Image

വെറോണി മാവിയുടെ സങ്കടങ്ങൾ - 2 ( കഥ : അന്നാ പോൾ )

Published on 09 January, 2025
വെറോണി മാവിയുടെ സങ്കടങ്ങൾ - 2 ( കഥ : അന്നാ പോൾ )

ഇപ്പോൾ വെറോണി മാവിയെ അറിയുന്നവർ നാട്ടിൽ അധികമില്ല. അറിയുന്നവരാകട്ടെ,അവരെ കഴിയുന്നത്ര ഒഴിഞ്ഞു മാറിപ്പോകും.
പരസ്പരബന്ധമില്ലാതെ  ദീർഘനേരം സംസാരിക്കുന്ന അവരോടു മനുഷ്യത്വത്തിന്റെ പേരിൽ ചിലർ എന്തെങ്കിലും  മിണ്ടിയാലായ്.
ഒരു കാലത്തു വെറോണി മാവിയെ എല്ലാവർക്കും ആവശ്യമുണ്ടായിരുന്നു.
കല്യാണങ്ങൾക്കു കലവറ മേൽനോട്ട മേറ്റാൽ പിന്നെ വിശ്രമിക്കുന്നതു എല്ലാം കഴിഞ്ഞു എല്ലാവരും പോയിക്കഴിഞ്ഞാണു സദ്യക്കുള്ള സാധനങ്ങൾ കാത്തുസൂക്ഷിക്കുന്നതു o പിറ്റേദിവസം കലവറയിൽ അവയെല്ലാം വിളമ്പാൻ പാകത്തിനു അടുക്കി വെയ്ക്കുന്നതും മാവിയാണു.... ഒരാളേയും കലവറയ്ക്കുള്ളിൽ ആവശ്യമില്ലാതെ കയറ്റില്ല. ഒരു പഴമോ ഇത്തിരി ചോറോ പോലും അവരുടെ അനുവാദമില്ലാതെ പുറത്തേയ്ക്കു പോകില്ല. കടപ്പുറത്തെ പെണ്ണുങ്ങൾ കേട്ടിട്ടു പോലുമില്ലാത്ത പലഹാരങ്ങളും കേക്കും വൈനും മാവി ഉണ്ടാക്കിയിരുന്നു.
അതെല്ലാം അവർ മട്ടാഞ്ചേരിയിലെ ഒരു ചട്ടക്കാരിയുടെ ബേബി സിറ്ററായി ജോലി നോക്കുമ്പോൾ കണ്ടു പഠിച്ചതാണു..
എത്രയെത്ര വീടുകളിൽ ജോലി നോക്കിയാണു ജീവിതാവശ്യങ്ങൾ നിറവേറ്റിയിരുന്നതു!!

 ജീവിതത്തിലേയ്ക്കു ദുരന്തങ്ങൾ ഒന്നൊന്നായ്ക്കുന്നു വന്ന ആ നാളുകൾ....::
യൗവ്വനത്തിന്റെ ഉച്ചവെയിലിൽ വൈധവ്യം ഇരുൾ പടർത്തിയപ്പോൾ പകച്ചുപോയെങ്കിലും... അവർ ജീവിതത്തോടു പടവെട്ടി ഒരു പോരാളിയുടെ വീറോടെ!:
ഒന്നിനോടും തോറ്റുകൊടുക്കാതെ .... പക്ഷേ ജീവിതം അവരെ തോൽപ്പിച്ചു കൊണ്ടിരുന്നു.
ഒന്നുരണ്ടു ദിവസം പനിച്ചു കിടന്ന ആന്റപ്പൻ പെട്ടെന്നൊരു ദിവസം അബോധാവസ്ഥയിലാവുകയും... പിന്നീട് ഡോക്ടർക്കും മരുന്നുകൾക്കും  പ്രാർത്ഥനകൾക്കും പിടികൊടുക്കാതെ മരണത്തിലേയ്ക്കു നടന്നു പോവുകയും ചെയ്തതു അവരുടെ പ്രാണനു താങ്ങാവുന്നതിലധികമായിരുന്നു.
ഒറ്റപ്പെട്ടു പോയവളുടെ വേദനകൾ വിങ്ങുന്ന മനസ്സുമായ് കുറേക്കാലം അവർ ഒരേ മുറിയിൽ അടച്ചിരുന്നു. ഉദയവും അസ്തമയവും വെയിലും മഴയും തൊട്ടരികിലുള്ള കടലിരമ്പം പോലും അറിയാതെയുള്ള ഇരുപ്പ്!!

