Image

സ്മരണാഞ്ജലി... ആന്ദ്രേ തർക്കോവ്സ്ക്കി (1932-1986) : പ്രസാദ് എണ്ണയ്ക്കാട്

Published on 29 December, 2024
സ്മരണാഞ്ജലി... ആന്ദ്രേ തർക്കോവ്സ്ക്കി (1932-1986) : പ്രസാദ് എണ്ണയ്ക്കാട്

സിനിമാ സംവിധായകൻ, എഡിറ്റർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തനായ റഷ്യക്കാരനായ ആന്ദ്രേ തർകോവ്സ്കി  ഓർമ്മയായിട്ട് ഇന്ന് 38 വർഷം.

പ്രസിദ്ധ റഷ്യൻ കവിയും വിവർ‌ത്തകനുമായിരുന്ന ആർസെനി തർക്കോവ്‌സ്കിയുടേയും മരിയ ഇവാനോവയുടേയും പുത്രനായി മോസ്കായിൽ ജനിച്ചു. സ്റ്റേറ്റ്‌ ഫിലിം സ്കൂളിൽ നിന്നും 1960 ൽ ബിരുദം നേടിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഇവാൻസ്‌ ചൈൽഡ്‌ ഹുഡ്‌'1962 ൽ വെനീസ്‌ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്കാരം നേടി. അതോടുകൂടി അദ്ദേഹം നവറഷ്യൻ സിനിമയുടെ പതാക വാഹകനായി മാറി. വിഖ്യാത മധ്യകാല റഷ്യൻ ചിത്രകാരനായ ആന്ദ്രെ റുബ്ലേവിന്റെ ജീവിതത്തെ ആസ്പദമാക്കി 1966 ൽ നിർമ്മിച്ച 'ആന്ദ്രെ റുബ്ലേവ്‌'1971 ൽ മാത്രമേ പുറത്തിറക്കാൻ സോവിയറ്റ്‌ അധികൃതർ അനുവദിച്ചുള്ളൂ. സ്വന്തം ജീവിത സ്മരണകളുടെ ആദ്യന്തമില്ലാത്ത ആവിഷ്കാരമായി 1974 ൽ നിർമിച്ച 'ദ മിറർ' ഒരു തലമുറയുടെ സ്മരണയായി മാറി. 1986 ൽ പുറത്തിറങ്ങിയ 'സാക്രിഫൈസ്‌'ആയിരുന്നു അവസാന ചിത്രം. 'സാക്രിഫൈസ്‌' അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. ഐതിഹാസികതയും തീക്ഷ്ണമായ സ്വകാര്യ അദ്ധ്യാത്മികതയും ഇദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രത്യേകതയായിരുന്നു. തർകോവ്സ്കി 7 കഥാചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
വിശ്വപ്രസിദ്ധനായ  ആ റഷ്യൻ ചലച്ചിത്രകാരൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക