Image

ജീവവർഷം (കവിത: അശോക് കുമാർ. കെ)

Published on 31 December, 2024
ജീവവർഷം (കവിത: അശോക് കുമാർ. കെ)

കടന്നുപോയി
മറഞ്ഞു പോയി
ഒരു വത്സര വാസര
രാവുകൾ........
പലതുണ്ട് മുറിവ് കുത്തിയ
കരൾ പിളർന്ന
നൊമ്പരങ്ങൾ....
പലതുണ്ട് അപഹാസ്യതയുടെ
ചെളി തെറിച്ച കാൽപ്പാദങ്ങൾ...
എങ്കിലും പല കൈകൾ
പൂവുകൾ പിച്ചി വർഷമേകിയതും
രാഗലോലിതമാം
കിളിപ്പാട്ടുകളിൽ
ജീവ സംഗീതമുണർന്നതും
പോയ വത്സരമേ
നിന്നെ ഞാൻ പുൽകുന്നെങ്കിലും ....

കറുകറുത്തവാവു കഴിഞ്ഞ്
പൂർണ ചന്ദ്രിക തെളിയുമ്പോൽ,
പതഞ്ഞടിച്ച തിരകൾ നൂറുകൾ പിന്നെ
കരയെ ശാന്തമായി തലോടുന്നതും.

തൊപ്പി ചൂടി
മഞ്ഞിനെ തടഞ്ഞ്
തണുപ്പ് തേടുന്നതും

തെച്ചി ചെണ്ടുമല്ലി പിന്നെ
ഗന്ധമദ കുടമുല്ലകൾ
തട്ടിയുണർത്തിപ്പോയ
കാലമതു മെന്നിൽ തുടിച്ചതും

ബീച്ചു കടപ്പുറയിൽ 
പറന്നു പോയൊരു
പട്ടം പോൽ ഞാനറിയുന്നു...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക