സെബാസ്റ്റ്യൻ, ട്രഷറർ ജെയിൻ കല്ലറക്കൽ, പബ്ലിക് റിലേഷൻ ഓഫീസർ ഡാനിലയേൽ പി തോമസ് ഈ വർഷത്തെ എക്യൂമെനിക്കൽ പ്രോഗ്രാം കോഡിനേറ്റർസ് ആയ സുമോദ് ജേക്കബ്, മെർലിൻ അഗസ്റ്റിൻ, എല്ലാ എക്യൂമെനിക്കൽ ഇടവകയിലെ വൈദികർ എന്നിവരോടൊപ്പം സഹകരിച്ചു പ്രവർത്തിച്ച എക്സിക്യൂട്ടീവ് മെംബേർസ് ,ജനറൽബോഡി മെംബേർസ് എന്നിവരോടൊപ്പം സഹകരിച്ച് പ്രവർത്തിച്ച വിവിധ കമ്മറ്റികൾ ഈ വർഷത്തെ ക്രിസ്മസ് പ്രോഗ്രാമ്മകുളുടെ വിജയതിനു മുതൽക്കൂട്ടായി . എക്യൂമെനിക്കൽ ക്രിസ്റ്മസിൻറെ ഈ വര്ഷം നമ്മളെ എം സി മാരായി സഹായിച്ചത് ജിതിൻ കര്മത്തി,സജോ ജോസ് ,ബിജി വര്ഗീസ് ,ജെസ്ലിൻ മാത്യു എന്നിവരാണ് ,അവോരോടുള്ള നന്ദിയും സ്‌നേഹവും ഈ അവസരത്തിൽ അറിയിക്കുന്നു റെവ ഫാദർ എം.കെ കുര്യാക്കോസ് അച്ചന്റെ പ്രാത്ഥനയും ആശീർവാദത്തോടും കൂടെ 2024 എക്യൂമെനിക്കൽ ക്രിസ്മസ് പ്രോഗ്രാം പര്യവസാനിച്ചു . എല്ലാവർക്കും ഒരിക്കൽ കൂടി നന്ദിയും കടപ്പാടും അറിയിക്കുന്നു.
എല്ലാവര്ക്കും നല്ലൊരു ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നു
വാർത്ത നൽകിയത് : ഡാനിയൽ പി തോമസ് (EFICP, PRO)