നീലാകാശം ഇരുളിൽ തന്നെയാണ് ....
മേഘങ്ങൾ തമ്മിൽ ചുംബിക്കുകയാണ് .
മലയും പുഴയും നഗരവും ഒന്നായിരിക്കുന്നു.
അവൾ പിന്നോട്ട് വലിയാനത്രയും
ശ്രമിക്കുന്നുണ്ട്. പക്ഷേ,...
ആരോ മുന്നോട്ടാഞ്ഞ് വലിക്കുന്നു.
അവളുടെ ചങ്ക്പൊട്ടുന്നുണ്ട്.
അശ്രുകണങ്ങൾ തുടരെ തുടരെ
ഒഴുകി കൊണ്ടിരിക്കുന്നു .
എത്ര മായ്ച്ചു കളഞ്ഞിട്ടും
അറിയാതെ ഒളിച്ചിറങ്ങുകയാണ് .
മീസാൻ കല്ലുകൾ എന്ന മട്ടിൽ
കുഴിമാടങ്ങളിൽ ഉറപ്പിച്ചിരുന്ന
വെള്ള കല്ലുകളിലെ കറുത്ത
അക്ഷരങ്ങൾ അവളെ ദത്തെടുത്തു.
ഇതിലേതെങ്കിലുമാവാം തന്റെ
പ്രിയപ്പെട്ടവരെന്ന ആധി..
മണ്ണിലടക്കും മുമ്പേ മുഖമെന്ന്
കണ്ടില്ലെന്ന സങ്കടക്കടൽ ....
അവൾ വിതുമ്പി കൊണ്ടിരുന്നു...
അത് ആർത്തനാദത്തിലേക്ക് തെന്നിമാറി.
തകർന്നുപോയ ആ ഹൃദയത്തിന്റെ
ചീളുകൾ തട്ടി ചുറ്റിലുമുള്ളോരോ
ഹൃദയം മുറിയുന്നു .
"അവർ മരിച്ചെന്ന് എനിക്ക്
വിശ്വസിക്കാനാവുന്നില്ല. എങ്കിലും,
ഈ ശ്മശാനത്തിലവരുണ്ടാകണം
അവർ ഞങ്ങളെ കാണുന്നുണ്ടാവും".
അവളുടെ വാക്കുകളിടറി .
ചുറ്റുമുള്ളവരുടെ കണ്ണുകൾ നിറഞ്ഞു .
അവരറിയാതെ അധരങ്ങൾ മൊഴിഞ്ഞു.
"പ്രകൃതിയേ മാപ്പ് " ....
ആ കാഴ്ചയിൽ ആനന്ദം പുൽകിയ
നീലാകാശം ഇരുളിന്റെ മറ നീക്കി.
പ്രകൃതിയാകമാനം ചിരിച്ചു തുടങ്ങി.
ഒരു പ്രതികാരദാഹം തീർത്ത മട്ടിൽ