2024 ഡിസംബറിന്റെ സങ്കടം...
കടന്ന് പോയ ദിനങ്ങൾ.....
കണ്ടു മുട്ടിയ മുഖങ്ങൾ...
ശരിയായ തീരുമാനങ്ങൾ...
നഷ്ടപ്പെട്ട സ്വപ്നങ്ങൾ...
കൊഴിഞ്ഞു പോയ സമയം...
വേദനിപ്പിച്ച വാക്കുകൾ..
മനസ്സ് കീഴടക്കിയ സ്നേഹം..
ഒറ്റപെടുത്തിയ നൊമ്പരങ്ങൾ..
തനിച്ചായ നിമിഷങ്ങൾ....കഴിഞ്ഞു പോയ കാര്യങ്ങളെ നമുക്ക് തിരുത്താൻ പറ്റില്ല പക്ഷേ വരാൻ പോകുന്ന ദിവസങ്ങളിൽ കഴിഞ്ഞ കാര്യങ്ങളിൽ പറ്റിയ തെറ്റുകൾ ഉൾക്കൊണ്ടുകൊണ്ട് പിന്നീടുള്ള ദിനങ്ങൾ അത് ആവർത്തിക്കാതിരിക്കാൻ നമുക്ക് കഴിയും.....2025 നല്ല വർഷമായി തീരാൻ പ്രാർത്ഥിക്കാം..
കഴിഞ്ഞുപോയതൊക്കെ മറക്കാം.
എല്ലാം ഒരു തരത്തിൽ പാഠങ്ങൾ ആണ്.. പഠിക്കാനും തിരിച്ചറിയാനും....വിടപറഞ്ഞു പോകുന്ന 2024 മൗനം...
നൊമ്പരം കൊണ്ടാകാം ഡിസംബർ സുന്ദരി ആയത് ... സന്ധ്യാ സമയങ്ങളിൽ
ഇത്രമേൽ കുങ്കുമ നിറമാർന്നത്.. തണുത്തുറഞ്ഞ ഡിസംബർ
നിറമിഴികളോടെ കാത്തിരിക്കുകയാണ്" പടിയിറങ്ങേണ്ട അവസാന നാളുകൾക്കായി."
സന്തോഷവും..!
സങ്കടവും..!
നല്ലതും..!
ചീത്തയും ..!
ഭാഗ്യവും...!
നിർഭാഗ്യവും..!
ഒരു പോലെ സമ്മാനിച്ച 2024 നു വിട..!
"പറയുമ്പോൾ ഉള്ളിൽ എവിടെയോ
ഒരു നീറ്റൽ ബാക്കിയാവുന്നു.!
പടിയിറങ്ങാൻ മടിക്കുന്ന ഡിസംബറിനും എന്തൊക്കെയോ ചെയ്യാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു."
"കഴിഞ്ഞു പോയ
ദിനങ്ങളിൽ സ്നേഹം കൊണ്ട് സ്പർശിച്ച
ഒരുപാട് ഹൃദയങ്ങൾ ഉണ്ട്.!
ഹൃദയത്തിൽ മുറിവ് ഏൽപിച്ച മുഖങ്ങളും ഉണ്ട്..!
എല്ലാവരോടും പറയാൻ ഉള്ളത് ഒന്ന് മാത്രം.!
വാശിയും.!
ദേഷ്യവും..!
പ്രതികാരവും.!
എല്ലാം മറന്ന്.!
2025നെ കൈ നീട്ടി സ്വീകരിക്കാനും! 2024 നെ സന്തോഷത്തോടെ പടിയിറക്കാനും!
പ്രാർത്ഥനയോടെ കാത്തിരിക്കാം.!
"എന്റെ ഭാഗത്ത് നിന്ന്
നിങ്ങളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തി ഉണ്ടായിരുന്നുവെങ്കിൽ
മനസ്സറിഞ്ഞ് ക്ഷമ ചോദിക്കുന്നു ... ... ... ..." എല്ലാ കൂട്ടുകാർക്കും നന്മ മാത്രം വരട്ടെ എന്ന് പ്രാർത്ഥനയോടെ, കൂട്ടുകാരി.!