നിരാശാബോധത്തിൽ നിന്നും കരകയറാനാവാതെ അവരുടെ മനസ്സിന്റെ താളം ക്രമേണ തെറ്റി തുടങ്ങി.

ഇരുൾ മൂടിയ ആ ജീവിത കാലങ്ങളിൽ തന്റെ സങ്കടങ്ങൾ പങ്കു വെയ്ക്കാനാരുമില്ലാതെ... വ്യസന ഭാരത്താൽ തകർന്ന മനസ്സുമായ് അവർ ജീവിതം തള്ളിനീക്കി. അപ്പോഴും ഉള്ള 1 ന്റെ ഉള്ളിൽ ആ പ്രതീക്ഷ മങ്ങാതെ നിന്നു....തന്റെ മൂത്ത മകൻ... ജോസൂട്ടി പന്ത് റണ്ടാം വയസ്സിൽ ക്ലീറ്റോയ്ക്കൊപ്പം ഏറെ പ്രതീക്ഷയോടെ താൻ വണ്ടികയറ്റിവിട്ട മകൻ... അവന്റെ ഭീതി നിറഞ്ഞ നോട്ടം ഓർക്കുമ്പോൾ നെഞ്ചു പിളരുന്നതു പോലെ...
സങ്കടങ്ങളുടെ തീവ്രതയിൽ ഉള്ളുരുകുമ്പോൾ അവർ കടപ്പുറത്തേയ്ക്കു നടക്കും.
തന്നെ എന്നും തോൽപ്പിച്ച ജീവിതത്തെ എന്നിട്ടും അവർ വെറുത്തില്ല. ഇഷ്ടപ്പെട്ടുമില്ല: നിസംഗമായ് സ്വീകരിച്ചു.
കാലം അതിന്റെ ഭ്രാന്തൻ ആവേഗങ്ങളിൽ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു.

തന്റെ നിദ്ര കളെ അശാന്തമാക്കിക്കൊണ്ടു ഒരു സ്വപ്നം എന്നും കടന്നുവരും.. ഇടവകപ്പള്ളിയിലെ പെരുന്നാൾ തിരക്കിൽ താൻ നിൽക്കുമ്പോൾ തന്റെ ജോസൂട്ടിയും അവന്റെ പെമ്പിളയും തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ നടന്ന കലുന്നു. ചിലപ്പോൾ അതേ സ്വപ്നം മറ്റൊരു തരത്തിൽ ക്കാണും.
അപരിചിതവും വിജനവുമായ ഏതോ ഒരു പാതയോരത്തു താൻ നിൽക്കുമ്പോൾ അവർ തന്നെ ക്കുന്നു പോവുന്നു.
ഉറക്കം ഞെട്ടിയുണർന്നാൽപ്പിന്നെ നേരം പുലരുവോളം കണ്ണും തുറന്നു കിടക്കും. ഒരു കടും ചായ കുടിക്കാൻ തോന്നിയാലും... ലൈറ്റിടാനും അടുക്കളയിൽക്കയറാന്തും മിനക്കെടാറില്ല... വാസ്തവം പറഞ്ഞാൽ പേടിച്ചിട്ടാണു... വെറുതേയെന്തിനാണു ആന്റപ്പന്റെ പെമ്പിളയെ ശുണ്ഠി പിടിപ്പിക്കുന്നതു... അവക്കടെ ഒറക്കോം കളഞ്ഞാപ്പിന്നെ അവളു ഒച്ച വെക്കും... തൊണ്ട വരണ്ട ങ്ങനെ ഓരോന്നു ഓർത്തു കിടക്കും.... ചിലപ്പോൾ പാതിമയക്കത്തിൽ അപ്പൻ വിളിക്കുന്ന പോലെ തോന്നും... വാത്സല്യം മുഴുവൻ കലർത്തിയുള്ളവിളി.... വെറോണിയേ മകാളിങ്ങു വന്നേ"
ആത്മാവിൽ പച്ച കുത്തിയ പോലെ മായാതെ കിടക്കുന്ന സ്വരം!!
വെറോണിക്കായെന്നു ഒരിക്കലും അപ്പനോ അമ്മയോ ആങ്ങളമാരോ കടപ്പൊറത്താരും വിളിച്ചിട്ടില്ല.... ഇപ്പോൾ തന്റെ പേരുപോലുമറിയാത്ത ആളുകൾ....ചില ദിവസങ്ങളിൽ വെയിലിനു ചൂടാറുമ്പോൾ അവർ കടപ്പുറത്തേയ്ക്കു നടക്കും.
കരയ്ക്കു കയറ്റി വെച്ചിരിക്കുന്ന ഏതെങ്കിലും വള്ളത്തിന്റെ തണലിലിരുന്നു കടലിന്റെ അനന്തതയിലേയ്ക്കു നോക്കിയിരിക്കും ഇരുട്ടു പരക്കുന്നതറിയാതെ..... ആന്റപ്പന്റെ പെമ്പിളയ്ക്കു അവർ ഒരു ഭാരമായിത്തീർന്നു.
മിക്ക ദിവസങ്ങളിലും കലഹവും... നിലവിളിയും അയലത്തെ വീടുകളോളമെത്തും...
: രാവും പകലും ജോസൂട്ടീ മകനേ... എന്നു വിളിച്ചു തേങ്ങിക്കരയും.
ഒരു നാൾ ദേഷ്യം സഹിയ്ക്കാനാവാതെ അവൾ ആ രഹസ്യം വിളിച്ചു പറഞ്ഞു..." മൂത്ത മകൻ ജോസൂട്ടിയിപ്പം പളനിയപ്പനാ.. തമിഴത്തി ഭാര്യേം മൂന്നു മക്കളുമായി നാഗർകോവിലിൽ ഹോട്ടൽ നടത്തുന്നുണ്ടു്... അമ്മായിയപ്പന്റെ ഹോട്ടൽ.... ഇവിടെ നിന്നും നേഴ്സിങ് പഠിക്കാൻ പോയ ജെ സി മോടെ അപ്പനാ പറഞ്ഞതു... അയാളു കണ്ടു. സംശയം തോന്നി ചോദിച്ചപ്പം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് വല്ലാതെ സങ്കടപ്പെട്ടു. വീട്ടിലോട്ടു വരുന്നില്ലേന്നു അയാളു ചോദിച്ചപ്പം അവന്റെ കണ്ണിൽതെളിഞ്ഞ പകയുടെ കനലാട്ടം കണ്ടയാൾ പേടിച്ചു പോയെന്നു.!! ആൻറപ്പൻ മരിച്ചെന്നു പറഞ്ഞതു കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു... റാണി മോളുടെ വിശേഷങ്ങളും അന്വേഷിച്ചു. പക്ഷേ മാവിയുടെ കാര്യം ഒന്നും ചോദിച്ചില്ലെന്നയ്യാളു പറഞ്ഞു. എങ്കിലും പോരാൻ നേരം അയാൾ ഓർമ്മിപ്പിച്ചു അമ്മയെ വന്നു ഒന്നു കണ്ടിട്ടു പോരൂ...നിന്റെ കാര്യം പറഞ്ഞു കരച്ചിലാ..''..." എന്നെ ഉപേക്ഷിച്ച അമ്മയെ ഞാനെന്തിനു കാണണം 2... അമ്മയെ എനിയ്ക്കു കാണണ്ടാ.....ആ വാക്കുകളോരോന്നും മനസ്സിനെ പൊള്ളിച്ചു കൊണ്ടു വെറോണി മാവി കേട്ടിരുന്നു...."ന്റെ പുണ്യാളനേം മറന്നു കളഞ്ഞല്ലോ... ഒരു നീണ്ട നെടുവീർപ്പിനു ശേഷം അവർ പറഞ്ഞു....
കരയിലേയ്ക്കമർന്നണഞ്ഞ ഒരു വലിയ തിരയുടെ ശബ്ദം അതിനെ വിഴുങ്ങി ഇറങ്ങിപ്പോയി.....
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക