വിട ചൊല്ലാൻ വരട്ടെ
വിലപിക്കും ഹൃദയമേ
വിഫലമായൊന്നുമേ ഭവിച്ചതില്ല,
പുതുവർഷ പുലരിയെ വരവേൽക്കാം നമുക്കൊന്നായ്
ഒരിക്കലും തളരാത്ത മനസ്സുമായി, ഒരു പാഠമുൾക്കൊണ്ട ഹൃദയവുമായ്.
ഒരുമലർചെണ്ടായൊരുമിക്കാം നമ്മൾക്ക്,
ഒരു പാട്ടിൻ വരികളായൊരുമിച്ചീടാം!
ഒരു രാഗസ്വരങ്ങളായൊ രുമിച്ചീടാം നമ്മൾക്ക് പുതുവർഷ ഗാനങ്ങളാലപിക്കാം,
സ്വരരാഗഗംഗയിൽ അലിഞ്ഞു ചേരാം!
പോയവസന്തത്തിൻ നന്മയെ നമിച്ചിടാം,
തിന്മതൻപാഠങ്ങൾ തിരിച്ചറിയാം. നന്മയും തിന്മയുമുൾക്കൊണ്ട് നമ്മൾക്ക്
ശാശ്വത സത്യത്തെ തിരിച്ചറിയാം, ശാന്തിതൻ തീരത്ത് ചെന്നണയാം!
*ഒരു പാട് സ്നേഹത്തോടെ* *നേരുന്നു.....*
*എല്ലാ പ്രീയപ്പെട്ടവർക്കും*
*പുതുവത്സരാശംസകൾ*
*HAPPY 2025*