Image

ഇ എം സ്റ്റീഫന്റെ 'കേരള സെന്റർ (ഒരു ചരിത്രരേഖ)' പ്രസിദ്ധികരിച്ചു

ജോസ് കാടാപ്പുറം Published on 24 December, 2024
ഇ എം സ്റ്റീഫന്റെ   'കേരള സെന്റർ (ഒരു ചരിത്രരേഖ)'    പ്രസിദ്ധികരിച്ചു

കേരള സെന്ററിന്റെ ചരിത്രം അമേരിക്കൻ മലയാളി  ചരിത്രം

അമേരിക്കയുടെ പ്രവാസ ജീവിതത്തിൽ  വെള്ളി വെളിച്ചമായി പ്രശോഭിക്കുന്ന കേരള സെന്ററിന്റെ ചരിത്രം പുസ്തകരൂപത്തിൽ ഇറങ്ങി എന്നുള്ളത് ചെറിയകാര്യമല്ല.  2024 ഏറ്റവും ധന്യമായ ഒരു വർഷമായി മാറിയത് ഈ പുസ്തകം കൈയിൽ കിട്ടിയതുകൊണ്ട് കൂടിയാണ്. ന്യൂയോർക്കിലെ കേരള സെന്റർ രൂപീകരണത്തിൽ അനുഭവിച്ച കാര്യങ്ങൾ ഒരു പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ അനുഭവ കഥയാണ്. നടന്ന വഴികൾ ദുരിത പൂർണമായ ഭൂത കാലത്തിന്റെത്  ആകുമ്പോഴും,  അത് താണ്ടിയവർക്ക്  അത്ര നിസ്സാരമല്ല ആ യാത്ര.

ജോൺ എഫ് കെന്നഡി പറഞ്ഞ പോലെ "നിങ്ങളുടെ നാട് നിങ്ങൾക്കു വേണ്ടി എന്ത് ചെയ്‌തുവെന്ന ചോദ്യം അപ്രസക്തമാണ്, എന്നാൽ നിങ്ങൾ സ്വദേശത്തിനു വേണ്ടി എന്ത് ചെയ്തുവെന്നതാന് പ്രസക്തം -പ്രധാനവും " അതെ മഹനീയമായ ഈ ചോദ്യത്തിന് ഉത്തരമാണ് ഇ എം സ്റ്റീഫനെന്നു നാട്ടുമ്പുറത്തുകാരനായ അമേരിക്കൻ പ്രവാസിയുടെയും കുറച്ചു മഹത്‌വ്യക്തികളുടെയും  കഠിനാധ്വാനത്തിന്റെ പൂർത്തീകരണമായ   കേരള സെന്റർ .

അതിന്റെ ചരിത്രമാണ് ഈ പുസ്തകത്തിൽ. തീർച്ചയായും ഫൊകാനയും ,ഫോമയും വേൾഡ് മലയാളി കൗൺസിലും  അവയിലെ പ്രവർത്തകരും നേതാക്കളും ഒക്കെ വായിച്ചിരിക്കേണ്ട പുസ്തകം. 
പ്രവാസി മലയാളി  കവി  ജോസ് ചെരിപുറത്തിന്റെ  ഭാഷയിൽ പറഞ്ഞാൽ  ഇനി അമേരിക്കൻ സ്ഥാപന ങ്ങളുടെ അടുക്കളപുറത്തു ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേട് നമുക്കു ഉണ്ടാവില്ല. അവരുടെ കുത്തുവാക്കുകൾ കേട്ട് വ്യകുലപ്പെടേണ്ടി വരില്ല. എല്ലാ മലയാളിക്കും ജാതിഭേദമെന്യ കയറിച്ചല്ലാവുന്ന സ്ഥാപനമാണ് കേരള സെന്റർ.

മറ്റൊരു കവി പീറ്റർ നീണ്ടൂർ "സെന്റർ പുരാണം "എന്ന പേരിൽ വില്ലടിച്ചാൻ പാട്ടു ഉണ്ടാക്കി ചൊല്ലി-
കേരള മണ്ണിൽ നിന്നിങ്ങു കുടിയേറി
കേര സംസ്കാരം നിലനിർത്തിടാൻ
കേരള മക്കൾ ചിലർ കൂടി ചിന്തിച്ചു
കേരള സെന്റര് പടുത്തുയർത്തി ...

മലയാളിയുടെ സംസ്കാരവും  ഭാഷയും  നിലനിർത്താൻ സർഗ്ഗവേദിയും മനോഹർ തോമസും അടങ്ങുന്ന ഭാഷാസ്നേഹികൾ കേരള സെന്റെറിനൊപ്പം നടന്നു. ഇതെല്ലാം ഈ പുസ്തകത്തിൽ ഉണ്ട്. 
അതേ,  പ്രമാണിമാർക്ക് ഓച്ഛാനിച്ചു നില്കാതെ പള്ളികൃഷിക്കാരുടെ പുരയിടത്തിൽ കൊണ്ട് പോയി കൃഷി ഇറക്കാതെ കേരള സെന്ററും പോരാളി സ്റ്റീഫനും ജനാധിപത്യത്തെയും മത നിരപേക്ഷയേയും മുറുകെ പിടിച്ചു കേരള സെന്റർ  എന്ന സ്ഥാപനത്തെ 2024 ൽ വരെ എത്തിച്ച കാഴ്ചയ്ക്കു ന്യൂയോർക് മലയാളികൾ ദൃക്‌സാക്ഷികളാണ്.

വട്ടമിട്ടു പറന്ന ക്ഷുദ്ര ശക്തികളിൽ നിന്ന് കേരളസെന്ററിനെ രക്ഷിച്ചു പൊതു സമൂഹത്തിനു നല്കി എന്നതാണ് സ്റ്റീഫനും കുടുംബവും  സുഹൃത്തുക്കളും ചെയ്ത നന്മ. സെന്ററിനെയും സ്റ്റീഫനെയും ഐ ആർ എസ്  വഴിയും ഇമ്മിഗ്രേഷൻ ഡിപ്പാർട്മെന്റൽ പരാതികൊടുത്തും ഒറ്റപ്പെടുത്താനും അങ്ങനെ പീഡിപ്പിക്കാനും ചിലർ ശ്രമിച്ച കഥയുണ്ട്.  ഇതിനിടയിൽ (പുസ്തകത്തിൽ പറഞ്ഞിട്ടില്ല) ഇന്ന് ന്യൂയോർക് സ്റ്റേറ്റ് കേരള സെന്ററിന് സഹായം പലകുറി (കമ്മ്യൂണിറ്റി സർവീസിനും ചിട്ടയായ എത്നിക് കമ്മ്യൂണിറ്റി വർക്കിനും നൽകികഴിഞ്ഞു)

ഇപ്പോൾ മൂന്നു  തവണയായി കേരള സെന്റര് ഡയറക്ടർ ബോർഡ് മെമ്പറാണ് ഈ എളിയവൻ. സ്റ്റീഫനും ഭാര്യ ചിന്നമ്മയും , തമ്പി തലപ്പിള്ളിയും ഒക്കെ ചെയിത സേവനം നോക്കുമ്പോൾ നമ്മൾ (ഞാൻ) ഒന്നും ചെയ്തിട്ടില്ല .

എന്നാൽ കഴിഞ്ഞ 20 വർഷമായി കൈരളി ടിവി മടിക്കാതെ കേരള സെന്ററിന്റെ പ്രവർത്തന ങ്ങൾ ജനങ്ങളിൽ എത്തിച്ചു. ഒരു മാധ്യമം എന്ന നിലയിൽ  ഇക്കാലയളവിൽ ചെയ്തതൊക്കെ കേരള സെന്ററിനെ പങ്കാളിയാക്കി.

ഇതിനിടയിൽ കേരള സെന്റര് പലകുറി (പ്രളയകാലത്ത്   ) കേരളത്തെ സഹായിച്ചു .1824 ഫെയർ ഫാക്സ് സ്ട്രീറ്റ് അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിന്റെ നാഴികകല്ലാണിന്ന്. പുതിയ സാരഥി അലക്‌സ് എസ്തപ്പാന്റെ നേതൃത്വത്തിൽ കടമ്പകൾ കടന്നു വിജയത്തിൽ എത്തി നിൽക്കുന്നു.

എന്നാൽ കേരള സെന്ററിന്റെ പഴയ പടവുകൾ മുള്ളു നിറഞ്ഞ പാതയിലൂടെ ഇടറാതെ EM സ്റ്റീഫൻ എന്ന പഴയ പട്ടാളക്കാരൻ മഹനീയമായ ഒരു സ്ഥാപനമാക്കാൻ പൊരുതിയ ഇരട്ട ചങ്കിന്റെ കഥയാണ് . പുസ്തകം എല്ലാവരും വായിക്കണം.  
പുസ്തകം കിട്ടാൻ കേരള സെന്ററിന്റെ ഇമെയിൽ അല്ലെങ്കിൽ  ഫോൺ:   kc@keralacenterny.com OR സ്റ്റീഫൻ +1 917 620 6353 OR മംഗളോദയം കമ്മ്യൂണിക്കേഷൻ കുറിച്ചിത്താനം 001 91 9447129150

ഇ എം സ്റ്റീഫന്റെ   'കേരള സെന്റർ (ഒരു ചരിത്രരേഖ)'    പ്രസിദ്ധികരിച്ചു
Join WhatsApp News
josecheripuram 2024-12-24 22:49:53
usually we say Thank God, I stopped giving thank to God , I say thanks to E.M.Stephen and Jose Kadapuram, mainly rembering me in the book as well in the review. Most of the time people forget the dear and the near. The book is more than a mile stone and the review is a mile stone.
L alexander 2024-12-25 05:30:16
We need a canvas most of the time to draw pictures and Kerala Center became a canvas and mile stone in numerous auspicious ceremonies. The library. Conference room, the terrace, main hall all in general seem like saying a soft hello but when seeing the depth of the contents of the meetings conducted there felt like it is a home for togetherness and belonging
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക