ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനിൽ അമ്യൂസ്മെൻറ് റൈഡ് തകരാറിലായി ആളുകൾ തലകീഴായി കുടുങ്ങിയത് അരമണിക്കൂറോളം .റൈഡിലെ യാത്രക്കാർ തലകീഴായി തൂങ്ങിക്കിടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണിപ്പോൾ .ബാറ്ററി പ്രശ്നങ്ങൾ കാരണം ജോയ് റൈഡ് അപ്രതീക്ഷിതമായി യാത്ര പാതി വഴിയിൽ നിർത്തുകയായിരുന്നു.
അമ്യൂസ്മെൻറ് റൈഡിൻറെ ബാറ്ററി മാറ്റാൻ എടുത്ത അത്രയും സമയം ആളുകൾ റൈഡിനുള്ളിൽ തലകീഴായി കിടക്കുകയായിരുന്നു. ബാറ്ററി മാറ്റി റൈഡ് ചലിച്ച് തുടങ്ങിയപ്പോഴാണ് ആളുകൾ പൂർവ്വസ്ഥിതിയിലായത്. സൈറ്റിലെ സാങ്കേതിക വിദഗ്ധർ ബാറ്ററി വേഗം തന്നെ മാറ്റുകയും , റൈഡിൻറെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും പരുക്കുകളില്ല.
english summary :
Amusement ride malfunctioned; people were stuck upside down for about half an hour.