കടിയുമില്ല
കടിയനുമില്ല
കടിച്ചിട്ടെന്തു കാര്യം
പൊടിയുമില്ല
പൊടിയനുമില്ല
പൊടിച്ചിട്ടെന്തു കാര്യം
ചതിയുമില്ല
ചതിയനുമില്ല
ചതിച്ചിട്ടെന്തു കാര്യം
ജനിയുമില്ല
മൃതിയുമില്ല
ജനിച്ചിട്ടെന്തു കാര്യം
ജയവുമില്ല
തോൽവിയുമില്ല
ജയിച്ചിട്ടെന്തു കാര്യം
കളിയുമില്ല
കാര്യവുമില്ല
ജീവിച്ചിട്ടെന്തു കാര്യം
മതവുമില്ല
ജാതിയുമില്ല
പോരടിച്ചിട്ടെന്തു കാര്യം
തീരത്തുമില്ല
തിരയിലുമില്ല
തിരഞ്ഞിട്ടെന്തു കാര്യം
വാമൊഴിയിലുമില്ല
വരമൊഴിയിലുമില്ല
പറഞ്ഞിട്ടെന്തു കാര്യം!