ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പിക്നിക് വന്‍വിജയമായി എന്ന് സംഘാടകര്‍ അറിയിച്ചു. ലോംഗ് ഐലന്റിലുള്ള ഹേംസ്റ്റഡ് ലേക് സ്റ്റേറ്റ് പാര്‍ക്കില്‍ വച്ച് നടത്തിയ പിക്നിക്കില്‍ സമാജം മെംബര്‍മാരും കുടുംബാംഗങ്ങളേയും കൂടാതെ അതിഥികളായെത്തിയ അനേകം പേരുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായി. പ്രസിഡന്റ് സണ്ണി പണിക്കരുടെ സ്വാഗതപ്രസംഗത്തിനു ശേഷം, മുന്‍ കേരള സമാജം പ്രസിഡന്റും ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനുമായ പോള്‍ കറുകപ്പിള്ളില്‍?പിക്നിക് ഔദ്യോഗികമായി ഉത്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി വര്‍ഗീസ് ജോസഫ് നന്ദിപ്രകടനം നടത്തി.
പിക്നിക് ചെയര്മാന് ജേക്കബ്ബ് ഗീവര്‍ഗീസ്, കോ-ചെയര്മാന് രാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 9:30ന് പ്രഭാത ഭക്ഷണത്തോടെയാണ് പിക്നിക്കിന് തുടക്കം കുറിച്ചത്. ശ്രീമതി നീനാ കുറുപ്പ് തയ്യാറാക്കിയ രുചികരമായ ഇഡ്ഡലിയും കടലക്കറിയുമായിരുന്നു പ്രഭാത ഭക്ഷണത്തിന്റെ മുഖ്യ ഇനം. സണ്ണി പണിക്കര്‍ (പ്രസിഡന്റ്), വര്‍ഗീസ് കെ. ജോസഫ് (സെക്രട്ടറി), സിറിയക് തോട്ടം (ട്രഷറര്‍), ജോണ്‍ പോള്‍ (വൈസ് പ്രസിഡന്റ്), വര്‍ഗീസ് ലൂക്കോസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെക്കൂടാതെ കമ്മിറ്റി മെംബര്‍മാരായ അനിയന് മൂലയില്‍, ജോസ്കുട്ടി ജോസഫ്, ഫിലിപ്പ് മഠത്തില്‍, ഷാജി മാത്യു, സുശീല്‍ കുറുപ്പ് എന്നിവരുടെ പ്രയത്നഫലമായി ഈ വര്‍ഷത്തെ പിക്നിക് ഒരു വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്ന് പ്രസിഡന്റ് സണ്ണി പണിക്കര്‍ പറഞ്ഞു.ഡോ. നന്ദകുമാര്‍ ചാണയില്‍ ആയിരുന്നു ബാര്‍-ബിക്യു കൈകാര്യം ചെയ്തത്.
ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്മാന് സാനി അമ്പൂക്കന്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ഷാജു സാം, വര്‍ഗീസ് പോത്താനിക്കാട്, വിനോദ് കെയാര്‍കെ, വിന്‍സന്റ് സിറിയക്, കേരള സമാജം ബില്‍ഡിംഗ് എക്സ്പ്ലൊറേഷന്‍ കമ്മിറ്റി ചെയര്‍പെഴ്സണ്‍ ലീലാ മാരേട്ട് (ഫൊക്കാന) എന്നിവരും സന്നിഹിതരായിരുന്നു.
വിവിധയിനം കായിക പ്രകടനങ്ങളും മത്സരങ്ങളും, രുചികരമായ ഭക്ഷണ പദാര്ത്ഥങ്ങളുംകൊണ്ട് ഇക്കൊല്ലത്തെ പിക്നിക് എല്ലാവരും ഏറെ ആസ്വദിച്ചു എന്ന് പ്രസിഡന്റ് സണ്ണി പണിക്കര്‍ പറഞ്ഞു. വൈകീട്ട് നാലുമണിയോടെ പിക്നിക് സമാപിച്ചു.