സുഹാസിനി : എന്നാലും ഇതിത്തിരി ഓവറായി പോയിട്ടോ, നിങ്ങളെ കുറിച്ച് ഇങ്ങനെയല്ല കരുതിയത്
ശശി : അതെന്ത് പറ്റി?
സുഹാസിനി : എം ടി യു മായിട്ട് ആത്മബന്ധം ആയിരുന്നു, എന്തൊക്കെയാ നിങ്ങൾ എഴുതി പിടിപ്പിച്ചിരിക്കുന്നത്
ശശി : ഓ ഇതിലെന്ത്, എംടിയുടെ കഥ തിരുത്തിയിട്ടുണ്ട് എന്ന് പറഞ്ഞ് പോസ്റ്റിട്ടവർ വരെയുണ്ട്
സുഹാസിനി : എന്നാലും എം ടി യെ ഒരിക്കലും കാണാത്ത നിങ്ങൾ എംടിയുമായി വലിയ ബന്ധമുള്ള പോലല്ലേ എഴുതി വച്ചത്
ശശി : ഓ, ഗാന്ധിജിയെ കണ്ടവരാണല്ലോ ഗാന്ധി ജയന്തിക്ക് ഇവിടെ ഗാന്ധി കവിതകളുടെ ഉരുൾപൊട്ടൽ തീർക്കുന്നത്.
സുഹാസിനി : അത് ശരിയാ, കഴിഞ്ഞ ഗാന്ധി സ്മരണ ദിനത്തിൽ ഒരാളെഴുതിയ കവിതയിൽ ഒരു വരി "അന്ന് ദണ്ഡിയാത്രക്ക് നമ്മൾ ഒരുമിച്ച് പോയതും " എന്നായിരുന്നു