Image

ഒരു ജീവിതം ( കവിത : ഷലീർ അലി )

Published on 06 January, 2025
ഒരു ജീവിതം ( കവിത : ഷലീർ അലി )

"ഞാനയാൾക്ക് ദൈവത്തെ

പോലാരുന്നെടോ.. 

ദുഃഖം വരുമ്പോ വിളിച്ചുവരുത്തും

സന്തോഷം വരുമ്പോ മറന്നുപോകും..

എന്നുകരുതി ദുഃഖംവരട്ടെ ന്ന്

പ്രാർത്ഥിക്കാൻ പറ്റോ..

സന്തോഷമായിരിക്കട്ടെ എന്നല്ലാതെ

ആഗ്രഹിക്കാൻ പറ്റുവോ.. വരുമ്പോ വരും.. മിണ്ടുമ്പോ മിണ്ടും...

പിന്നെ പിന്നെ അയാള്ക്ക് ദുഃഖം വരാതെയായോ

എന്നെ ഓർക്കാത്തതാണോ 

ഒന്നുമറിഞ്ഞൂടാ..

അങ്ങനെയൊക്കെയങ്ങു പോയി

നമ്മള് ചുമ്മാ ഇങ്ങനെയൊക്കെയായി...

അല്ലേലും 

ആരെന്തൊക്കെ പറഞ്ഞാലും നമ്മള്...

കറയില്ലാതെ സ്നേഹിക്കപ്പെടുന്നെന്ന് 

തോന്നുന്നത് എന്റമാത്രമെന്നങ്ങനെ സ്വാർത്ഥതയോടെ സ്വന്തമാക്കി

വെക്കുന്നൊരാളുടെതായിരിക്കുമ്പഴാണ്

രണ്ടിലൊരാളിൽനിന്ന് 

അതങ്ങില്ലാതായാ പിന്നെ 

ഒരുവശം തളർന്ന  മനുഷ്യനെ പോലാ... അത്... 

ഒരു.... ജീവിതാണ്.......!!

Join WhatsApp News
Raju Thomas 2025-01-06 23:22:55
How true! And how well said!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക