Image

രാഷ്ട്രപതിയിൽ നിന്ന് ഖേൽരത്‌ന അവാർഡ് ഏറ്റുവാങ്ങി മനു ഭാക്കറും ഡി.ഗുകേഷും

രഞ്ജിനി രാമചന്ദ്രൻ Published on 17 January, 2025
രാഷ്ട്രപതിയിൽ നിന്ന് ഖേൽരത്‌ന അവാർഡ് ഏറ്റുവാങ്ങി മനു ഭാക്കറും ഡി.ഗുകേഷും

മേജർ ധ്യാന് ചന്ദ് ഖേൽ രത്‌ന അവാർഡുകൾ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ജനുവരി 17 ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഡബിൾ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാകറും , ലോക ചെസ്സ് ചാമ്പ്യൻ ഡി. ഗുകേഷും അവാർഡ് ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ചൈനയിൽ നിന്നുള്ള ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് ഡി ഗുകേഷ് ലോക ചെസ്സ് ചാമ്പ്യൻ കിരീടം ചൂടിയത് . 2024 പാരിസ് ഒളിംപിക്സിലെ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ,എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിലും വെങ്കലം നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് മനു ഭാകർ.

കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, മന്ത്രി കിരൺ റിജിജു , കായിക സെക്രട്ടറി സുജാത ചതുർവേദി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ സ്വർണം നേടിയ പ്രവീൺ കുമാർ എന്നിവർക്കും രാജ്യം ഖേൽരത്‌ന നൽകി ആദരിച്ചു.

 

 

english summary :
Manu Bhaker and D. Gukesh received the Khel Ratna Award from the President.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക