എൻ്റെ ഹൃദയം എപ്പഴോ
'നമ്മുടെ ഭൂമി'യായി മാറി
വളരെ കുഞ്ഞു നാളിൽ തന്നെയതു സംഭവിച്ചു.
എൻ്റെ അച്ഛനാണതിന് ഉത്തരവാദി
അച്ഛനെപ്പോഴും സമത്വത്തെക്കുറിച്ച് പറയുമായിരുന്നു
നീയും ഞാനുമിങ്ങനെ അല്ലല്ലൊന്നുമില്ലാതെ
പാടുകയും ആടുകയും തെരുതെരെ തമാശകൾ പറഞ്ഞ് ചിരിച്ചുല്ലസിക്കുന്ന
ഒരു 'നാളെ'യെക്കുറിച്ച്
അച്ഛനെപ്പോഴും പറയുമായിരുന്നു.
ഫലമോ, എൻ്റെ ഹൃദയത്തിൽ നിന്ന്
ഭയം കുടിയിറങ്ങിപ്പോയി.
ഞാൻ സദാ ഉണർന്നിരിക്കുന്നു
നിനക്കു വേണ്ടി, നമുക്ക് വേണ്ടി.
ജനുവരി ഇരുപത്തിയൊന്നിന്
അച്ഛൻ്റെ പിറന്നാളാണ്.
അച്ഛനിതുവല്ലതും അറിയുന്നുണ്ടോ ആവോ?
നമുക്കൊരു 'പുതിയ ഭൂമി' വേണ്ടേ കൂട്ടുകാരാ?
ഹാ! യുദ്ധവും പട്ടിണിയുമില്ലാത്ത
പുതിയ ലോകത്തിനായി
ഞാൻ എത്ര നാൾ കാത്തിരിക്കണം?
ഭദ്ര