Image

പുസ്തകാസ്വാദനം: കേരള സെന്റര്‍ (ഒരു ചരിത്രരേഖ)- ജോസ് ചെരിപുറം

ജോസ് ചെരിപുറം Published on 28 December, 2024
പുസ്തകാസ്വാദനം: കേരള സെന്റര്‍ (ഒരു ചരിത്രരേഖ)- ജോസ് ചെരിപുറം

ഒരു ചരിത്രരേഖയ്ക്ക് ആസ്വാദനക്കുറിപ്പെഴുതുക എന്നത് തികച്ചും ആയാസകരമായ ഒരു ശ്രമമാണ്. ഒരു ചെറുകഥയ്‌ക്കോ നോവലിനോ ആസ്വാദനം എഴുതുക, എഴുതുന്ന ആളിന് ഇഷ്ടപ്പെട്ടെങ്കിള്‍ നന്നായി എന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ മോശമെന്നും പറയാം. പക്ഷേ, ഒരു ചരിത്രസത്യത്തിന് എന്റെ അഭിപ്രായത്തിന് ഒട്ടും പ്രസക്തിയുമില്ല.

കേരളസെന്റര്‍ ഉണ്ടെന്നുള്ള സത്യം പലര്‍ക്കുമറിയില്ല പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക്. സെന്ററിന്റെ ഉത്ഭവത്തെകുറിച്ച് പല കഥകളും പ്രചരിക്കാറുണ്ട് പലരും ആദ്യകാലത്ത് എതിര്‍ത്തവരും പിന്നീട് തങ്ങളാണ് സെന്ററി ആള്‍ക്കാര്‍ എന്ന് മേനി നടിക്കാറുണ്ട്. എന്നാണ് സത്യാവസ്ഥ എന്ന് അറിയിക്കാനും അറിഞ്ഞിരിക്കാനും എല്ലാ മലയാളികള്‍ക്കും അവകാശമുണ്ട്.  അതിന് ഏറ്റവും അര്‍ഹതയുള്ളത് അതിന്റെ സ്ഥാപകനേതാവായ ശ്രീമാന്‍ ഇ.എം. സ്റ്റീഫന്‍ തന്നെ.

ഞാന്‍ വായിച്ചപ്പോള്‍ അതിലെ എല്ലാ പ്രതിപാദ്യ വിഷയങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോയി, നേരിട്ട് എനിക്കറിവുള്ള വിഷയങ്ങളാണ് അതെല്ലാം. അത് പോലെ സെന്ററിന്റെ ആശയം ബീജം കൊണ്ടപ്പോള്‍. പിന്നീട് ഗര്‍ഭം ധരിച്ചപ്പോള്‍ ഉണ്ടായ ക്ലേശങ്ങളും. കടന്നു പോയ ദുര്‍ഘടപാതകളും, അതില്‍ പങ്കുകാരായ എല്ലാവരേയും പരാമര്‍ശിച്ചുണ്ട്. ആരുടേയും സഹായ സഹകരണങ്ങള്‍  വിസ്മരിച്ചിട്ടില്ല. ഈ ചരിത്രരേഖ കാലത്തിന്റെ ഓരാവശ്യമായിരുന്നു. ഒരു പക്ഷേ ഇതെഴുതാതിരുന്നെങ്കില്‍ സെന്ററിനു വേണ്ടി അഹോരാത്രം 
പ്രയക്തിച്ചവരുടെ പ്രയക്ത ഫലം നിഷ്ഫലമായിതീര്‍ന്നേനെ.


ഇ.എം.സ്റ്റീഫന്‍ ഇതെഴുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും അതിശയോക്തിയോ മായം ചേര്‍ക്കലോ, നേതാവെന്ന് സ്വയം അവരോധിക്കയോ, ചെയ്തിട്ടില്ല. ഒരു കൂട്ടായ ഉദ്യമത്തെ അതിന്റേതായ ഒത്തൊരുമയോടെ നടത്തി വിജയപാതയിലെത്തിക്കയേ അദ്ദേഹം ചെയ്തിട്ടൊള്ളൂ. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ട്യം പൂവണിഞ്ഞു. ഇപ്പോഴിതാ 'കേരള സെന്റര്‍' ഒരു ചരിത്രരേഖ എന്ന നിത്യസത്യങ്ങള്‍ വെളിപ്പെടുത്തികൊണ്ടുള്ള  ഈ പുസ്തകം കൊണ്ട് അദ്ദേഹം നമ്മെഒരിക്കല്‍കൂടി  അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്. എല്ലാ സഹൃദയരായ മലയാളികളും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. സെന്ററിനും അതിന്റെ പ്രവര്‍ത്തനത്തിലേക്കായ് സഹകരിച്ച എല്ലാ മലയാളികള്‍ക്കും കൃതജ്ഞതയും പ്രശംസകളും.
 

Join WhatsApp News
Jayan varghese 2024-12-28 19:04:53
വാചക ഉൽപ്പന്നങ്ങൾ വാരി വിതറി പൊങ്ങച്ചത്തിന്റെ ചവറുകൂനകൾ പണിയുന്ന മലയാളികൾക്കിടയിൽ സഹകരണത്തിന്റെയും സമർപ്പണത്തിന്റെയും ചതുരക്കല്ലുകൾ ചേർത്തു വച്ച് സംസ്ക്കാരത്തിന്റെ താഴികക്കുടങ്ങൾ നിർമ്മിച്ചെടുത്ത ശ്രീ ഇ.എം. സ്റ്റീഫനെപ്പോലുള്ള പ്രതിഭാ ശാലികളെയാണ് നമുക്കാവശ്യം. അദ്ദേഹത്തോടൊപ്പം നിന്ന് മറുനാട്ടിൽ മലയാളിക്കൊരു സ്മാരകം പണിഞ്ഞു വച്ച എല്ലാ സഹൃദയർക്കും അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
josecheripuram 2024-12-29 01:02:19
Thank you Mr: Jayan Varghese, Your comment is apt and encouraging.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക