ന്യു യോർക്ക്: കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അമേരിക്കയിലെ പ്രമുഖ
മലയാളം ഓൺലൈൻ പ്രസിദ്ധീകരണമായ ഇ-മലയാളി ലോക മലയാളികൾക്കായി സംഘടിപ്പിച്ച
ചെറുകഥ-കവിതാ മത്സരങ്ങളിലെ വിജയികൾക്ക് ഈ ശനിയാഴ്ച (ജനുവരി 11)
കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ
വിതരണം ചെയ്യുന്നതാണ്. (ബാനർജി റോഡ്, കലൂർ)
വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ അമേരിക്കൻ മലയാളികളുമായി
ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഏതാനും സംരംഭകരേയും ആദരിക്കും.'
എം.കെ. രാഘവൻ എം.പി. മുഖ്യാതിഥി ആയിരിക്കും. മുൻ വിദ്യാഭ്യാസ ഡയറക്റ്ററും എഴുത്തുകാരനുമായ കെ.വി. മോഹൻ കുമാർ, ശാന്തിഗിരി ആശ്രമം സെക്രട്ടറിയും ചിന്തകനുമായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എഴുത്തുകാരികളായ കെ. രേഖ, ദീപ നിശാന്ത്, അനു ചന്ദ്ര എന്നിവർ പ്രഭാഷണം നടത്തും.
ചെറുകഥ മത്സരത്തിന് ഒന്നാം സമ്മാനം 50,000 രൂപയും ഫലകവുമാണ്. രണ്ടാം
സമ്മാനം 25000 രൂപ. മൂന്നാം സമ്മാനം 15000 രൂപ. ഒന്നാം സമ്മാനം
സുരേന്ദ്രൻ മങ്ങാട്ട് (കാകവൃത്താന്തം) ജെസ്‌മോൾ ജോസ് (ഒറ്റപ്രാവുകളുടെ
വീട്) എന്നിവർ പങ്കിട്ടു. രണ്ടാം സമ്മാനം രാജീവ് ഇടവ (വീട്), സിന്ധു ടി
ജി (ഓതം) എന്നിവർക്കാണ്. മൂന്നാം സമ്മാനം ദിവ്യാഞ്ജലി പിക്ക് ലഭിച്ചു
(നോട്ട്റോക്കറ്റുകൾ)
സ്പെഷ്യൽ ജൂറി അവാർഡ്
ജോസഫ് എബ്രഹാം: നാരായണീയം
ജൂറി അവാർഡുകൾ
1. അമ്പിളി കൃഷ്ണകുമാർ: ഒറ്റമന്ദാരം
2. രേഖ ആനന്ദ്: മുല്ലപെരിയാർ തീരത്തെ മുല്ലപ്പൂക്കാരി
3. ആൻസി സാജൻ: അയത്നലളിതം ; കഥകൾ
4. സിമ്പിൾ ചന്ദ്രൻ: ആകാശം തൊട്ട ചെറുമരങ്ങൾ
5. രാജ തിലകന്‍: ബദ്റൂല്‍ മുനീര്‍
6. ഷാജുബുദീന്‍: ഇലച്ചാർത്തുകൾക്കിടയിലെ ഇലഞ്ഞി മരങ്ങൾ
7. പാർവതി ചന്ദ്രൻ: പിശാചിനി
8. ഹസ്ന വി പി: നോവ് പടര്‍ന്നൊരു നോമ്പോര്‍മ്മ
9. സജിത ചന്ദ്രന്‍: രഹസ്യ കുടുക്ക
10. ശ്രീകണ്ഠൻ കരിക്കകം: കുണ്ടമൺകടവിലെ പാലം
11. ശ്രീവത്സൻ പി.കെ : ഗോളാന്തരയാത്ര
12. സ്വാതി ആർ. കൃഷ്ണ
കവിതാമൽസരത്തിനു ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5000
രൂപയുമാണ്. ഒന്നാം സമ്മാനം രാധാകൃഷ്ണൻ കാര്യക്കുളവും
(നിന്നോടെനിക്കിഷ്ടമാണ്) ഷിനിൽ പൂനൂരും ( മുഖംമൂടി) പങ്കിട്ടു.
രണ്ടാം സമ്മാനം രമ പ്രസന്ന പിഷാരടി: കോവഡ ഇരിയ’യിലെ ഇടയക്കുട്ടികൾ
ജൂറി അവാർഡ് വിജയികൾ
1. ശ്രീലേഖ: വീട്ടിലേക്കുള്ള വഴി
2 . ആനന്ദവല്ലി ചന്ദ്രൻ: വൈഡൂര്യമാലകൾ
3. വേണുനമ്പ്യാർ: ഈ നിമിഷം
4. രാജരാജേശ്വരി: ഉഷസെ, സ്വസ്തി
ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം.
വിവരങ്ങൾക്ക്: സുബോധ് മാണിക്കോത്ത് 9995611116
ജോർജ് ജോസഫ് 1 917 324 4907
സാമുവൽ ഈശോ 1 917 662 1122