ദേവാംഗനയായ് നീ മണ്ണിൽ പിറന്നത്
കണ്ണന്റെ ഗോപികയായിടാനോ...
കർണ്ണികാരപ്പൂവായ് വിരിഞ്ഞിടാനോ....?
പ്രേമത്തിൻ സൗവർണ്ണം മണ്ണിൽ രചിക്കുവാൻ
രാധാരമണന്റെ ഇച്ഛയാണോ?
പ്രേമമില്ലാത്തൊരു ജന്മത്തെയോർക്കുവാൻ
ജനിമൃതിയുള്ളോർക്കു സാദ്ധ്യമാണോ...?,
നിഷ്ക്കാമപ്രേമത്തിൻ നിർവൃതി നേടാതെ
നിസ്തുല ബ്രഹ്മം നിലനിൽക്കുമോ...?,
ദ്വാപര സന്ധ്യകൾ പ്രഭ തൂകുമോ..?
നിത്യനിരാമയൻ കൃഷ്ണനായ് വന്നത്
ഭൂമിതൻ ഭാരം കുറച്ചിടാനായ്
നീറും മനുഷ്യന്റെപേറും ദുരിതങ്ങൾ- പ്രേമ
ഭാവത്തിൽ ഹരിച്ചിടാനായ്...,
പ്രാകൃത ഭാവം ഹരിച്ചിടാനായ്...!
************************