തിരുവനന്തപുരം ;സമാധി കേസില്‍ കല്ലറ പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം വീണ്ടും സംസ്കരിച്ചു. പോലീസ് പൊളിച്ച പഴയ കല്ലറക്ക് സമീപം തന്നെയാണ് പുതിയ കല്ലറ തീര്‍ത്ത് സംസ്കാരം നടത്തിയത്. സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ഗോപന്റെ രണ്ട് മക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
വ്യാഴാഴ്ച രാവിലെയാണ് പഴയ കല്ലറ പൊളിച്ച് ഗോപന് സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത്ത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംനടത്തി.
അതേസമയം ഗോപന്റെ മരണത്തില്‍ ഇപ്പോഴും ദുരൂഹത നിഴലിക്കുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം കൂടി പുറത്തു വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. വരും ദിവസം കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.