സംഹാരദൂതന്മാര്‍
മരണകാഹളംമുഴക്കി
താണ്ഡവ നൃത്തമാടുന്ന
മധ്യപൗരസ്ത്യ ദേശങ്ങളില്‍
മതരാഷ്ട്രീയനുകങ്ങളേന്തി
അടിമകള്‍ മോചന മരീചിക
തേടിയലയുന്നു നിരന്തരം
മോഹനവാഗ്ദാനങ്ങളേകി
മൂഢസ്വര്‍ഗ്ഗം കാട്ടി മോഹിപ്പിക്കുന്നു
ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയുമെന്നോതുന്നു
വിപ്ലവം തുപ്പുന്ന നേതാക്കള്‍
സ്വര്‍ഗ്ഗത്തിലേക്ക് എത്തിക്കാമെന്നു
കട്ടായമോതുന്നു എല്ലാ മതങ്ങളും
ഭൂമിയില്‍ നരകം സൃഷ്ടിച്ചു നിരന്തരം
നിഗ്രഹിച്ചുമുന്നേറുന്നു കാപാലികര്‍
സത്യം പറയുന്ന നാവറത്ത്
നിശബ്ദമാക്കുന്നധികാരിവര്‍ഗ്ഗങ്ങള്‍
അറവുശാലകള്‍ നിരന്നുനില്‍ക്കുമീ
ബത്‌ലഹേമില്‍ തെരുവീഥിയില്‍
ആട്ടിന്‍പറ്റങ്ങളെ കുരുതികൊടുക്കുന്നു
ഇടയന്മാര്‍ പലവിധ വേഷങ്ങളില്‍!!!