ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവായ- സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ കരൺ ജോഹർ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് കരണ്‍ പങ്കുവെച്ച റിലേഷന്‍ഷിപ്പ് സ്റ്റാറ്റസാണ്. താന്‍ ഇന്‍സ്റ്റഗ്രാമുമായി ഡേറ്റിങ്ങിലാണ് എന്നാണ് താരം കുറിച്ചത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം രസകരമായ ഡേറ്റിങ് ലൈഫിനെക്കുറിച്ച് പങ്കുവച്ചത്. 'ഞാന്‍ ഇന്‍സ്റ്റഗ്രാമിനെ ആണ് ഡേറ്റ് ചെയ്യുന്നത്. അത് എന്നെ കേള്‍ക്കും, എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ സഹായിക്കും. എന്റെ ചില ബില്ലുകളും അത് അടയ്ക്കുന്നുണ്ട്. പിന്നെ എങ്ങനെയാണ് സ്‌നേഹം ഇല്ലാതിരിക്കുക? '- കരണ്‍ ജോഹര്‍ കുറിച്ചു.