തിരുവനന്തപുരം: ധന്യ ശങ്കരിയുടെ ആദ്യ കവിതാസമാഹാരം 'മുന്തിരി പൂക്കളുടെ അതിഥി' എപ്പിക്ക് യോഗ ബാബുവിനു കോപ്പി നൽകി മുൻ എം പി പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തു.
കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, ആകാശവാണി അസിസ്റ്റന്റ് ഡയറക്ടർ മുഖത്തല ശ്രീകുമാർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.
അടൂർ ആനന്ദപള്ളി ധനീഷ് ഭവനിൽ ഗോപാലകൃഷ്ണൻ നായർ വിജയമ്മ ദമ്പതികളുടെ മകളാണ് ധന്യ ശങ്കരി.
നീമ പബ്ലികേഷൻസ് ആണ് പുസ്തകം പബ്ലിഷ് ചെയ്‌തത്.