Image

മഞ്ഞനിക്കര ബാവായുടെ പെരുന്നാള്‍ ഫെബ്രുവരി 8,9 തീയതികളില്‍ ചിക്കാഗോയില്‍ ആഘോഷിക്കുന്നു

വര്‍ഗീസ് പാലമലയില്‍ Published on 17 January, 2025
മഞ്ഞനിക്കര ബാവായുടെ പെരുന്നാള്‍ ഫെബ്രുവരി 8,9 തീയതികളില്‍ ചിക്കാഗോയില്‍ ആഘോഷിക്കുന്നു

ചിക്കാഗോ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രീയര്‍ക്കീസ് ബാവായുടെ 93-മത് ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയിലുള്ള സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മാര്‍ക് ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 8,9 (ശനി, ഞായര്‍) തീയതികളില്‍ അറോറയിലുള്ള സെന്റ് മാര്‍ക്ക് ക്‌നാനായ യാക്കോബായ ഇടവകയുടെ (361 Marion Ave, Auroru) അഭിമുഖ്യത്തില്‍ നടത്തും.

ക്‌നാനായ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളിലേക്ക് വിശ്വാസികളേവരും വന്ന് സംബന്ധിക്കണമെന്ന് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജി കുര്യാക്കോസ് (847 571 4965), ജോജോ കെ. ജോയി (224 610 9652), റോഡ്‌നി സൈമണ്‍ (630 730 8218) എന്നിവരുമായി ബന്ധപ്പെടുക.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക