ഡാളസ് മലയാളി അസ്സോസിയേഷന്റെ(DMA) 2024-ലെ ക്രിസ്തുമസ്, പുതുവത്സരാഘോഷം ഡിസംബര്‍ 29 ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍ പസന്ത് ഇന്‍്ഡ്യന്‍ റസ്റ്റോറന്റ് ഹാളില്‍ വര്‍ണ്ണഗംഭീരമായി നടത്തപ്പെട്ടു.
ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ നിരവധി മലയാളികളുടെ പങ്കാളിത്തം പരിപാടിയെ വിജയകരമാക്കി.
പരിപാടിയുട മുഖ്യ അതിഥികളായി ജോസ് ഓച്ചാലില്‍(Former LANA President) ജോസന്‍ ജോസന്‍ ജോര്‍ജ് (Former LANA President), ഫിലിപ്പ് ചാമത്തില്‍(FOMAA Former President) എന്നിവര്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു.
അമേരിക്കയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കമാന്‍ഡര്‍ വര്‍ഗ്ഗീസ് ചാമത്തില്‍, വ്യവസായിയും ഫ്‌ളവേഴ്‌സ് ടി.വി. ഡയറക്ടറുമായ ടി.സി.ചാക്കോ, AMICOS നോര്‍ത്തമേരിക്ക കോര്‍ഡിനേറ്റര്‍ ജിമ്മി കുളങ്ങര എന്നിവര്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നു. കൂടാതെ ഫോമയുടെ ദേശീയ നേതാക്കളായ ഫിലിപ്പ് ചാമത്തില്‍, ഗ്രേസി ജയിംസ്(Womens Forum Vice Chair FOMAA), മേഴ്‌സി സാമുവല്‍ (Former Womens Forum Vice chair FOMAA ), ജോസ് വടകര(Former R.V.P. Western Region FOMAA), രോഹിത് മേനോന്‍( Former Youth Rep FOMAA),സാമുവല്‍ മത്തായി(Former National Committe member FOMAA) എന്നിവര്‍ പരിപാടിയില്‍ ആശംകള്‍ നേര്‍ന്നു.
പതിനായിരക്കണക്കിന് മലയാളികള്‍ ജീവിക്കുന്ന ഡാലസില്‍ നിന്നു ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാര്‍ട്ടിസിപ്പേഷന്‍ ഡാലസില്‍ നിന്നും ഉണ്ടാകുമെന്ന് ഡി.എം.എ. പ്രസിഡന്റ് എബ്രഹാം വര്‍ഗ്ഗീസ് അറിയിച്ചു. കള്‍ച്ചറല്‍ പ്രോഗ്രാമിന് ചാക്കോ വര്‍ക്കി, അജിത് ജോസഫ്, ജിമ്മി കുളങ്ങര, ബെന്നി ജോണ്‍, സുശീല ജിമ്മി, ലിപി ബിജു, ഷീബാ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. ആര്യ അനിലിന്റെ ഗാനാലാപനവും ഏയ്ജല്‍ മറിയയുടെ നൃത്തവും ശ്രദ്ധേയമായിരുന്നു. മിസ്റ്റര്‍ ഫോമാ(2024-2026)ഉം സതേണ്‍ റീജിയന്‍ യൂത്ത് ചെയറുമായ ആരോണ്‍ മാത്യുവും, ജോഫിന്‍ സെബാസ്റ്റ്യനും, സൊഹാന്‍ ജോയിയും യുവജന കൂട്ടായ്മക്ക് നേതൃത്വം നല്‍കി.
ഡാലസ് മലയാളി അസ്സോസിയേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ നിരവധി കുടുംബങ്ങള്‍ മുന്നോട്ടു വരുന്നത് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം പകരുമെന്ന് ഫോമയുടെ നേതാവായ സാമുവല്‍ മത്തായി അഭിപ്രായപ്പെട്ടു. മെറിന്‍ പ്രിന്‍സ് മുഴുവന്‍ സമയ ഇ.എം.സി.ഇ.ഇ. ആയി പ്രവര്‍ത്തിച്ചു. അസോസിയേഷന്റെ സെക്രട്ടറി ഏബ്രഹാം മാത്യു സ്വാഗതവും, ട്രഷറര്‍ ജോസ് വടകര നന്ദിയും അറിയിച്ചു.