Image

9/ 11 ഭീകരർക്കു വധശിക്ഷ ഒഴിവാക്കുന്ന ഡീൽ തടയാൻ ഡിഫൻസ് സെക്രട്ടറിക്കു ആവില്ലെന്നു കോടതി (പിപിഎം)

Published on 01 January, 2025
9/ 11 ഭീകരർക്കു വധശിക്ഷ ഒഴിവാക്കുന്ന ഡീൽ തടയാൻ ഡിഫൻസ് സെക്രട്ടറിക്കു ആവില്ലെന്നു കോടതി (പിപിഎം)

സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരർക്കു വധശിക്ഷ ഒഴിവാക്കാനുള്ള ഡീലിനെതിരെ പെന്റഗൺ സമർപ്പിച്ച അപ്പീൽ മിലിറ്ററി അപ്പീൽസ് കോർട്ട് ജഡ്‌ജ്‌ തള്ളി. ഈ മൂന്നു പേരും കുറ്റം സമ്മതിച്ചാൽ മരണ ശിക്ഷ ഒഴിവാകാം. ഖാലിദ് ഷെയ്ഖ് മുഹമ്മദ്, വലീദ് ബിൻ അട്ടാഷ്‌, മുസ്തഫ അൽ-ഹൌസാവി എന്നിവരുമായി ഡീൽ ഉണ്ടാക്കിയത് ജൂലൈ 31നാണ്.  

കാൽ നൂറ്റാണ്ടായി പ്രതികൾക്കു നിയമം നൽകുന്ന ശിക്ഷ കാത്തു കഴിയുന്ന കുടുംബങ്ങൾക്ക് ഇതു കനത്ത തിരിച്ചടിയുമായി.

ഡീൽ പുറത്തു വന്നതിനു തൊട്ടു പിന്നാലെ ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ അത് റദ്ദാക്കിയിരുന്നു. എന്നാൽ ഓസ്റ്റിനു അതിനുള്ള അധികാരം ഇല്ലെന്നു നവംബർ 6നു മിലിറ്ററി കോടതി തീർപ്പു കല്പിച്ചു.

അതേ വാദങ്ങൾ തന്നെയാണ് തിങ്കളാഴ്ച്ച 21 പേജ് വരുന്ന വിധിന്യായത്തിൽ അപ്പീൽ കോടതിയും ഉന്നയിച്ചത്. ഓഫിസ് ഓഫ് ദ മിലിറ്ററി കമ്മീഷൻസ് ആണ് ഡീൽ ഉറപ്പിച്ചത്.

മരിച്ചവരുടെ കുടുംബങ്ങൾ ചോദിക്കുന്ന പ്രധാന ചോദ്യം ഡീൽ ഉറപ്പിക്കുന്നതിനു മുൻപ് എന്തുകൊണ്ട് അവരോടു ചോദിച്ചില്ല എന്നാണ്. മൂവായിരത്തോളം പേരെ കൊന്നൊടുക്കിയ ഭീകരരാണ് വധശിക്ഷ ഒഴിവാക്കാൻ അനുമതി നേടുന്നത് എന്നവർ ചൂണ്ടിക്കാട്ടുന്നു.

ന്യൂ യോർക്ക് ട്വിൻ ടവർ ആക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിശാംന സേന അംഗം ക്രിസ്ത്യന്റെ 'അമ്മ സാലി റെജിൻഹാർഡ്‌ പറഞ്ഞു: "ഞങ്ങൾ 100% ഡീലിനെ എതിർക്കുന്നു. നടപടിക്രമങ്ങൾ മൊത്തത്തിൽ പിഴച്ചു."

മരിച്ചവരുടെ കുടുംബങ്ങൾ ചേർന്നുണ്ടാക്കിയ കൂട്ടായ്മയിൽ അംഗമായ അവർ പറയുന്നതു പ്രതികളെ കുറ്റകൃത്യം നടന്ന ഇടത്തു തന്നെ വിചാരണ നടത്തി ശിക്ഷിക്കേണ്ടതായിരുന്നു എന്നാണ്.

മൂന്നു പ്രതികളെയും ക്യൂബയിൽ ഗ്വണ്ടനാമോ തടവറയിൽ ആണ് പാർപ്പിച്ചിട്ടുള്ളത്. അത് മിലിറ്ററി ജയിൽ ആയതിനാലാണ് സൈനിക കോടതി വിചാരണ നടത്തിയത്.

ഓസ്റ്റിനു വീണ്ടും അപ്പീൽ നൽകാനുള്ള പഴുതുണ്ട്. പെന്റഗൺ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നു ഒരുദ്യോഗസ്ഥൻ പറഞ്ഞു. മിലിറ്ററി കമ്മീഷനോട് ജനുവരി 27 വരെ അവർ സമയം ചോദിച്ചു. 

Pentagon loses appeal in 9/ 11 deal 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക