Image

സുചിർ ബാലാജിയുടെ മരണം ആത്മഹത്യയല്ല, കൊല ചെയ്യപ്പെട്ടതാണെന്നു രണ്ടാമത്തെ ഓട്ടോപ്‌സിയിൽ സൂചന ഉള്ളതായി മാതാ പിതാക്കൾ (പിപിഎം)

Published on 01 January, 2025
സുചിർ ബാലാജിയുടെ മരണം ആത്മഹത്യയല്ല, കൊല ചെയ്യപ്പെട്ടതാണെന്നു രണ്ടാമത്തെ ഓട്ടോപ്‌സിയിൽ സൂചന ഉള്ളതായി മാതാ പിതാക്കൾ (പിപിഎം)

 

സുചിർ ബാലാജി കൊല ചെയ്യപ്പെട്ടതാണെന്നു രണ്ടാമത്തെ ഓട്ടോപ്‌സിയിൽ സൂചന ഉള്ളതായി യുവാവിന്റെ മാതാ പിതാക്കൾ എൻ ഡി ടി വിയോട് പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ചു കിടന്ന മുൻ ഓപ്പൺ എ ഐ ജീവനക്കാരൻ ആത്മഹത്യ ചെയ്തതാണെന്നു പോലീസ് തിരക്കിട്ടു വിധി എഴുതിയിരുന്നു.

എന്നാൽ 26 വയസുള്ള മകൻ സന്തുഷ്ടൻ ആയിരുന്നുവെന്നും ആത്മഹത്യ ചെയ്യാൻ കാരണമൊന്നും ഉണ്ടായിരുന്നില്ലെന്നും ബാലാജി രാമമൂർത്തിയും പൂർണിമ രാമറാവുവും പറയുന്നു. ബെഡ്റൂമിലും ബാത്റൂമിലും സംഘട്ടനം നടന്നതായി ഓട്ടോപ്‌സിയിൽ സൂചനയുണ്ട്. തലയിൽ പരുക്കേറ്റിരുന്നു.

ഇക്കാര്യത്തിൽ എഫ് ബി ഐ അന്വേഷണം ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ഡിസംബർ 22നു അവസാനം ഫോണിൽ സംസാരിക്കുമ്പോൾ ലോസ് ആഞ്ജലസിൽ ബർത്ഡേ പാർട്ടി കഴിഞ്ഞു മടങ്ങുന്ന സുചിർ ഉല്ലാസവാനായിരുന്നു എന്നവർ പറഞ്ഞു.

ഓപ്പൺ എ ഐയുടെ കോപ്പിറൈറ് ലംഘനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ ബാലാജിയെ അവരും ന്യൂ യോർക്ക് ടൈംസ് പത്രവും തമ്മിൽ നടക്കുന്ന കേസിൽ സുപ്രധാന സാക്ഷി ആക്കിയിരുന്നു. അതിനു ഒരാഴ്ചയ്ക്കു ശേഷമാണു മരണം ഉണ്ടായത്.

ഓപ്പൺ എ ഐ വിട്ട ബാലാജി മറ്റൊരു ജോലിക്കു ചേർന്നില്ലെന്നു 'അമ്മ പറഞ്ഞു. അവർ ഭീഷണിപ്പെടുത്തി എന്ന സാധ്യത പൂർണിമ ഉന്നയിച്ചു. ന്യൂ യോർക്ക് ടൈംസിനോട് തുറന്നു സംസാരിച്ചതിന്റെ പേരിലാണ് ഈ ജീവാപായം ഉണ്ടായതെന്ന് അവർ കരുതുന്നു.

ശില്പിയെപ്പോലെ ചുമതല വഹിച്ചിരുന്നു

പിതാവ് ബാലാജി പറഞ്ഞു: "അവൻ ഓപ്പൺ ഐയുടെ നിർണായക വിഭാഗത്തിൽ ഒരു ശില്പിയെപ്പോലെ ചുമതല വഹിച്ചിരുന്നു. എല്ലാം അറിയുന്നവൻ. മറ്റു കമ്പനികളിൽ ജോലി ചെയ്യാൻ പറ്റാത്ത ചില വ്യവസ്ഥകൾ ഉണ്ടായിരുന്നു താനും."

മാത്രമല്ല, സുചിർ സ്വന്തമായി ഗവേഷണം ചെയ്തിരുന്നു. എ ഐ വ്യവസായത്തിൽ ഏറ്റവും മികച്ച 10 പേരിൽ ഒരാളായിരുന്നു കാലിഫോർണിയയിൽ ജനിച്ചു വളർന്ന സുചിർ എന്നു പിതാവ് പറഞ്ഞു.

ഓപ്പൺ എ ഐ യിൽ ആർട്ടിസ്റ്റുകളുടെയും മാധ്യമ പ്രവർത്തകരുടെയും ഉത്പന്നങ്ങൾ കവർന്നെടുത്തിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. അത് അധാർമികം ആയതു കൊണ്ടാണ് സുചിർ പുറത്തു പറഞ്ഞത്. നാലു വർഷം ജോലി ചെയ്ത സുചിർ രാജിവച്ചതും അതു കൊണ്ടാണ്.

സത്യം തെളിയാൻ എഫ് ബി ഐ കേസ് അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യ ഗവൺമെന്റ് ഇക്കാര്യത്തിൽ സഹായിക്കണം.

ഓപ്പൺ എ ഐ സഹസ്ഥാപകൻ കൂടിയായ എലോൺ മസ്‌ക് ബാലാജിയുടെ മാതാപിതാക്കൾക്കു പിന്തുണ നൽകി. അതൊരു ആത്മഹത്യയാണെന്നു താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Suchir's parents say he was murdered 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക