Image

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിംഷോ 'എങ്കിലെ എന്നോട് പറ ' 25-ന്റെ നിറവില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 16 January, 2025
 ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിംഷോ 'എങ്കിലെ എന്നോട് പറ '  25-ന്റെ നിറവില്‍

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ 'എങ്കിലെ എന്നോട് പറ' ജനുവരി 25, 2025-നു 25-മത്തെ എപ്പിസോഡ് വിജയകരമായി പൂര്‍ത്തിയാക്കുന്നു. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ജനുവരി 25നും 26നും  പ്രത്യേക എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യുന്നു . മലയാള സിനിമ, ടെലിവിഷന്‍ രംഗത്തുള്ള പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഈ പ്രത്യേക എപ്പിസോഡുകള്‍ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം നല്‍കും.
പ്രശസ്ത ദക്ഷിണേന്ത്യന്‍ നടി ആശ ശരത്, പ്രശസ്ത മലയാള നടന്‍ ജഗദീഷ്, അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് എന്നിവരാണ് സ്‌പെഷ്യല്‍ എപ്പിസോഡില്‍ പങ്കെടുക്കുന്നത്.  ഹാസ്യവും, ആവേശവും, നിറഞ്ഞ ഈ എപ്പിസോഡുകള്‍ പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും. 

സിനിമാതാരങ്ങളും ബിഗ് ബോസ് ഇഷ്ടതാരങ്ങളുമായ ശ്വേത മേനോനും സാബു മോനും അവതരിപ്പിക്കുന്ന 'എങ്കിലെ എന്നോട് പറ' അതിന്റെ ഗെസ്സിംഗ് ഗെയിം, കോമഡി, താരസാന്നിദ്ധ്യം  എന്നിവയാല്‍ പ്രേക്ഷകരെ കീഴടക്കി മുന്നേറുന്നു.

ജനുവരി 25, 26 ( ശനി , ഞായര്‍ ) തീയതികളില്‍  രാത്രി 9 മണിക്ക് ഏഷ്യാനെറ്റില്‍  'എങ്കിലെ എന്നോട് പറ 'യുടെ പ്രത്യേക എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക