ഡിസംബർ അവസാന സമയം പൊതുവെ ആഗോളതലത്തിൽ, സമാധാനവും സന്തോഷവും പകരുന്ന രണ്ടു ആചാരണം നാം കാലാകാലങ്ങളായി അനുവർത്തിക്കപ്പെടുന്നു. ആദ്യത്തേത് ക്രിസ്തുമസ് അതൊരു മത ബന്ധിത ക്രിയാവിധി, എങ്കിൽ ത്തന്നെയും, നിരവധി ജനത ഒരു സർവ്വജനബന്ധിത സംഭവമായി കാണുന്നു.
രണ്ടാമത് പുതു വർഷ പിറവി. അതിലും ഒരു ഉത്സവ അനുഭൂതിയാണ് നിറഞ്ഞു നിൽക്കുന്നത്. ഇതു രണ്ടും നൽകുന്ന സന്ദേശം, ഭൂമിയിൽ സന്തോഷം, സമാധാനം മനുഷ്യവർഗ്ഗത്തിന്. സമാധാനവും സന്ദോഷവും ഇല്ലാത്തതു കൊണ്ടാണോ നാമത് ആശിക്കുന്നത്? നമ്മിൽ പലരും ,യാത്രകൾ നടത്തി ബന്ധങ്ങൾ വീണ്ടും ഉറപ്പിക്കുന്നു, ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു, സമ്മാനങ്ങൾ പരസ്പരം കൈ മാറുന്നു .ഏഴുദിനങ്ങൾ ആട്ടും പാട്ടും ഒക്കെ ആയി അങ്ങിനെ പോകും.
അതിനുശേഷം, താമസിയാതെ നാം വീണ്ടും പഴയ സമ്പ്രദായത്തിലേയ്ക്ക് നീങ്ങും. അതാണ് മനുഷ്യ രീതി.വിശദമായി പരിശോധിച്ചാൽ നമ്മുടെ സംസ്ക്കാരo, കെട്ടിയുണ്ടാക്കിയിരിക്കുന്നത് എല്ലാതലങ്ങളിലും ഭിന്നതതകൾക്ക് മുൻതൂക്കം നൽകിയല്ലെ ?
പഠനത്തിൽ, കളികളിൽ, രാഷ്ട്രീയത്തിൽ, ഭക്ഷണത്തിൽ, മതങ്ങളിൽ, എല്ലായിടത്തും ഒരു മത്സര വേദിയിലല്ലെ, ഒട്ടനവധി ജീവിതം നയിക്കുന്നത്. പഠന സ്ഥലങ്ങളിൽ എഴുതുവാനും വായിക്കുവാനും മാത്രമല്ല പഠിപ്പിക്കുന്നത്. പരീക്ഷകളെല്ലാം തരം തിരിക്കുന്ന ഒരു പ്രവണതയല്ലെ ? നമ്മുടെ ജീവിതാരംഭം പോലും ഒരു മത്സര ഓട്ടത്തിൽ . ലക്ഷക്കണക്കിന് ഓടുന്നു മുന്നിലെത്തുന്ന ഒരു ബീജം മാത്രം നമ്മുടെ ജനിതാവാകുന്നു. ഈയോരു പ്രക്രിയ ആയിരിക്കുമോ എല്ലാവരിലും ഒരു മത്സര സ്വഭാവം എഴുതപ്പെട്ടിരിക്കുന്നതിന് കാരണം ?
മനുഷ്യരാശിക്കു കിട്ടിയിരിക്കുന്ന ഒരു ശാപമോ, പരസ്പരം മത്സരിക്കുക, അതോ പടിപടിയായിട്ടുള്ള ഉന്നമനകളുടെ വഴികാട്ടിയോ? പലപ്പോഴും മത്സരം ഒരു സാമർത്ഥ്യപരീക്ഷണം ആയിമാറുന്നു. അവിടെ നിന്നും ആധിപത്യ മോഹം ഉടലെടുക്കുന്നു . അധികാരം ചെലുത്തുക, പ്രധാനി ആകുക എന്നതെല്ലാം. ഈയൊരു പ്രവണത കാണുന്നത് ഒരു വ്യക്തി തലത്തിൽ മാത്രമല്ല സമാജികതലത്തിൽ , രാജ്യം, മതം, രാഷ്ട്രീയം .
അമേരിക്ക ഒരു വൻ തിരഞ്ഞെടുപ്പു മത്സരം ഏതാനും നാളുകൾക്കു മുൻപ് കണ്ടിരുന്നു. രാജ്യം എത്രമാത്രം വിഭജിതമായിരുന്നു എന്ന് നാം കണ്ടു. തോറ്റാൽ തോൽവി സമ്മതിക്കാത്ത അവസ്ഥയും നാം തരണം ചെയ്തിട്ടുണ്ട്.
ആദിമ മനുഷ്യൻ, ഭക്ഷണത്തിനായി മത്സരം നടത്തിക്കാണും കായിക ബലം ആധാരമാക്കി. എന്നാൽ ആധുനിക മനുഷ്യൻ കൃത്രിമമായ ബുദ്ധിശക്തി ഉപയോഗിച്ചു മത്സരങ്ങളിൽ ഏർപ്പെടുന്നു. B C കാലഘട്ടത്തിൽ , ഗ്രീസും, റോമും, യൂറോപ്, മിഡിലീസ്റ്റ് , ഏഷ്യ എന്നിവിടങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിനു ശ്രമിച്ചു. പിന്നീടത് ഓട്ടമാൺ ഭരണവും, ഹിറ്റ്ലർ ,ഗ്രേറ്റ് ബ്രിട്ടൻ സാമ്രാജ്യ മോഹo എന്നിവിടങ്ങളിൽ എത്തി .രണ്ടു ലോകമഹാ യുദ്ധങ്ങൾ നാം തരണം ചെയ്തു . കോടിക്കണക്കിനു ജനത യുദ്ധ ഭൂമികളിൽ ബലിയാടുകളായി.
ഇന്നും അതെല്ലാം മറ്റു രീതികളിൽ തുടരുന്നു എന്നതല്ലെ സത്യം. നാമിവിടെ ക്രിസ്തുമസ് മംഗളങ്ങൾ നേർന്നും പുതുവർഷ ആശംസകൾ കൈമാറിയും ചലിക്കുന്നു. മറ്റു പലേ സ്ഥലങ്ങളിലും നരബലി ഒരു കുറവും കൂടാതെ മുന്നോട്ടു പോകുന്നു.
ഇതിൽ നിന്നെല്ലാം ഒരേഒരു നിഗമനത്തിൽ എത്തുവാൻ പറ്റുള്ളൂ. മനുഷ്യനിലെ മത്സര സ്വഭാവം അവൻറ്റെ D N A യിൽ ലിഖിതം തുടച്ചുമാറ്റുവാൻ പറ്റില്ല,