Image

സ്വാഗതം (കവിത : ഷൈലാ ബാബു )

Published on 31 December, 2024
സ്വാഗതം (കവിത : ഷൈലാ ബാബു )

എങ്ങോ മറഞ്ഞൊരെൻ സുന്ദര സ്വപ്നങ്ങളിനിയും തളിരണിഞ്ഞരികിലായെത്തുമോ!
കത്തിക്കരിഞ്ഞതാ
മെൻ മനോവാടിയിലിനിയും
വാസന്ത ശ്രീ വിടർത്തീടുമോ!

പ്രതീക്ഷാത്തിളക്ക
ത്തിൻ
കിലുകിലാരവങ്ങ
ളാൽ
കാലരഥത്തിൻ്റെ ചക്രങ്ങളുരുളുമോ!
തെളിവാർന്ന സാതത്തിന്നരുവി
യായൊഴുകുമോ,
കടലാഴമായൊരെൻ
കദനത്തിൻ തീമഴ!

നറുനിലാത്തിങ്കളിൻ
തങ്കക്കതിരുക
ളായിരം പ്രതീക്ഷയാ യാത്മാവിലുണരുമോ!
സഹനത്തിൻ നാളുകളോടി
ത്തളരവേ,
ഒരു തരി
വെട്ടത്തിനായി ക്കൊതിച്ചുപോയ്!

സർവ്വ മനുജർക്കും
നന്മകൾ പെയ്യുവാൻ
കരുണാമയനവൻ
കരുണകൾ ചൊരിയുമോ!
കൊഴിയുമീ വത്സരച്ചിറകിലൂ
ടൊഴുകിയകലട്ടെൻ അശ്രുകണങ്ങളും

വിട പറഞ്ഞകലട്ടെ
സന്താപനാളുകൾ
ധന്യമായ് തീരട്ടെൻ
ശേഷിച്ച ജീവിതം!
കണ്ണീരിൻ വാസരം
കൺമുന്നിൽ മറയവേ,
ഒരാനന്ദദായക
പ്പുലരി പിറക്കട്ടെ!

ആദിത്യപ്രഭതൂകിയെത്തിടും നാളിന്
സ്വാഗതമോതുന്നു ഹർഷാരവങ്ങളാൽ
വർണവിവേചന
മില്ലാതെ വാണിടാൻ
നിറമാർന്ന സ്നേഹത്തിന്നാ
ശംസാമലരുകൾ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക