ഇ-മലയാളിയുടെ കഥാമത്സരം 2024 - ഒന്നാം സമ്മാനം സുരേന്ദ്രൻ മങ്ങാട്ടും ജെസ്‌മോൾ ജോസും പങ്കിട്ടു. രണ്ടാം സമ്മാനം രാജീവ് ഇടവയും സിന്ധു റ്റിജിയും പങ്കിട്ടു. മൂന്നാം സമ്മാനം ദിവ്യഞ്ജലിക്കാണ്.
സ്പെഷ്യൽ ജൂറി അവാർഡ് ജോസഫ് എബ്രഹാമിനു ലഭിച്ചു. 12 പേർക്ക് ജൂറി അവാർഡുകളും ഉണ്ട്.
ഒന്നാം സമ്മാനം
സുരേന്ദ്രൻ മങ്ങാട്ട്: കാകവൃത്താന്തം
ജെസ്‌മോൾ ജോസ്: ഒറ്റപ്രാവുകളുടെ വീട്
രണ്ടാം സമ്മാനം
രാജീവ് ഇടവ: വീട്
സിന്ധു ടി ജി: ഓതം.
മൂന്നാം സമ്മാനം
ദിവ്യാഞ്ജലി പി: നോട്ട്റോക്കറ്റുകൾ
സ്പെഷ്യൽ ജൂറി അവാർഡ്
ജോസഫ് എബ്രഹാം: നാരായണീയം
ജൂറി അവാർഡുകൾ
1. അമ്പിളി കൃഷ്ണകുമാർ: ഒറ്റമന്ദാരം
2. രേഖ ആനന്ദ്: മുല്ലപെരിയാർ തീരത്തെ മുല്ലപ്പൂക്കാരി
3. ആൻസി സാജൻ: അയത്നലളിതം ; കഥകൾ
4. സിമ്പിൾ ചന്ദ്രൻ: ആകാശം തൊട്ട ചെറുമരങ്ങൾ
5. രാജ തിലകന്‍: ബദ്റൂല്‍ മുനീര്‍
6. ഷാജുബുദീന്‍: ഇലച്ചാർത്തുകൾക്കിടയിലെ ഇലഞ്ഞി മരങ്ങൾ
7. പാർവതി ചന്ദ്രൻ: പിശാചിനി
8. ഹസ്ന വി പി: നോവ് പടര്‍ന്നൊരു നോമ്പോര്‍മ്മ
9. സജിത ചന്ദ്രന്‍: രഹസ്യ കുടുക്ക
10. ശ്രീകണ്ഠൻ കരിക്കകം: കുണ്ടമൺകടവിലെ പാലം
11. ശ്രീവത്സൻ പി.കെ : ഗോളാന്തരയാത്ര
12. സ്വാതി ആർ. കൃഷ്ണ
മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. മത്സരാത്ഥികളിൽ നിന്നും വിജയികളുടെ കണ്ടെത്തിയ വിധിനിർണ്ണായകർക്കും ഞങ്ങൾ നന്ദി രേഖപെടുത്തുന്നു.
ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 15,000 രൂപയും ആയിരിക്കും. ജൂറി അവർഡുകൾക്ക് കാഷ് സമ്മാനം ഉണ്ടാകുന്നതല്ല.
സമ്മാനങ്ങൾ ജനുവരി 11 ശനിയാഴ്ച 5 മണിക്ക് കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മുൻ വർഷങ്ങളിലെ വിജയികളെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു. അവർക്കു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
സമ്മേളനത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് പുറമെ ഗുരുരത്നം ജ്ഞാനതപസ്‌വി, എഴുത്തുകാരനും മുൻ വിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി. മോഹൻ കുമാർ, എഴുത്തുകാരികളായ പ്രൊഫ. രേഖ കെ., പ്രൊഫ. ദീപ നിഷാന്ത്, അനു ചന്ദ്ര തുടങ്ങിയവരും പങ്കെടുക്കും.
ഇതോടൊപ്പം ഇ-മലയാളിയുടെ ഇന്ത്യ ലോഞ്ചിംഗും ബിസിനസുകാരെ ആദരിക്കലും ഉണ്ടാകും.
എല്ലാവർക്കും അനുഗ്രഹപ്രദമായ കൃസ്തുമസ്സും ഐശ്വര്യപൂർണ്ണമായ നവവത്സരവും നേരുന്നു.
ഈ മത്സരം കോർഡിനേറ്റ് ചെയ്ത സുധീർ പണിക്കവീട്ടിലിനും നന്ദി അറിയിക്കുന്നു.
ജോർജ് ജോസഫ്
എഡിറ്റർ
സുനിൽ ട്രൈസ്റ്റാർ
മാനേജിംഗ് ഡയറക്ടർ
ഒന്നാം സമ്മാനം നേടിയ സുരേന്ദ്രൻ മങ്ങാട്ട് തൃശൂർ ജില്ലയിൽ എറവ് സ്വദേശി. കോഴിക്കോട് ക്രൈം ബ്രാഞ്ചിൽ ഡി.വൈ.എസ്.പി. ആയി സേവനമനുഷ്ഠിക്കുന്നു. എട്ട് നോവലുകളും അഞ്ച് ചെറുകഥ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014 ൽ കേരള പോലീസ് ആദ്യമായി പുറത്തിറക്കിയ മുഴുനീള ചലച്ചിതമായ 'ഡയൽ 1091' ന് കഥ, തിരക്കഥ തയ്യാറാക്കി. ഒട്ടേറെ ബോധവത്കരണ ഷോർട്ട് ഫിലിമുകൾക്ക് തിരക്കഥകൾ തയ്യാറാക്കി .
ഒന്നാം സമ്മാനം പങ്കിട്ട ജെസ്സ്‌മോൾ ജോസ് എറണാകുളം ജില്ലയിലെ പുവ്വത്തുശ്ശേരി സ്വദേശി. ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപിക. കഥയും കവിതയും യാത്രാവിവരണങ്ങളും എഴുതാറുണ്ട്.
രണ്ടാം സമ്മാനം നേടിയ രാജീവ് ഇടവ തിരുവനന്തപുരം ജില്ലയിലെ ഇടവ സ്വദേശി. പഠനത്തിനിടയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കൊല്ലം പരവൂരില്‍ താമസം. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. ആറ് കഥാസമാഹാരങ്ങളും എട്ട് നോവലുകളും പ്രസിദ്ധീകരിച്ചു.
രണ്ടാം സമ്മാനം പങ്കിട്ട സിന്ധു ടി ജി ഇടുക്കി മുനിയറ സ്വദേശി. കഥകൾ, ലേഖനങ്ങൾ എഴുതുന്നു. ആകാശ വാണിയിൽ കഥകൾ അവതരിപ്പിക്കുന്നു. 2023 ൽ കുടുംബശ്രീ സംസ്ഥാന കഥാപുരസ്‌കാരം, എം എസ് സുരേന്ദ്രൻ സംസ്ഥാന കഥാപുരസ്‌കാരം, മലയാള കാവ്യ സാഹിതി സംസ്ഥാന കഥാപുരസ്‌കാരം, സ്നേഹ വീട് കഥാപുരസ്‌കാരം, സ്കൂൾ ഓർമ്മകൾ സംസ്ഥാന പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.
കുടുംബശ്രീ അടിമാലി ബ്ലോക്ക് MEC ആയി ജോലി ചെയ്‌യുന്നു.
മൂന്നാം സമ്മാനം ലഭിച്ച ദിവ്യാഞ്ജലി പി കോഴിക്കോട് മന്തരത്തൂർ സ്വദേശി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. കണ്ണൂർ എസ്.എൻ കോളേജ്, ജി.എച്ച്.എസ്.എസ് പുറത്തൂർ എന്നിവിടങ്ങളിൽ ഗസ്റ്റ് അധ്യാപികയായി പ്രവർത്തിച്ചു. ദേശാഭിമാനി എം.ടി സാഹിത്യ പുരസ്ക്കാരം, പൂർണ്ണ പബ്ലിക്കേഷൻസ് സാഹിത്യ പുരസ്ക്കാരം, അങ്കണം സാഹിത്യ പുരസ്ക്കാരം [വിദ്യാർഥികൾക്കായുള്ളത്] എന്നിവ ലഭിച്ചിട്ടുണ്ട്.
സ്‌പെഷൽ ജൂറി അവാർഡ് ലഭിച്ച ജോസഫ് എബ്രഹാം സുല്‍ത്താന്‍ ബത്തേരി സ്വദേശി. നിയമബിരുദധാരി.
അഭിഭാഷകനായും കോര്‍പ്പറേറ്റ് നിയമകാര്യ ഉദ്യോഗസ്ഥനായും ജോലി ചെയ്തു. ഇപ്പോൾ മേരിലാന്‍ഡ് സ്റ്റേറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. J. അവറാന്‍ എന്ന തൂലികാ നാമത്തിൽ ഇംഗ്ലീഷിലും എഴുതുന്നു.
'അന്യായപ്പട്ടിക വസ്തു', 'ആണ്ടവന്‍ സൊല്‍റെന്‍' എന്നിങ്ങനെ രണ്ടു കഥാസമാഹാരങ്ങള്‍ മലയാളത്തിലും 'കാസ ലോക്കാസ്' എന്ന ഇംഗ്ലീഷ് കഥാ സമാഹാരവും പ്രിസിദ്ധീകരിച്ചിട്ടുണ്ട്. കാസ ലോക്കാസിന് 2024 ലെ FOKANA സാഹിത്യ പുരസ്കാരം ലഭിച്ചു.
ആദ്യ നോവലായ 'ഒന്നാമത്തെ ദിവ്യരഹസ്യം' ഉടന്‍ തന്നെ ഇ-മലയാളി മാസികയില്‍ പ്രിസിദ്ധീകരിച്ചു തുടങ്ങുന്നതാണ്.
അമ്പിളി കൃഷ്ണകുമാർ കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശി. വിവാഹശേഷം പതിനാലു വർഷമായി മുംബൈയിൽ സ്ഥിരതാമസം. കഥ, കവിത , യാത്രാവിവരണം , ഓർമ്മക്കുറിപ്പ് , ലേഖനം, പുസ്തകാസ്വാദനം, സിനിമ നിരൂപണം, ഗാന നിരൂപണം എന്നിങ്ങനെ വിവിധ മേഖലകളിലും എഴുതും. മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രേഖ ആനന്ദ് കോഴിക്കോട് സ്വദേശി. എറണാകുളം പനമ്പള്ളി നഗറിൽ താമസം .വയനാട് പ്ലാനറ്റ് ഗ്രീൻ റിസോർട്ട് ഡയറക്ടർ. സോഷ്യൽ മീഡിയയിലൂടെ നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി കവിതകൾ എഴുതിയിട്ടുണ്ട് .
വൃദ്ധർക്കു ഇഷ്ടഭക്ഷണം നൽകാനുള്ള പ്രേരണ നൽകാനായി എഴുതിയ' ചങ്കിൽ കുരുങ്ങിയ ചോദ്യത്തുണ്ട് 'എന്ന കവിത പിന്നീടു സ്വയം സംവിധാനം ചെയ്തു മ്യൂസിക്കൽ ഷോർട്ട് മൂവി ആയി റിലീസ് ചെയ്തു. ഈ സൃഷ്ടി ,മികച്ച മ്യൂസിക്കൽ ഷോർട്ട് മൂവി ആയി സത്യജിത് റായ് ഗോൾഡൻ ആർക്ക് പുരസ്ക്കാരത്തിന്
അർഹമായി . ഇതിന്റെ തമിഴ് പതിപ്പ് 'മൗനമാന അഴുകൈകൾ' മലബാർ സൗഹൃദവേദിയുടെ ബെസ്റ്റ് ഡയറക്ടർ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു . കേരള കലാകേന്ദ്രത്തിന്റെ ബെസ്റ്റ് ഡയറക്ടർ അവാർഡും ലഭിച്ചു .
ആൻസി സാജൻ കോട്ടയം ഒളശ്ശയിലാണ് താമസം. ചങ്ങനാശ്ശേരി സ്വദേശി. മലയാള മനോരമ കോട്ടയം എഡിറ്റോറിയൽ വിഭാഗത്തിൽ പരിശീലനം. 1986 ലും '87 ലും ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ. 1986 - 87 - ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ വൈസ് - ചെയർ പേഴ്സൺ. ഫീച്ചർ അഭിമുഖം ലേഖനം തുടങ്ങിയവ പത്രമാസികകളിൽ പ്രസിദ്ധീകരിച്ചു വരുന്നു. കഥയും കവിതയുമൊക്കെയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ദേവകി വാര്യർ സമാജം 2022 - ലെ ചെറുകഥാ സമ്മാനം ലഭിച്ചിട്ടുണ്ട്.
സിമ്പിൾ ചന്ദ്രൻ കോട്ടയത്ത് റബ്ബർബോർഡിൽ ജോലിചെയ്യുന്നു. ആനുകാലികങ്ങളിലും ഓൺലൈൻ പ്ളാറ്റ്ഫോമുകളിലും കഥ, കവിത, ആസ്വാദനം എന്നിവ എഴുതിവരുന്നു. കഥാസമാഹാരം 'ഇമോജി' 2023 ലും 'രണ്ടു ശത്രുരാജ്യങ്ങൾക്കിടയിലെ മതിൽ ' 2024 ലും പ്രസിദ്ധീകരിച്ചു.
ഷാജുബുദീന്‍ നെടുമങ്ങാട് സ്വദേശി. അദ്ധ്യാപകൻ. ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമത്തിലും എഴുതുന്നു. ആകാശവാണിയിൽ കഥകൾ അവതരിപ്പിക്കുന്നു. എഴുത്തുപുര കാരൂർ നീലകണ്ഠപിള്ള അവാർഡ്, പൊന്നാനി കോടമ്പിയെ റഹ്‌മാൻ സംസ്ഥാന തല കഥാമല്സരത്തിൽ രണ്ടാം സ്ഥാനം , തകഴി സ്മാരക കഥാമത്സരം പത്തിൽ ഒരാൾ എന്നീ പുരസ്കാരങ്ങൾ ലഭിച്ചു.
പാർവതി ചന്ദ്രൻ കേരള കേന്ദ്ര സർവകലാശാല മലയാള വിഭാഗം അസി. പ്രൊഫസർ. കടൽക്കരയിലെ സൂര്യൻ (രണ്ടാം പതിപ്പ്) മരിച്ചവളുടെ ഫേസ്ബുക്ക് എങ്ങെനെ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. വിവർത്തനത്തിന്റെ ചരിത്രം, സൗന്ദര്യം, രാഷ്ട്രീയം; സുഗതകുമാരി: രാതി മഴ പെയ്യുമ്പോൾ എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്ത. മുപ്പതിലേറെ കഥകൾ എഴുതി. മാഹാത്മ ഗാന്ധി സർവ കലാശാലയിൽ പി.എച്ച് ഡി ഗവേഷക. കേന്ദ്ര സർവ കലാശാലയുടെ വുമൺ ഓഫ് ഡി ഇയർ 2023 അവാർഡ് ലഭിച്ചു.
സ്വാതികൃഷ്ണ ആ൪ യൂണിവേഴ്സിറ്റി കോളേജിൽ മലയാളം ഗവേഷക.
സജിത ചന്ദ്രന്‍ പാലക്കാട് സ്വദേശി. പൊന്നമ്മ എന്ന കൊലപാതകി, ജ്വാലാമുഖി ( മൂന്നുപതിപ്പുകൾ) എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിരവധി കഥാസമാഹാരങ്ങളുടെയും, കവിത സമാഹാരങ്ങളുടെയും ഭാഗമായിട്ടുണ്ട്. മാഗസീനുകളിലും ആനൂകാലികങ്ങളിലും സജീവമായി എഴുതുന്നു.
ശ്രീവത്സൻ പി.കെ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്ത് താമസിക്കുന്നു. പ്രമുഖ ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചു.
ശ്രീകണ്ഠൻ കരിക്കകം പ്രമുഖ വാരികകളിലെല്ലാം എഴുതുന്നു. സാഹിതീയം തകഴി സ്മാരക പുരസ്കാരം, 2005, യുവസാഹിത്യ പുരസ്കാരം 2008, ഡോ. സുകുമാർ അഴീക്കോട് തത്വമസി കഥാപുരസ്കാരം 2020, വൈക്കം ചന്ദ്രശേഖരൻ നായർ കഥാപുരസ്കാരം 2022, തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച ഡോക്കുമെന്ററി രചനക്ക് ആകാശവാണിയുടെ ദേശീയ പുനരസ്കാരവും- 2013 ലഭിച്ചു.
2000 മുതൽ ദൃശ്യമാധ്യമരംഗത്ത് സജീവം. നൂറിലേറെ ഡോക്കുമെന്ററികൾക്ക് രചനയും സംവിധാനവും നിർവഹിച്ചു. ഏഴു ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് താമസിക്കുന്നു.
തിലകന്‍ കാര്യാട്ടുകര എന്ന തൂലിക നാമത്തില്‍ എഴുതുന്ന രാജതിലകന്‍ (69)എക്സൈസ് വകുപ്പില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് .ചെറുകഥക്കുള്ള ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി അവാര്‍ഡ് , ചെറുകഥക്കുള്ള ഗോള്‍ഡന്‍ പീക്കോക് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട് ഗ്രാമീണ പബ്ലിക്കേഷന്‍ ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഒളരിക്കര ഗ്രാമീണ വായനശാലയുമായി സഹകരിച്ചു 17 വര്‍ഷമായി സാമൂഹിക സേവനം നടത്തുന്നു.
ഹസ്ന വി പി കഥകളും കവിതകളും എഴുതുന്നു . തുവ്വൂർ ഹിറ പബ്ലിക് സ്കൂളിലെ ഹിന്ദി അദ്ധ്യാപിക. തനിമ നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.