Image

ജിം വർക്കൗട്ടിനിടെ രശ്‍മിക മന്ദാനയ്ക്ക് പരുക്കേറ്റു

Published on 12 January, 2025
ജിം വർക്കൗട്ടിനിടെ രശ്‍മിക മന്ദാനയ്ക്ക് പരുക്കേറ്റു

ജിം വർക്കൗട്ടിനിടെ രശ്‍മിക മന്ദാനയ്ക്ക് പരുക്കേറ്റു.അല്ലു അര്‍ജുന്‍റെ നായികയായി എത്തിയ പുഷ്പ ഫ്രാഞ്ചൈസിയാണ് രശ്മികയുടെ താരമൂല്യം ഇത്രയും ഉയര്‍ത്തിയത്. കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലും രശ്മികയുടേതായി നിരവധി ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. രശ്‌മികയുടെ നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

എന്നാൽ താരത്തിന് പരുക്കേറ്റ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ജിമ്മിലെ പരിശീലനത്തിനിടെയാണ് രശ്മികയുടെ വലതുകാലിന് പരുക്കേറ്റത്. തന്‍റെ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ട് രശ്മിക ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന തന്‍റെ മൂന്ന് ചിത്രങ്ങളുടെ സംവിധായകരോട് ഷൂട്ടിംഗ് നീളുന്നതിന് ക്ഷമ ചോദിക്കുന്നുമുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക