ശ്രീ യേശു നാഥാ..
ദീന ദയാലോ..
കാലിത്തൊഴുത്തിൽ പിറന്നവനേ.
കാത്തരുളേണേ.. കൈവല്ല്യ ദായകാ..
കുരിശിൻ വഴിയേ പോയവനേ..
നന്മതൻ വഴിയേ പോയവനേ.
ആശ്രിതർക്കഭയം നൽകുവോനേ..
തീരാവ്യാധികൾ മാറ്റുവൊനേ..
അന്നവസ്ത്രാ ദികൾ നൽകി നീ രക്ഷിക്കൂ..
ആധികൾ വ്യാധികൾ തീർത്തു തരൂ..
നിൻ നാമം വാഴ്ത്തിടാൻ ശക്തി തരൂ..
നിന്ന'പദാനങ്ങൾ വാഴ്ത്തിടാമേ..!
പാരിൽ പരംജ്യോതി തെളിയിച്ചു നീ..
പാപികൾതൻ പാപം ഏറ്റുവാങ്ങീ..
മരക്കുരിശേന്തി മലകയറീ
ക്രൂശിതനായ് നീ ക്രിസ്തുവായീ..
വാഴ്ത്തുന്നു നിൻ നാമ'മെന്നുമെന്നും..
വാണിടൂ നീയെന്നും ഹൃദയങ്ങളിൽ..
അമരനായ് അറിവിൽ നീ വെളിവായിടൂ..
സർവ്വക്കും നാഥനായ'ഭിരനിക്കൂ..,
ദുഖവും ദുരിതവും നീ ഹരിക്കൂ!
*******