Image

ബൈഡൻ 2,500 തടവുകാർക്ക് ശിക്ഷ ഇളവ് പ്രഖ്യാപിച്ചു (പിപിഎം)

Published on 17 January, 2025
ബൈഡൻ   2,500 തടവുകാർക്ക് ശിക്ഷ ഇളവ് പ്രഖ്യാപിച്ചു (പിപിഎം)

ജയിലിൽ കഴിയുന്ന 2,500 തടവുകാർക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നുവെന്നു പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. ഇവരെല്ലാം അക്രമം ഇല്ലാത്ത കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരാണ്.

ഇവർ എല്ലാവരും ആനുപാതികമല്ലാത്ത ദീർഘ ശിക്ഷയിൽ കഴിയുന്നവർ ആണെന്നു ബൈഡൻ പറഞ്ഞു. ഇന്നത്തെ നിയമങ്ങൾ അനുസരിച്ചാണെങ്കിൽ ഇത്ര നീണ്ട ജയിൽ ശിക്ഷ ഇവർക്കു ലഭിക്കില്ല.

ശിക്ഷ നൽകുന്നതിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോഴാണ് അവസരം. 2010 ഫെയർ സെന്റെൻസിങ് ആക്ട്, 2018 ഫസ്റ്റ് സ്റ്റെപ് ആക്ട് എന്നിവ അനുസരിച്ചു അവ തിരുത്തണം.

"ചരിത്രപരമായ തെറ്റുകൾ, ശിക്ഷ നൽകുന്നതിൽ വന്ന പിഴവുകൾ എന്നിവ കണക്കിലെടുത്തു അർഹിക്കുന്നവർക്ക് കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും തിരിച്ചു പോകാനുള്ള അവസരം നൽകണം," ബൈഡൻ പറഞ്ഞു.

മറ്റു പ്രസിഡന്റുമാർ നൽകിയ ദയവിനേക്കാൾ ആയിരക്കണക്കിനു കൂടുതൽ ആളുകൾക്ക് ഈ ആനുകൂല്യങ്ങൾ ബൈഡൻ  നൽകുന്നു. "യുഎസ് ചരിത്രത്തിൽ ഏതു പ്രസിഡന്റിനേക്കാളും അധികം മാപ്പും ശിക്ഷയിളവും ഞാൻ നൽകി."

ഡിസംബറിൽ വധശിക്ഷ കാത്തു കഴിയുന്ന 40 പേരിൽ 37 പേർക്ക് ബൈഡൻ ശിക്ഷ കുറച്ചു നൽകി. വധശിക്ഷയ്ക്കു പകരം പരോൾ ഇല്ലാത്ത ജീവപര്യന്തമാണ്‌ അവർക്കു നൽകിയത്.

പുത്രൻ ഹണ്ടർ ബൈഡനു മാപ്പു നൽകി കേസ് അവസാനിപ്പിച്ചതിനും ബൈഡൻ കടുത്ത വിമർശനം നേരിട്ടു.

Biden commutes jail sentences for 2,500 people

 

Join WhatsApp News
Sunil 2025-01-17 19:58:14
Biden is so proud that he commutes jail sentence for 2500 criminals who are drug traffickers. We can't wait this Biden guy get out of Washington and not to hurt our country any more.
Presidential adviser 2025-01-17 22:17:56
Only 3 days left Mr. President. Mark your calendar. Don’t forget to pardon yourself. After January 20, you will have to beg to Mr.Trump for that. Just tell him that you were the Vice President long time ago and you were a weepy. Trump won’t remember.
Nature is against him 2025-01-17 23:27:13
President-elect Donald Trump will take the oath of office from inside the Capitol Rotunda on Monday due to forecasts of intense cold weather, upending months of meticulous planning for a massive outdoor event with crowds sprawling down the National Mall. “The weather forecast for Washington, D.C., with the windchill factor, could take temperatures into severe record lows,” Trump posted on his Truth Social platform. “There is an Arctic blast sweeping the Country. I don’t want to see people hurt, or injured, in any. He can stand or lie-down on the Rotunda where Jimmy Carter was lying in State.
Trump's New York Fraud case 2025-01-17 23:37:50
The civil judgment in President-elect Donald Trump’s New York fraud case quietly hit a new staggering milestone: half a billion dollars. The eye-popping figure – which a spokesperson for New York Attorney General Letitia James confirmed Thursday reached $502 million – means Trump will likely enter the White House with the massive debt still hanging over his head as he pursues an appeal, CBS News reported.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക