Image

ഗീതാഞ്ജലി (ഗീതം 51 : എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 16 January, 2025
ഗീതാഞ്ജലി (ഗീതം 51 : എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

(ഗീതാഞ്ജലിയിലെ ആദ്യത്തെ 50 ഗീതങ്ങള്‍ പഞ്ചചാമര വൃത്തത്തിലാണ്
വിവര്‍ത്തനം ചെയ്തത്, അടുത്ത 53 ഗീതങ്ങള്‍ കേക, സര്‍പ്പിണി, മഞ്ജരി,
സ്രഗ്ദ്ധര, ശാര്‍ദ്ദൂലവിക്രീടിതം തുടങ്ങിയ വൃത്തഘടനകളിലാണ്
വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കന്നത്.)

Geetham 51

The night darkened. Our day's work had been done. We thought that the
last guest had arrived for the night and the doors in the village were all shut.
Only some said, the king was to come. We laughed and said 'No, it cannot be !'.
It seemed there were knocks at the door and we said it was nothing but
the wind. We put out the lamps and lay down to sleep. Only some said, 'It is the
messenger !' We laughed and said 'No, it must be the wind!'

There came a sound in the dead of the night. We sleepily thought it
was the distant thunder. The earth shook, the walls rocked, and it troubled us in
our sleep. Only some said, it was the sound of wheels. We said in a drowsy
murmur, 'No, it must be the rumbling of clouds!'

The night was still dark when the drum sounded. The voice came 'Wake
up! Delay not!' We pressed our hands on our hearts and shuddered with fear.
some said, 'Lo, there is the king's flag!' We stood up on our feet ad cried 'There
is no time for delay!'

The king has come – but where are lights, where are wreaths? Where is
the throne to seat him? Oh, shame! Oh utter shame! Where is the hall, the
decorations? Some one has said, 'Vain is this cry! Greet him with empty hand,
lead him into thy rooms all bare!'

Open the doors, let the conch- shells be sounded! In the depth of the night
has come the king our dark, dreary house. The thunder roars in the sky. The
darkness shudders with lightning. Bring out thy tattered piece of mat and spread
it in the courtyard. With the storm has come of a sudden our king of the fearful
nig-ht .

ഗീതം 51

നിശീഥിയെത്തീ യിരുളും പടര്‍ന്നു
നിവൃത്തിയായ് ജോലികളും ക്രമത്തില്‍
ആരും വരില്ലീ വഴിയെന്നുറച്ച്
അടച്ചു വീടിന്‍ കതകൊക്കെ ഭംഗ്യാ.
ധരേശനിന്നിങ്ങെഴുന്നള്ളുമെന്ന്
ആരോ വിളിച്ചിങ്ങു പറഞ്ഞതിങ്കല്‍
ചിരിച്ചുകൊണ്‍ടുത്തരമേകി ഞങ്ങള്‍
ആരും വരില്ലീ നിശയിങ്കലിന്ന്,
വാതില്‍ക്കല്‍ മുട്ടുന്ന സ്വനം ശ്രവിച്ച്
'കാറ്റായിരിക്കാമതു്' ചൊല്ലി ഞങ്ങള്‍
ദൂതന്റെ ശബ്ദധ്വനിയെന്നു കേള്‍ക്കെ
കാറ്റായിരിക്കാമത്' ചൊല്ലി വീണ്‍ടും,
രാവായ നേരത്തു മുഴങ്ങി വീണ്‍ടും
ഭൂവും കുലുങ്ങുന്നൊരു ഘോരശബ്ദം
അംഭോദ ഗര്‍ജ്ജ സ്വനമായ് നിനയ്‌ക്കെ
തേരിന്റെ ചക്രധ്വനിയെന്നുരച്ചാര്‍,
ഘോരാന്ധകാരത്തില്‍ മുഴങ്ങി ഭേരി
'ഒരുങ്ങുവിന്‍ രാജപതാക കാണ്‍മൂ'
വിറച്ചു മാറില്‍ക്കരവും പിണച്ച്
പെട്ടെന്നുണര്‍ന്നെങ്ങള്‍ ഭയാര്‍ത്തരായി,
രാജാവിനെയെങ്ങനെ സ്വീകരിക്കും ?
രാജാവണഞ്ഞിങ്ങു നിനച്ചിടാതെ
സിംഹാസനം, ദീപിക, മാല്യമെങ്ങോ
മഹീശ സ്വീകാര മിതെന്തു ചെയ്യും?
വൃഥാ വിളിച്ചങ്ങലയിട്ടിടാതെ
വെറും കരത്തോടെയൊഴിഞ്ഞ വീട്ടില്‍
വേഗത്തില്‍ മുറ്റത്തൊരു പായ് വിരിച്ച്
വിളിച്ചു ഭൂപാലനെയാനയിക്കൂ!
ഇരുട്ടിലൂടെത്തി തമോധിനാഥന്‍
പ്രകമ്പനത്തോടിവിടെത്തി രാജന്‍
ശൂന്യാംബരേ മിന്നലിടി സ്വനം കേള്‍
ശംഖധ്വനത്തോടെ തുറക്കു വാതില്‍.
……………………………………
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
(Yohannan.elcy@gmail.com)

Read More: https://emalayalee.com/writer/22


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക