Image

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന് പുതിയ ദിശാബോധം നൽകി സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന പരിപാടി വൻവിജയം

Published on 17 January, 2025
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന് പുതിയ ദിശാബോധം നൽകി സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന പരിപാടി വൻവിജയം

കൊച്ചി :  കേരളം മാറുകയാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് വരുംകാലങ്ങളിൽ വലിയൊരു കുതിപ്പാണ് നമ്മുടെ സംസ്ഥാനം ലക്ഷ്യമിടുന്നത്. ലോകനിലവാരത്തിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ കൈപിടിച്ചുനടത്താൻ  വിദേശരാജ്യങ്ങളിൽ നിന്ന് തങ്ങൾ ആർജ്ജിച്ച അനുഭവസമ്പത്ത് പങ്കുവയ്ക്കാൻ മുന്നോട്ടുവന്നിരിക്കുന്നവരാണ് ഈ ലക്ഷ്യത്തിന് പുതുജീവൻ പകരുന്നത്.

കേരളത്തിലെ ഒട്ടുമിക്ക സർവകലാശാലകളും വിദേശ വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കാൻ സുസജ്ജമാണ്.

ഇതിന്റെ ഭാഗമായി കേരള സർക്കാരും കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷണൽ കൗൺസിലും കുസാറ്റും സംയുക്തമായി കൊച്ചി രാജഗിരി കോളജ് ഓഡിറ്റോറിയത്തിൽ  ത്രിദിന പരിപാടി സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ  കെ.എൻ.ബാലഗോപാൽ, ഡോ.ആർ.ബിന്ദു,കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് വൈസ്-ചെയർപേഴ്സൺ പ്രൊഫ.വി.കെ.രാമചന്ദ്രൻ,ഇഷിതാ റോയ് ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗീസ്,ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ,രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.


നൊബേൽ സമ്മാന ജേതാവ് അഡ യോനാഥ്,  ഫിലിപ് ജി.ആൾട്ബാക്(ബോസ്റ്റൺ കോളജ്),ബി.ചന്ദ്രശേഖർ (എഡ്‌സിൽ),ഡോൺ പാസി (ലാൻകാസ്റ്റർ യൂണിവേഴ്സിറ്റി).നിന ആൺഹോൾഡ് (വേൾഡ് ബാങ്ക്),വിവേക് മനസുഖനി(ഐഐഇ),തലപ്പിൽ പ്രദീപ് (ഐഐടി മദ്രാസ്),ഡോ.പ്രൊഫ.സണ്ണി ലൂക്ക് (ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് ആൻഡ് അക്കാഡമിക് കൊളാബറേഷൻ സ്ഥാപക ചെയർമാൻ),സ്റ്റീഫൻ വിൻസന്റ് ലാൻക്രിൻ(ഓഇസിഡി),മഹ്മൂദ് കൂരിയ (യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ്),സബ് പദ്മദാസ്(യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടൺ),എൻ.വി.വർഗീസ്(ഐഐടി ബോംബെ) എന്നിവർ ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തിന് മുന്നേറ്റം കൈവരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിപാടിയിൽ അവതരിപ്പിച്ചത് പരിഗണിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകി.വിദേശ വിദ്യാർത്ഥികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള എല്ലാ സാഹചര്യവും സംസ്ഥാനത്തുണ്ടെന്ന് മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക